പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടിഗോർ കോംപാക്‌ട് സെഡാനെ അടിസ്ഥാനമാക്കി ടാറ്റ അടുത്തിടെ പുറത്തിറക്കിയ മോഡലാണ് എക്‌സ്പ്രസ്-ടി. ഫ്ലീറ്റ് ടാക്‌സി ഉപഭോക്താക്കൾക്കായി മാത്രം പരിഗണിക്കാവുന്ന കാറായാണ് ഇതിനെ കമ്പനി വിപണിയിൽ എത്തിക്കുന്നതും.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

രാജ്യത്തുടനീളം തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിലൂടെ പുതിയ ഇലക്ട്രിക് സെഡാനായുള്ള ബുക്കിംഗും ടാറ്റ ആരംഭിച്ചിട്ടുണ്ട്. XM+, XT+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന എക്‌സ്പ്രസ്-ടി പതിപ്പിന് 9.75 ലക്ഷം രൂപ മുതൽ 9.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

കാറിന്റെ ബോഡി പാനലുകളിലെ പുതിയ എക്‌സ്പ്രസ് ബ്രാൻഡിംഗ് സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്ന ടിഗോർ ഇവിയിൽ നിന്ന് വ്യത്യസ്തമായിരിക്കും. പുതിയ എക്‌സ്‌പ്രസ്-ടി ഇവി നിലവിലെ ടിഗോർ ഇവിയെക്കാൾ ഒരു കൂട്ടം വിഷ്വൽ പരിഷ്ക്കാരങ്ങളുമായാണ് നിരത്തിലെത്തുന്നതും.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

പുതിയ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടൊപ്പം പരിഷ്ക്കരിച്ച ഷാർപ്പ് നോസിനൊപ്പം ഓരോ വശത്തും ട്രൈ-ആരോ പാറ്റേണുകൾ ഉൾക്കൊള്ളുന്ന ഗ്ലോസി ബ്ലാക്ക് ഗ്രില്ലുമായാണ് എക്‌സ്‌പ്രസ്-ടി ഇവി അവതരിപ്പിച്ചിരിക്കുന്നത്. മുൻവശത്തെ ഗ്രില്ലിന് ചുവടെ നീല നിറത്തിലുള്ള സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിക്കാനും ടാറ്റ ശ്രദ്ധിച്ചിട്ടുണ്ട്.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

കൂടാതെ ചാർജിംഗ് സോക്കറ്റ് ഇപ്പോൾ ഫ്രണ്ട് ഗ്രില്ലിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നതും. പ്രൊജക്ടർ എൽഇഡി ‌ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, പുനർരൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയാണ് മറ്റ് ബാഹ്യ സ്റ്റൈലിംഗ് ഹൈലൈറ്റുകൾ. വിശാലമായ എയർ ഇൻടേക്കുള്ള പുതുക്കിയ ബമ്പറും ശ്രദ്ധേയമായ സാന്നിധ്യമാണ്.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

നീല ഹൈലൈറ്റുകൾ ഒഴികെ എക്‌സ്‌പ്രസ്-ടി ഇവിയുടെ ഇന്റീരിയറുകൾ സ്റ്റാൻഡേർഡ് പെട്രോൾ എഞ്ചിനുള്ള ടിഗോറിന് സമാനമാണ്. എയർ-കോൺ വെന്റുകൾ സമാന നീല ഹൈലൈറ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഇലക്ട്രിക് കോംപാക‌്‌ട് സെഡാന്റെ ഏറ്റവും പുതിയ ആവർത്തനത്തിലേക്ക് ചേർത്ത സവിശേഷതകൾ.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

ബാറ്ററി കോൺഫിഗറേഷൻ- സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് എന്നിവയെ ആശ്രയിച്ച് എക്‌സ്‌പ്രസ്-ടി ഇവി രണ്ട് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യും. 16.5 കിലോവാട്ട്സ് ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററിയാണ് ആദ്യത്തേത്. ഒറ്റ ചാർജിൽ 165 കിലോമീറ്റർ (ARAI) ശ്രേണിയാണ് ഇത് നൽകുന്നത്.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

അതേസമയം 21.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കുള്ള പതിപ്പ് ഒറ്റ ചാർജിൽ 213 കിലോമീറ്റർ (ARAI) ക്ലെയിം ചെയ്ത ശ്രേണിയാണ് വാഗ്‌ദാനം ചെയ്യുന്നത്. 70V ത്രീ-ഫേസ് ഇൻഡക്ഷൻ മോട്ടോറാണ് രണ്ട് വേരിയന്റുകളിലും പ്രവർത്തിക്കുന്നത്. ഇത് 40 bhp കരുത്തും 105 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

ഒരു സാധാരണ എസി വാൾ ചാർജർ ഉപയോഗിച്ച് ബാറ്ററി എട്ട് മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജാകും. 16.5 കിലോവാട്ട്, 21.5 കിലോവാട്ട് ബാറ്ററി പായ്ക്കുകൾ യഥാക്രമം 11.5 മണിക്കൂറും സമയമെടുക്കും.

പുതിയ ടാറ്റ എക്‌സ്പ്രസ്-ടി ഇലക്‌ട്രിക് സെഡാനായി മുടക്കേണ്ടത് 9.75 ലക്ഷം രൂപ; ഡെലിവറിയും ആരംഭിച്ചു

15 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 90 മിനിറ്റ് 110 മിനിറ്റിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാം. സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ഫെയ്‌സ്‌ലിഫ്റ്റഡ് ടിഗോർ ഇവിയും അധികം താമസിയാതെ വിപണിയിലേക്ക് എത്തും.

Most Read Articles

Malayalam
English summary
New 2021 Tata Xpres-T EV Priced At Rs 9.75 Lakh In India. Read in Malayalam
Story first published: Monday, July 19, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X