സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ Celerio എത്താൻ ഇനിയും വൈകും

ഏറെക്കാലമായി കാത്തിരിക്കുന്ന പുതുതലമുറ മാരുതി സുസുക്കി സെലേറിയോ വിപണിയിലെത്താൻ ഇനിയും വൈകുമെന്നാണ് പുതിയ വാർത്ത. ഈ സെപ്റ്റംബർ മാസത്തോടെ അവതരിപ്പിക്കാമെന്നാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഈ ഹാച്ച്ബാക്കിനായി അൽപം കൂടി കാത്തിരിക്കേണ്ടി വരും.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

ഈ വർഷം അവസാനത്തോടെയാകും ഇനി പുതിയ സെലേറിയോയുടെ അരങ്ങേറ്റം സാധ്യമാവുകയുള്ളൂവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെമികണ്ടക്‌ടർ ചിപ്പുകളുടെ അഭാവമാണ് ഈ കാലതാമസത്തിന് കാരണമാകുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

സെമികണ്ടക്‌ടകളുടെ കുറവ് കാരണം സെപ്റ്റംബറിൽ Maruti Suzuki ഉത്പാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടാകും. സെമികണ്ടക്‌ടർ ക്ഷാമം കാരണം ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണ പരിമിതി കാരണമാണ് നിർമാണത്തിലും ഇത്രയും കുറവുണ്ടാകുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

സെപ്റ്റംബർ മാസത്തിൽ ഹരിയാനയിലും അതിന്റെ കരാർ നിർമാണ കമ്പനിയായ ഗുജറാത്തിലെ സുസുക്കി മോട്ടോർ ഗുജറാത്തിലും വാഹന നിർമാണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് അതായത് 2014-ലാണ് മാരുതി സുസുക്കി പുതിയ തന്ത്രങ്ങളുമായി സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

ഇക്കാലയളവിനുള്ളിൽ വെറും ഒരു മിഡ് ലൈഫ് മേക്ക് ഓവർ മാത്രം ലഭിച്ച മോഡലിലേക്ക് തലമുറ മാറ്റം കൊണ്ടുവരികയാണ് കമ്പനി. അങ്ങനെ വാഹനത്തെ കൂടുതൽ ആധുനികവത്ക്കരിക്കാനുള്ള ശ്രമമാണിത്. പുതുതലമുറ മാരുതി സെലേറിയോ ഇതിനകം തന്നെ ചിത്രങ്ങളിലൂടെ പുറത്തുവന്നിരുന്നു.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

അടിമുടി മാറ്റങ്ങളുമായി എത്തുന്ന ഹാച്ച്ബാക്ക് വിപണിയിൽ കൂടുതൽ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡിസൈൻ നവീകരണങ്ങളിൽ ഭൂരിഭാഗവും ചിത്രങ്ങളിലൂടെ വെളിവായിട്ടുണ്ട്. പുതിയ മോഡൽ നിലവിലുള്ള കാറിനേക്കാൾ വലുതായി കാണപ്പെടും. മാത്രമല്ല തികച്ചും പരിഷ്ക്കരിച്ച സ്റ്റൈലിംഗും സെലോറിയോയുടെ പ്രത്യേകതയാകും.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

പുതിയ എസ്-പ്രെസോയ്ക്കും വാഗൺആറിനും അടിവരയിടുന്ന ഭാരം കുറഞ്ഞ ഹാർടെക്‌ട് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും രണ്ടാംതലമുറയിലേക്ക് ചേക്കേറുന്ന സെലേറിയോയുടെ നിർമാണം പൂർത്തിയാക്കുക. പൂർണമായും പുനർരൂപകൽപ്പന ചെയ്ത മുൻവശത്തേക്കായിരിക്കും ഏവരുടേയും കണ്ണെത്തുക.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

അതിൽ ഒരു മെഷ് പാറ്റേൺ ഉള്ള ഒരു പരിഷ്ക്കരിച്ച ഓവൽ ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. ഗ്രില്ലിന്റെ മധ്യഭാഗത്ത് ക്രോം സ്ലാറ്റുകളും കാണാം. ബോക്‌സ് ടോൾ-ബോയ് നിലപാടാണ് വാഹനത്തിനുള്ളത്. രണ്ടാമത്തെ നിരയിൽ കൂടുതൽ സ്ഥലമുള്ള പ്രായോഗികമായ ക്യാബിനാണ് കോംപാക്‌ട് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

ഒരു വലിയ ബൾബസ് ഹെഡ്‌ലാമ്പുകളും ഒരു ചെറിയ എയർഡാമും വലിയ റൗണ്ട് ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന ഒരു പുതിയ ബമ്പറും പുത്തൻ സെലോറിയോയ്ക്ക് ലഭിക്കും. അതോടൊപ്പം ഒരു വലിയ വിൻഡോ ഏരിയ, നീളമുള്ള ടേപ്പിംഗ് റൂഫ്‌ലൈൻ, പുതിയ ബ്ലാക്ക് ഔട്ട് വീലുകൾ എന്നിവയും കാറിന്റെ മോടികൂട്ടും.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

സംയോജിത ബ്ലിങ്കറുകളുള്ള ഒആർ‌വി‌എമ്മുകളും പുതുതായി നിർമിച്ച റാപ്‌റൗണ്ട് ടെയിൽ ലാമ്പുകൾ ഹാച്ച്ബാക്കിന് ഒരു പ്രത്യേക രൂപം സമ്മാനിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. പുതുതലമുറ മാരുതി സെലേറിയോയുടെ അകത്തളവും ലളിതമായിരിക്കും. എന്നാൽ അതോടൊപ്പം പ്രീമിയം ടച്ചും നൽകാൻ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

വൃത്തിയുള്ള ഡാഷ്‌ബോർഡ് ഒരു മേൻമായായിരിക്കും. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടും രണ്ടാം തലമുറിയിൽ ഉണ്ടാകും. ഹാച്ചിന് ഒരു പുതിയ സെൻട്രൽ കൺസോൾ, ഒരു പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, ഒരു മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, പുതിയ അപ്ഹോൾസ്റ്ററി എന്നിവയും മാരുതി സുസുക്കി നൽകും.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

സുരക്ഷാ സവിശേഷതകളിൽ സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർഡ് വിംഗ് മിററുകൾ തുടങ്ങിയവയ്ക്കൊപ്പം കൂടുതൽ സൃഷ്ടിപരമായ സുഖസൗകര്യങ്ങളും കമ്പനിക്ക് കാറിൽ ചേർക്കാൻ കഴിയും.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ മാരുതി സുസുക്കി സെലേറിയോ വിപണിയിൽ എത്തുക. ആദ്യത്തേത് 69 bhp കരുത്തിൽ 91 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

അതേസമയം സെലേറിയോയിലെ 1.2 ലിറ്റർ എഞ്ചിൻ 82 bhp പവറിൽ 113 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടും. ഇന്ത്യയിലെ ആദ്യത്തെ എഎംടി ഗിയർബോക്‌സ് വാഹനമാണ് സെലേറിയോ.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

ഫാക്ടറി ഘടിപ്പിച്ച സിഎൻജി കിറ്റുമായി കമ്പനി പുതിയ സെലേറിയോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മാരുതി സുസുക്കിയുടെ സിഎൻജി കാറുകൾക്ക് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പലരും സിഎൻജി പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് ചേക്കേറുകയാണ്.

സെമികണ്ടക്‌ടർ ക്ഷാമം; പുത്തൻ സെലേറിയോ എത്താൻ ഇനിയും വൈകും

മാത്രമല്ല വർധിച്ചു വരുന്ന ഇലക്‌ട്രിക് വാഹന ആവശ്യങ്ങൾക്ക് മറുപടിയായാണ് സിഎൻജി മോഡലുകളുടെ പ്രായോഗികതയെ മാരുതി സുസുക്കി ഉയർത്തി കാട്ടുന്നത്. ഇലക്‌ട്രിക് കാറുകളുടെ ഉയർന്ന വിലയും ചാർജിംഗ് സംവിധാനങ്ങളുടെ അപര്യാപ്‌തതയും കാരണം ഭൂരിഭാഗം ആളുകളും സിഎൻജിയെ പ്രധാന പരിഗണനയായാണ് കാണുന്നത്.

Most Read Articles

Malayalam
English summary
New gen maruti suzuki celerio launch delayed again due to semiconductor shortage
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X