കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

ഒരു ആമുഖവും വേണ്ടാത്ത വാഹനമാണ് Honda City. ഒരു സ്റ്റാറ്റസ് സിമ്പലായി കണക്കാപ്പെടുന്ന ഈ പ്രീമിയം സെഡാൻ ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ കാറുകളിൽ ഒന്നാണ്. ശരിക്കും പറഞ്ഞാൽ ജാപ്പനീസ് ബ്രാൻഡിന് ഒരു ഐഡന്റിറ്റി നൽകിയ മോഡലാണ് City എന്നുവേണമെങ്കിലും പറയാം.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

ആധുനിക കാലഘട്ടത്തിലേക്ക് വാഹന വിപണി ഒന്നാകെ കുതിക്കുമ്പോൾ പുത്തൻ സാങ്കേതികവിദ്യകളും കമ്പനികൾ അണിനിരത്താറുണ്ട്. അതിനാൽ തന്നെ പുതിയ City ഹൈബ്രിഡ് സെഡാനെ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും Honda പ്രഖ്യാപിച്ചിരുന്നു. 27 കിലോമീറ്റർ മൈലേജ് എന്ന ഒരൊറ്റ കാരണം മതിയാരുന്നു പ്രഖ്യാപനം ഹിറ്റാകാൻ.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന പ്രേമികളെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നുണ്ടായ നിരവധി കാരണങ്ങളാൽ Honda City ഹൈബ്രിഡിനായുള്ള അവതരണം മാറ്റിവെക്കാൻ കമ്പനി തീരുമാനമെടുത്തു എന്നതാണ് ആ വാർത്ത.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

എങ്കിലും അൽപം വൈകിയാണെങ്കിലും ഹൈബ്രിഡ് മോഡൽ വിപണിയിൽ എത്തുമെന്നത് അൽപം ആശ്വാസമേകുന്ന കാര്യമാണ്. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് City സെഡാന്റെ ഹൈബ്രിഡ് പതിപ്പിന്റെ അവതരണം ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. ഇതിനു പുറമെ

ജാപ്പനീസ് വാഹന നിർമാതാക്കളായ Honda ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയും വികസിപ്പിക്കുന്ന തിരക്കിലാണ്.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

പുതിയ Honda City ഹൈബ്രിഡ് സെഡാൻ സ്റ്റാൻഡേർഡ് മോഡലിന് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. ഏകദേശം 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം വരാനിരിക്കുന്ന മോഡലിന്. വാഹനത്തിന് പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനായിരിക്കും കമ്പനി സമ്മാനിക്കുക.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

ഹൈബ്രിഡ് പതിപ്പിൽ 98 bhp കരുത്തുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ, സംയോജിത സ്റ്റാർട്ട് ജനറേഷൻ (ISG) എന്നിവയാണ് ഇടംപിടിക്കുന്നത്. രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർ കൂടി ചേരുന്നതോടെ കരുത്ത് 109 bhp ആയി ഉയരും. ആഗോള വിപണിയിൽ പുതുതലമുറ ജാസ് പ്രീമിയം ഹാച്ച്ബാക്കിനെപ്പവും Honda ഈ സജ്ജീകരണം വാഗ്ദാനം ചെയ്തു വരുന്നുണ്ട്.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

പുതിയ Honda City ഹൈബ്രിഡ് സെഡാൻ ഇതിനകം തായ്‌ലൻഡ് ഉൾപ്പെടെ തെരഞ്ഞെടുത്ത ദക്ഷിണേഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളിലും ഇലക്‌ട്രിക് ഹൈബ്രിഡ് സെഡാനിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

ഇലക്ട്രിക് ഡ്രൈവ് മോഡിൽ പുതിയ City ഹൈബ്രിഡിന് ലോ-സ്പീഡ് ക്രൂയിസ് സമയത്ത് പൂർണമായും ഇലക്ട്രിക് ശക്തിയിൽ പ്രവർത്തിക്കാൻ കഴിയും. ഹൈബ്രിഡ് ഡ്രൈവ് മോഡിൽ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഒപ്റ്റിമൽ പവറിനും സമ്പദ്‌വ്യവസ്ഥയ്ക്കുമായി യോജിക്കും. ഉയർന്ന വേഗതയിൽ വാഹനം പെട്രോൾ എഞ്ചിനിലേക്ക് പൂർണമായും മാറുകയും ചെയ്യും.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

പുതിയ Honda City ഹൈബ്രിഡ് സെഡാൻ 27 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഇത് ഈ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമാക്കി മാറ്റാനും സഹായിക്കും. പുതിയ മോഡലിനെ City RS ഹൈബ്രിഡ് എന്ന് വിളിക്കാനും സാധ്യതയുണ്ട്. ഇത് തായ്‌ലൻഡിലെ സിറ്റിയോട് വളരെ സാമ്യമുള്ളതാണ്.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

തായ്‌ലൻഡ് മോഡലിൽ സ്റ്റിയറിംഗ് വീൽ പാഡിൽസ്, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയവ ഉൾപ്പെടുന്നു. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം തുടങ്ങിയ സജീവ സുരക്ഷാ സവിശേഷതകളുള്ള ഹോണ്ട സെൻസിംഗ് സ്യൂട്ടും സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

എന്നിരുന്നാലും ഈ സവിശേഷതകൾ ഇന്ത്യൻ മോഡലിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയില്ലെന്നാണ് സൂചന. സെഡാന് ഹോണ്ടയുടെ ലെയ്ൻവാച്ച് ബ്ലൈൻഡ് സ്പോട്ട് ക്യാമറയും ലഭിക്കും. ഡിസൈൻ ഹൈലൈറ്റുകളിൽ സിഗ്നേച്ചർ ഹണികോമ്പ് ഗ്രിൽ, കാർബൺ ഫൈബർ ലുക്ക് ഫ്രണ്ട് ബമ്പർ ലിപ്, പുതിയ ഫോഗ് ലാമ്പ് എൻക്ലോസർ, റിയർ ഡിഫ്യൂസർ, ബ്ലാക്ക് ബൂട്ട് ലിഡ് സ്‌പോയിലർ, പുതിയ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

ഇതിന് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും അലോയ് പെഡലുകളുമുള്ള ഫോക്‌സ് ലെതർ അപ്ഹോൾസ്റ്ററിയും ലഭിക്കും. മിഡ്-സൈസ് സെഡാൻ ശ്രേണിയിലെ സ്റ്റാറ്റസ് സിമ്പലായി കണക്കാക്കപ്പെടുന്ന City-യുടെ പുതിയ കാര്യക്ഷമമായ വേരിയന്റ് കൂടി എത്തുന്നതോടെ Honda കൂടുതൽ ശക്തിയാർജിക്കും.

കാത്തിരിപ്പ് അൽപം നീളും; Honda City ഹൈബ്രിഡിന്റ് അവതരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

പുതിയ ഹൈബ്രിഡ് City പതിപ്പിനെ ദീപാവലിക്ക് മുമ്പായി ഈ വർഷം മധ്യത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കാനായിരുന്നു കമ്പനിയുടെ ആദ്യ പദ്ധതി. തുടർന്ന് ഈ വർഷം അവസാനത്തോടെ അവതരണം നിശ്ചയിച്ചിരുന്നെങ്കിലും അതും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് അരങ്ങേറ്റം നീക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New honda city hybrid sedan launch postponed to next financial year
Story first published: Thursday, August 19, 2021, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X