കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

ഇന്ത്യക്കാരുടെ എസ്‌യുവി ഭ്രമത്തിനിടയിൽ എംപിവി മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കിയ മോട്ടോർസ്. മാരുതി സുസുക്കി എർട്ടിഗ അരങ്ങുവാഴുന്ന കോംപാക്‌ട് മൾട്ടി പർപ്പസ് വാഹന വിഭാഗത്തിലേക്കാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നത്.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

2022-ൽ രാജ്യത്ത് ഒരു പുതിയ മൂന്നു വരി എംപിവി അവതരിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ കമ്പനി KY എന്ന കോഡ് നാമത്തിലുള്ള പുതിയ എംപിവിയെ കാരെൻസ് എന്നായിരിക്കും വിളിക്കുക. കിയ മോട്ടോർസ് ഈയിടെ രാജ്യത്ത് Carens നെയിംപ്ലേറ്റിന് വ്യാപാരമുദ്ര നേടിയതും ഇതിനു അടിവരയിടുന്ന ഘടകമാണ്. പുതിയ മോഡലിനെ 2021 ഡിസംബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

കാരെൻസ് എംപിവിയുടെ ആഗോളഅരങ്ങേറ്റമായിരിക്കും ഇന്ത്യയിൽ നടക്കുക എന്നതും ശ്രദ്ധേയമാണ്. മാരുതി സുസുക്കി എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ ഏകദേശം 4.5 മീറ്റർ നീളം വരുന്നതാണ് കിയ കാരെൻസ്. സുസുക്കി XL6, മാരുതി എർട്ടിഗ, മഹീന്ദ്ര മറാസോ എന്നിവയുടെ ടോപ്പ് എൻഡ് വേരിയന്റുകളോടും ഇന്നോവയുടെ ലോവർ എൻഡ് വേരിയന്റുകളോടും പുതിയ മോഡൽ മത്സരിക്കും.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

നിലവിൽ സെൽറ്റോസിനും ക്രെറ്റയ്ക്കും അടിവരയിടുന്ന ബ്രാൻഡിന്റെ SP2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ കാരെൻസ് എംപിവിയെ കിയ അണിയിച്ചൊരുക്കുക. അൽകസാർ 7 സീറ്റർ എസ്‌യുവിക്ക് അടിവരയിടുന്ന ഈ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുതിയ എംപിവിക്ക് ഉപയോഗിക്കാം. സെൽറ്റോസിനേക്കാൾ 150 മില്ലീമീറ്റർ നീളമുള്ള വീൽബേസുമായി ഇത് വരാൻ സാധ്യതയുണ്ട്.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

പുതിയ കിയ KY 6, 7 എന്നിങ്ങനെ രണ്ട് സീറ്റിംഗ് ലേഔട്ടുകളിൽ വാഗ്‌ദാനം ചെയ്യാനും സാധ്യതയുണ്ട്. പുതിയ കാരെൻസ് എംപിവി ഇതിനകം തന്നെ ഇന്ത്യയിലും ഇന്തോനേഷ്യയിലും ഒന്നിലധികം തവണ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുമുണ്ട്. പുതിയ എം‌പി‌വിക്ക് എസ്‌യുവി പോലുള്ള ഡിസൈൻ ഘടകങ്ങൾ ഉണ്ടെന്ന് സ്പൈ ചിത്രങ്ങളും വെളിപ്പെടുത്തിയിരുന്നു.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

കാരണം ചില സ്റ്റൈലിംഗ് സെൽറ്റോസിൽ നിന്നും സോനെറ്റിൽ നിന്നും വാഹനം കടമെത്തേക്കുന്നതിനാലാവാം ഈ സാദൃശ്യം. വലിയ പിൻ വാതിലും ഗ്ലാസ്‌ഹൗസും ഉള്ളതിനാൽ വിപുലീകൃത ബോഡിയോടെയാണ് പുതിയ മോഡൽ വരുന്നത്. ചില ഡിസൈൻ ഹൈലൈറ്റുകളിൽ വിശാലമായ എയർ ഡാമുകൾക്കൊപ്പം വിശാലമായ ‘ടൈഗർ നോസ്' ഗ്രില്ലും ക്രോം ഹൈലൈറ്റുകളും വലിയ പിൻവാതിലുകളും ഷാർക്ക് ഫിൻ ആന്റിനയും വരെ ഉൾപ്പെടുമെന്നാണ് അനുമാനം.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

ഫാക്ടറി ഫിറ്റഡ് സൺറൂഫും 16 ഇഞ്ച് അലോയ് വീലുകളുമായാണ് എംപിവി നിരത്തിലെത്തുക. ഇലക്ട്രിക് ബട്ടൺ വഴി മൂന്നാം നിരയിലേക്ക് ആക്‌സസ് നൽകുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനം പുതിയ കിയ കാരെൻസ് ആയിരിക്കുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചന നൽകിയിട്ടുണ്ട്.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

പുതിയ കിയ എംപിവി രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ തന്നെയാകും വിപണിയിൽ എത്തുക. അതിൽ ആറ് സ്‌പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ, ആറ് സ്‌പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിവയായിരിക്കും കാരെൻസിന് തുടിപ്പേകാൻ എത്തുക.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

വാഹനത്തിലെ ഡീസൽ യൂണിറ്റ് പരമാവധി 113 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം മറുവശത്ത് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 113 bhp പവറിൽ 244 Nm torque ആയിരിക്കും വികസിപ്പിക്കുക. ഇന്ത്യയിൽ എസ്‌യുവി മോഡലുകളുടെ ഇടയിൽ ഇടുങ്ങി പോയ കേമൻമാരാണ് എംപിവി മോഡലുകൾ.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

മോശമല്ലാത്ത വിൽപ്പനയും പ്രതികരണവും നേടാനും ഇവയ്ക്ക് സാധിക്കുന്നുണ്ട് എന്നതു തന്നെയാണ് ഈ വിഭാഗത്തിൽ പുതിയ മോഡലുകളെ അവതരിപ്പിക്കാൻ വാഹന നിർമാതാക്കൾ തയാറാവുന്നതും. കിയയിൽ നിന്നുള്ള വാഹനമായതിനാൽ തന്നെ ഫീച്ചർ ലിസ്റ്റിൽ അത്യാധുനികമായിരിക്കും വരാനിരിക്കുന്ന കാരെൻസ് എന്നതിൽ ഒരു സംശയവും വേണ്ട.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

ഇന്റീരിയറിൽ 10.25 ഇഞ്ച് ഉയരമുള്ള എല്‍സിഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്നിലധികം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്സ് റെക്കഗ്‌നിഷന്‍, യുഎസ്ബി, ഓക്‌സ് കണക്ഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങി നിരവധി സവിശേഷതകൾ കിയ മോട്ടോർസ് വാഗ്‌ദാനം ചെയ്യുമെന്നും ഉറപ്പാണ്.

കിയയുടെ എംപിവി മോഡലും റെഡി! ആഗോള അരങ്ങേറ്റം ഡിസംബർ 16-ന് ഇന്ത്യയിൽ നടത്താൻ കമ്പനി

ഇതിനു പുറമെ 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഡൈനാമിക് പാര്‍ക്കിംഗ് ഗൈഡ് ഉള്ള ഒരു പിന്‍ ക്യാമറ, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളും കിയ മോട്ടോർസ് അണിനിരത്തുമെന്നും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
New kia carens mpv to make global debut in india on 2021 december 16 details
Story first published: Tuesday, November 16, 2021, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X