ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

രണ്ടാം തലമുറ സെലേറിയോ കോംപാക്‌ട് ഹാച്ച്ബാക്കിനെ 2021 നവംബർ 10-ന് പുറത്തിറക്കാൻ തയാറെടുത്ത് കഴിഞ്ഞിരിക്കുകയാണ് മാരുതി സുസുക്കി ഇന്ത്യ. അടിമുടി പരിഷ്ക്കാരങ്ങളുമായി എത്തുന്ന കാർ മുൻഗാമിയേക്കാൾ കേമനായിരിക്കുമെന്നാണ് സൂചന.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

കൂടുതൽ കോണീയമായ രൂപകൽപ്പന, വലിയ ബോഡി ബിൽറ്റ്, അപ്-മാർക്കറ്റ് ഇന്റീരിയർ എന്നിവയുമായാകും പുതുതലമുറയിലേക്ക് ചേക്കേറിയ മാരുതി സുസുക്കി സെലേറിയോയുടെ പ്രത്യേകതകൾ. അധികാരത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ ഇത് മികച്ചതായിരിക്കും എന്നതിലും തർക്കം ഒന്നും തന്നെ വേണ്ട.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് 2021 മാരുതി സെലേറിയോ പുതിയ 1.0 ലിറ്റർ K10C, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോടെ ലഭ്യമാക്കും. നിരവധി ആഗോള സുസുക്കി കാറുകളിൽ കാണാനാവുന്ന ചെയ്യുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടിയാഗോയൊപ്പം പിടിച്ചുനിൽക്കാനാണ് ഈ മാറ്റങ്ങൾ മാരുതി നടപ്പിലാക്കുന്നത്.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

സുസുക്കിയുടെ 1.0 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിൻ പരിഷ്ക്കരിച്ച എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീകർക്കുലേഷൻ (EGR), ഉയർന്ന കംപ്രഷൻ അനുപാതം, ഡ്യുവൽ ഇൻജക്‌ടറുകൾ എന്നിവ ഇൻലെറ്റ് വാൽവുകളോട് ചേർന്ന് കിടക്കുന്നു. ഈ സാങ്കേതികവിദ്യകൾ വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നതാണ് പ്രധാന മേൻമ.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

ഡ്യുവൽജെറ്റ് മോട്ടോറുമൊത്തുള്ള പുതിയ മാരുതി സെലേറിയോ ഏകദേശം 26 കിലോമീറ്ററിന്റെ ഏറ്റവും മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കാറിന്റെ പ്രധാന എതിരാളികളായ ടാറ്റ ടിയാഗോ എഎംടി, ഹ്യുണ്ടായി ഗ്രാൻഡ് i10 എന്നിവ യഥാക്രമം 23.84 കിലോമീറ്റർ, 18.9 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ് നൽകുന്നത്.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

2021 മാരുതി സെലേറിയോ മോഡൽ ലൈനപ്പ് നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 82 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഹാച്ച്ബാക്കിന്റെ പുതിയ 1.0 ലിറ്റർ ഡ്യുവൽജെറ്റ് മോട്ടോർ 5-സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാകും.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

കൂടാതെ ഫാക്ടറി ഘടിപ്പിച്ച സിഎൻജി കിറ്റും സെലേറിയോ ലൈനപ്പിലേക്ക് എത്തും. നിലവിൽ മാരുതിയുടെ സിഎൻജി കാറുകൾക്ക് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഇലക്‌ട്രിക് കാറുകളുടെ ഉയർന്ന വിലയും ചാർജിംഗ് സംവിധാനങ്ങളുടെ അപര്യാപ്‌തതയുമാണ്.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

എന്നാൽ ഇന്ധന വിലയ്ക്കൊപ്പം സിഎൻജി വിലയും വർധിക്കുന്നത് ചിലപ്പോൾ മാരുതിക്ക് തിരിച്ചടിയായേക്കും. നിലവിലെ പ്ലാറ്റ്ഫോമിൽ നിന്നും ഒരു മാറ്റത്തിനും വാഹനം സാക്ഷ്യംവഹിക്കും. സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

ഇത് നിലവിലെ മോഡലിനേക്കാൾ ഭാരം കുറഞ്ഞതും കൂടുതൽ കർക്കശവുമാക്കും. മാത്രമല്ല വലിപ്പത്തിന്റെ കാര്യത്തിലും ഹാച്ച്ബാക്ക് സമ്പന്നനായിരിക്കും. എന്നിരുന്നാലും അതിന്റെ അളവുകളുടെ കണക്കുകൾ ഇതുവരെ മാരുതി വെളിപ്പെടുത്തിയിട്ടില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ പുതിയ മാരുതി സെലേറിയോ 2021 സ്ക്വയറിഷ്, ടോൾബോയ് ഡിസൈനിന് പകരം ആംഗുലർ ഡിസൈൻ ബിറ്റുകൾ വഹിക്കും.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

അതിൽ ഹണികോമ്പ് പാറ്റേണുള്ള ഒരു ഫ്ലാറ്റിഷ് ഓവൽ ഗ്രിൽ, ഒരു ക്രോം സ്ട്രിപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി, കൂടുതൽ അപ്റൈറ്റ് നോസ്, കോൺട്രാസ്റ്റ് ബ്ലാക്ക് ബിറ്റുകളുള്ള ട്വീക്ക്ഡ് ഫ്രണ്ട് ബമ്പർ, നീണ്ട ടേപ്പിംഗ് റൂഫ്‌ലൈൻ, വിപുലീകരിച്ച ഗ്ലാസ്ഹൗസ്, വീൽബേസ് എന്നിവ കാറിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടും.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

അകത്തളവും അൽപം പ്രീമിയമായിരിക്കാനാണ് സാധ്യത. അതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംയോജനമുള്ള ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് കാറിലേക്ക് എത്തുന്നതാണ് ശ്രദ്ധേയമാവുക. ഒരു മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, പുതിയ അപ്ഹോൾസ്റ്ററി കൺട്രോൾ ബട്ടണുകൾ, വിൻഡോ സ്വിച്ച്, വിംഗ് മിററുകൾ എന്നിവയുൾപ്പെടെയുള്ളവ മറ്റ് മാരുതി കാറുകളിൽ നിന്ന് കടമെടുത്തേക്കാം.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർഡ് വിംഗ് മിററുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും പുതിയ സെലേറിയോയിൽ വാഗ്‌ദാനം ചെയ്യും. ഇതിനോടകം തന്നെ വിപണിയിൽ എത്തേണ്ടിയിരുന്ന മോഡലായിരുന്നെങ്കിലും കൊവിഡ് മൂലമുള്ള കാരണങ്ങളും സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കാരണം പുതുതലമുറ മോഡലിന്റെ അവതരണം മാറ്റിവെക്കാൻ മാരുതി സുസുക്കി തയാറാവുകയായിരുന്നു.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

സെപ്റ്റംബറിലെ വിൽപ്പനയിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് 43 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ മാസം മൊത്തം 86,380 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

ഡ്യുവൽജെറ്റ് എഞ്ചിൻ, കൂടുതൽ മൈലേജ്; ടിയാഗോയെ തകർക്കാൻ പുത്തൻ Celerio തയാർ; അവതരണം നവംബർ 10-ന്

ആൾട്ടോ, ബലേനോ, സ്വിഫ്റ്റ്, വാഗൺ-ആർ, എസ്-പ്രെസോ മൈക്രോ ക്രോസ്ഓവർ എന്നിവ പോലുള്ള ഹാച്ച്ബാക്കുകളാണ് വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് നേരിട്ടത്. വിപണി തിരിച്ചുപിടിക്കാൻ വരുന്ന ഉത്സവ സീസണും പുതിയ സെലേറിയോയും ഏറെ സഹായിക്കുമെന്നാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New gen maruti suzuki celerio compact hatchback to offer dualjet engine and class leading mileage
Story first published: Monday, October 4, 2021, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X