നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ച് സ്‌കോഡ

പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സ്‌കോഡ. 2021 ഏപ്രില്‍ മാസം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നാലാം തലമുറയുടെ അവതരണം കെവിഡ് വില്ലനായതോടെ മാറ്റുകയായിരുന്നു.

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

ഇതിന് പിന്നാലെ ജൂണ്‍ മാസത്തില്‍ വാഹനം അവതരിപ്പിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പും എത്തിയിരുന്നു. എന്നാല്‍ കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ അവതരണം 2021 ജൂണ്‍ 10-ന് നടക്കുമെന്നാണ്. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മോഡലിന്റെ നിര്‍മാണം സ്‌കോഡയുടെ ഔറംഗബാദിലെ പ്ലാന്റില്‍ ഇതിനോടകം തന്നെ ആരംഭിച്ചിരിന്നു.

MOST READ: സിയാസിന് പിന്നാലെ ടൊയോട്ട വാഗൺആർ ഹാച്ച്ബാക്കും അണിയറയിൽ; സ്പൈ ചിത്രങ്ങൾ പുറത്ത്

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

2019 നവംബറില്‍ ആഗോളതലത്തില്‍ പുറത്തിറക്കിയ നാലാംതലമുറ മോഡല്‍ ഇതിനകം തന്നെ വിവിധ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുകയും ചെയ്യുന്നുണ്ട്. പുതുതലമുറ സ്‌കോഡ ഒക്ടാവിയ അപ്ഡേറ്റുചെയ്ത MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

ഇത് ബിഎസ് IV മോഡലിനേക്കാള്‍ വലുതായിരിക്കുമെന്നും സെഡാനില്‍ ഒരു റൂമിയര്‍ ക്യാബിന്‍ ഉണ്ടാക്കുമെന്നും സൂചനയുണ്ട്. പഴയ ഡീസല്‍ എഞ്ചിന്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ നിന്നും സ്‌കോഡ വിട്ടുനില്‍ക്കുന്നു. പകരം, ബ്രാന്‍ഡിന്റെ സിംഗിള്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

MOST READ: വായുവിന്റെ ഗുണനിലവാരം അളക്കുന്നതിന് ഇവി? പുതിയ സാങ്കേതികവിദ്യയ്ക്കായി ജാഗ്വറും ഗൂഗിളും ഒന്നിച്ചു

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

2.0 ലിറ്റര്‍ TSI എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ യൂണിറ്റ് പരമാവധി 190 bhp കരുത്തും 320 Nm torque ഉം ആകും സൃഷ്ടിക്കുക. സ്റ്റാന്‍ഡേര്‍ഡായി ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്കുമായി ഗിയര്‍ബോക്‌സ് ജോടിയാക്കും.

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

പുതുതലമുറ സെഡാനില്‍ അകത്തും പുറത്തും നിരവധി ഡിസൈന്‍ അപ്ഡേറ്റുകളും സവിശേഷത കൂട്ടിച്ചേര്‍ക്കലുകളും അവതരിപ്പിക്കുന്നു. ഓപ്ഷണല്‍ മാട്രിക്‌സ് എല്‍ഇഡി ടെക്‌നോളജി, എല്‍ഇഡി ഡിആര്‍എല്ലുകളും ഫോഗ് ലാമ്പുകളും, വിശാലമായ ബട്ടര്‍ഫ്‌ലൈ ഗ്രില്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയും വാഹനത്തിന് ലഭിക്കും.

MOST READ: ചുവപ്പ് & നീല എമർജൻസി ലൈറ്റുകളുടെ പിന്നിലെ ചില കൗതുക സിദ്ധാന്തങ്ങൾ

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

അകത്ത്, 2021 ഒക്ടേവിയ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ സവിശേഷതകളും സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ക്യാബിന്‍ ലേഔട്ട് അവതരിപ്പിക്കും. ബ്രാന്‍ഡിന്റെ കോക്ക്പിറ്റ് ഡിസൈന്‍ ഉള്‍ക്കൊള്ളുന്ന 10.25 ഇഞ്ച് ഡിസ്പ്ലേ ഇതില്‍ ഉള്‍പ്പെടുന്നു. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയ്ക്കായി 10.25 ഇഞ്ച് സ്‌ക്രീനും സെഡാനിലുണ്ട്.

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കാന്റണിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം, അഞ്ച് യുഎസ്ബി-സി പോര്‍ട്ടുകള്‍, മൗണ്ട് കണ്‍ട്രോളുകളുള്ള പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ 2021 ഒക്ടാവിയയിലെ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

MOST READ: 100 മീറ്ററിൽ കൂടുതൽ വാഹന നിരയുണ്ടെങ്കിൽ ടോൾ അടക്കാതെ കടത്തി വിടണം; നിർദേശം പുറപ്പെടുവിച്ച് NHAI

നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന സൂചന അനുസരിച്ച് വാഹനത്തിന് 27.50 ലക്ഷം രൂപ മുതല്‍ 32 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New-Gen Octavia Will Launch On June 10, Bookings Started. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X