കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

കാസ്‌പർ എന്ന് നാമകരണം ചെയ്ത പുതിയ മൈക്രോ എസ്‌യുവിയെ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. ആദ്യം ആഗോളതലത്തിലാകും വാഹനത്തെ പരിചയപ്പെടുത്തുന്നതെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യയിലേക്കും ഇത്തിരികുഞ്ഞൻ എത്തും.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

ആന്തരികമായി AX1 എന്ന കോഡ്‌നാമം സ്വീകരിച്ച ഈ ക്രോസ്ഓവർ ഹ്യുണ്ടായിയുടെ K1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും നിർമിക്കുക. അതായത് സാൻട്രോ, ഗ്രാൻഡ് i10 നിയോസ് എന്നിവയുടെ അതേ പ്ലാറ്റ്ഫോമെന്ന് സാരം.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

2021 സെപ്റ്റംബർ 15 ന് കാസ്‌പറിന്റെ നിർമാണം ആരംഭിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിട്ടിരിക്കുന്നത്. അതിനായുള്ള എല്ലാവിധ തയാറെടുപ്പും കമ്പനി ഒരുക്കികഴിഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന മൈക്രോ എസ്‌യുവി ജന്മനാടായ ദക്ഷിണ കൊറിയയിലായിരിക്കും ആദ്യം അവതരിപ്പിക്കുക.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

പിന്നീട് ഇന്ത്യയുൾപ്പെടെ ബ്രാൻഡിന്റെ മറ്റ് പ്രധാന വിപണികളിലേക്കും പോകും. മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100, ഫോർഡ് ഫ്രീസ്റ്റൈൽ, വരാനിരിക്കുന്ന ടാറ്റ HBX എന്നീ മോഡലുകളോടാകും ഹ്യുണ്ടായി കാസ്‌പർ മാറ്റുരയ്ക്കുക.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

മറ്റ് ഹ്യുണ്ടായി ക്രോസ് ഓവറുകളിൽ നിന്ന് ഇത് പ്രചോദനം ഉൾക്കൊള്ളുന്നുണ്ടെങ്കിലും കാഴ്ച്ചയിൽ തികച്ചും വ്യത്യ‌സ്‌തനാകും ഈ മൈക്രോ എസ്‌യുവി. മുൻവശത്ത് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, മുകളിൽ നേർത്ത എൽഇഡി ഡിആർഎല്ലുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി റിംഗുകളുള്ള വൃത്തകൃതിയിലുള്ള ഹെഡ്‌ലാമ്പ് എന്നിവയെല്ലാമാകും ഡിസൈൻ വിശദാംശങ്ങൾ.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

വാഹനത്തിന് വലിയ ഫ്രണ്ട് ഗ്രില്ലും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ഒരു ക്രോസ്ഓവർ ലുക്ക് നൽകാൻ സഹായിക്കും. വശക്കാഴ്ച്ചയിൽ അങ്ങേയറ്റം ബോക്‌സി ശൈലിയായിരിക്കും ഹ്യുണ്ടായി കാസ്പർ സ്വീകരിക്കുക. ഇതിന് മേൽക്കൂര റെയിലുകളും ലഭിക്കും.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

പിൻവശത്ത് മൈക്രോ എസ്‌യുവി ബ്രേക്ക് ലൈറ്റുകൾക്കായി സ്‌പോർട്‌സ് എൽഇഡി മെട്രിക്സും ഇടംപിടിക്കും. ഇത് ഹെഡ്‌ലാമ്പുകളുടെ രൂപകൽപ്പന അനുകരിച്ച് റിയർ ബമ്പറിലായിരിക്കും കാണാനാവുക. അതോടൊപ്പം റിവേഴ്‌സ് പാർക്കിംഗ് ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയും വാഹനത്തിലുണ്ടാകും.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, റിയർ പാർക്കിംഗ് ക്യാമറ, കൂൾഡ് ഗ്ലോവ് ബോക്‌സ്, കണക്റ്റുചെയ്‌ത കാർ ടെക് എന്നിവ പോലുള്ള ധാരാളം പ്രീമിയം സവിശേഷതകളോടെയായിരിക്കും മൈക്രോ എസ്‌യുവിയെ അണിനിരത്തുക.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

കാറിന്റെ സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, എബി‌എസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയും ഉൾപ്പെടും. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാകും കാസ്‌പറിന് തുടിപ്പേകുക.

കാസ്‌പർ മൈക്രോ എസ്‌യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി

അതോടൊപ്പം 1.0 ലിറ്റർ ടർബോ-ജിഡിഐ എഞ്ചിൻ ഓപ്ഷനും പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 1.1 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും സാൻട്രോയിൽ നിന്ന് കടമെടുത്തേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Casper Micro SUV To Enter Mass Production On September 15. Read in Malayalam
Story first published: Wednesday, July 28, 2021, 9:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X