മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

ഒരു പുതിയ മൈക്രോ എസ്‌യുവിയുടെ അണിയറയിലാണ് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. AX1 എന്ന രഹസ്യനാമമുള്ള മോഡലിനെ നിലവിൽ ആഭ്യന്തര തലത്തിലും യൂറോപ്പിലും നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

പുതിയ കുഞ്ഞൻ എസ്‌യുവിയെ ആദ്യം ദക്ഷിണ കൊറിയയിൽ 2021 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തിക്കാനാണ് കമ്പനിക്ക് പദ്ധതിയിട്ടിരിക്കുന്നത്. കൊറിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് ഹ്യുണ്ടായി AX1 ഉത്പാദനം 2021 സെപ്റ്റംബർ മുതൽ ആരംഭിക്കും.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

ഗ്വാങ്‌ജു പ്രാദേശിക സർക്കാരും ഹ്യുണ്ടായ് മോട്ടോർ കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമായ ജിജിഎമ്മിന്റെ ഉത്പാദന നിരയിൽ 2021 സെപ്റ്റംബറിൽ നിന്ന് വാഹനം പുറത്തിറക്കും. പ്രതിവർഷം 70,000 മിനി എസ്‌യുവികൾ നിർമിക്കാൻ പ്ലാന്റിന് കഴിയും.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

മൈക്രോ എസ്‌യുവിയുടെ ട്രയൽ നിർമാണം ഇതിനകം ആരംഭിച്ചു. മൈക്രോ എസ്‌യുവിയുടെ പെട്രോൾ പതിപ്പ് കമ്പനി ഈ പ്ലാന്റിൽ നിർമിക്കും. ദക്ഷിണ കൊറിയയിലേക്കും യൂറോപ്പിലേക്കും പരിമിതപ്പെടുത്താതെ AX1-നെ ഒരു ആഗോള ഉൽ‌പ്പന്നമാക്കാനാണ് സാധ്യത.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

ഓ-റിംഗ് എൽഇഡിഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉപയോഗിച്ച് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ വെളിപ്പെടുത്തുന്ന വാഹനത്തിന്റെ ടീസറും അടുത്തിടെ ഹ്യുണ്ടായി പുറത്തുവിട്ടിരുന്നു. ക്ലാംഷെൽ ബോണറ്റ് ഘടനയ്ക്ക് ചുവടെ എസ്‌യുവിയിൽ നേർത്ത എൽഇഡി സ്ട്രിപ്പുകളുമുണ്ട്. അവ ടേൺ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കും.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

വെന്യു കോംപാക്‌ട് എസ്‌യുവിയാണ് AX1-ന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമാകുക. ഉയരമുള്ള പില്ലറുകളുള്ള കോംപാക്‌ട്, ബോക്സി ഡിസൈൻ, കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള ചതുരാകൃതിയിലുള്ള ആർച്ചുകൾ, ചതുരാകൃതിയിലുള്ള വിംഗ്‌ മിററുകൾ എന്നിവ കുഞ്ഞൻ എസ്‌യുവിയെ മനോഹരമാക്കും.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

ഗ്രാൻഡ് i10 നിയോസിന് അടിവരയിടുന്ന പുതിയ K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും മൈക്രോ എസ്‌യുവിയെന്നാണ് റിപ്പോർട്ട്. വാഹനത്തിൽ ഉപയോഗിക്കുന്ന 1.1 ലിറ്റർ എഞ്ചിൻ 68 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

ഗിയർബോക്സ് ഓപ്ഷനുകളിൽ ഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഗ്രാൻഡ് i10 നിയോസിന് കരുത്ത് പകരുന്ന 82 bhp, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ കൂടി കമ്പനിക്ക് നിരയിലേക്ക് ചേർക്കാനാകും.

മൈക്രോ എസ്‌യുവിയുമായി ഹ്യുണ്ടായിയും; നിർമാണം സെപ്റ്റംബറോടെ

മൈക്രോ എസ്‌യുവിയെ അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ അനാഛാദനം ചെയ്യാനും ഹ്യുണ്ടായിക്ക് താൽപര്യം ഉണ്ടായേക്കും. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയാൽ ഏകദേശം 4.50 ലക്ഷം രൂപ മുതൽ 7.00 ലക്ഷം രൂപ വരെയായിരിക്കാം പുതിയ മൈക്രോ എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാനാവുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai AX1 Micro SUV Production Will Begin From September 2021. Read in Malayalam
Story first published: Saturday, June 26, 2021, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X