ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

എസ്‌യുവി മോഡലുകളുടെ ഇടയിൽ കുടുങ്ങി പോയ മിടുക്കൻമാരാണ് എംപിവികൾ. എങ്കിലും മോശമല്ലാത്ത വിൽപ്പനയും പ്രതികരണവും നേടാനും ഇവയ്ക്ക് സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ നിലവിൽ ഇന്ത്യൻ വിപണിക്കായി ഒരു പുതിയ എംപിവിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

'KY' എന്ന കോഡ്‌നാമത്തിൽ അറിയപ്പെടുന്ന മോഡൽ ഇതിനോടകം തന്നെ നിരവധി തവണ പരീക്ഷണയോട്ടം നടത്തി കഴിഞ്ഞു. നിലവിൽ മൂന്ന് മോഡലുകൾ മാത്രമാണ് ബ്രാൻഡിന്റെ നിരയിൽ ഉള്ളതെങ്കിലും അവയെല്ലാം വിപണിയിൽ തരംഗം സൃഷ്‌ടിച്ച് മിന്നിതിളങ്ങുന്നവയാണ്. ഈ വരാനിരിക്കുന്ന എംപിവി അതിന്റെ പ്ലാറ്റ്ഫോം വരെ സെൽറ്റോസുമായി പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ അൽപ്പം മാറ്റം വരുത്തുമെന്ന് മാത്രം. ഇന്ത്യയിൽ 'കാരെൻസ്' എന്ന പേരിലാകും പുതിയ മൾട്ടി പർപ്പസ് വാഹനം അറിയപ്പെടുകയെന്നാണ് സൂചന. പുതിയ പേരിനായി ബ്രാൻഡ് ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയൻ നിർമാതാക്കൾ ഉപയോഗിക്കുന്ന പുതിയ പേരല്ല ഇതെന്നതും ശ്രദ്ധേയമാണ്. 1999 ൽ ആദ്യമായി അവതരിപ്പിച്ച ഒരു മോഡലിന്റെ പേരായിരുന്നു ഇത്.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

തുടർന്ന് തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഇൻറർനെറ്റിൽ പ്രചരിക്കുന്ന ധാരാളം സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയതുപോലെ ഇന്ത്യൻ പതിപ്പ് അന്തർദ്ദേശീയമായി ലഭ്യമായ നിലവിലെ തലമുറ കാരെൻസിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇന്ത്യയ്‌ക്കായി കിയയുടെ വരാനിരിക്കുന്ന എം‌പി‌വിക്ക് ഷാർപ്പ് ബോക്‌സി സ്റ്റൈലിംഗായിരിക്കും ഉണ്ടായിരിക്കുക.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

ഇതിന് ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോടൊപ്പമുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽലൈറ്റുകളും മനോഹരമായ മെഷീൻ കട്ട് അലോയ് വീലുകളും ലഭിക്കും. ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫാക്‌സ് റൂഫ് റെയിലുകൾ എന്നിവ പോലുള്ള കുറച്ച് ക്രോസ്ഓവർ പ്രചോദിത ഡിസൈൻ വിശദാംശങ്ങളും ഇതിന് ഉണ്ടാകും. ടെസ്റ്റ് മോഡലുകൾക്ക് നീളമുള്ള പിൻ ഡേറുകളും ഉണ്ടായിരുന്നു.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

അത് മൂന്നാം നിരയിലെ യാത്രക്കാരുടെ പ്രവേശനം എളുപ്പമാക്കുകയും പുറത്തുകടക്കുകയും ചെയ്യും. ഊഹങ്ങൾ അനുസരിച്ച് ഈ വരാനിരിക്കുന്ന എംപിവിയിൽ കിയ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. ആദ്യത്തേത് നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ യൂണിറ്റായിരിക്കും.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

ഇത് 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. രണ്ടാമത്തേത് 1.5 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിനാണ്. ഈ പതിപ്പിനും 115 bhp പവറായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ 250 Nm torque ആയിരിക്കും വാഹനം വികസിപ്പിക്കുക.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

ഹ്യുണ്ടായി അൽകസാർ 7 സീറ്റർ എസ്‌യുവിയിൽ കാണുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനും പുതിയ കാരെൻസ് എംപിവിക്ക് തുടിപ്പേകാൻ എത്തിയേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇത് 159 bhp കരുത്തിൽ 191 Nm torque സൃഷ‌്‌ടിക്കാനും പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ മറ്റെല്ലാ കിയ കാറുകളേയും പോലെ അത്യാധുനിക സജ്ജീകരണങ്ങളുമായാകും എംപിവി അണിഞ്ഞൊരുങ്ങുക. 10.25 ഇഞ്ച് ഉയരമുള്ള എല്‍സിഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്നിലധികം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്സ് റെക്കഗ്‌നിഷന്‍, യുഎസ്ബി, ഓക്‌സ് കണക്ഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ടാകും.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

സുരക്ഷാ സവിശേഷതകളിലും പുതിയ കാരെൻസ് എംപിവി സുരക്ഷയുടെ കാര്യത്തിലും സമ്പന്നനായിരിക്കും. ഇതിന് 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഡൈനാമിക് പാര്‍ക്കിംഗ് ഗൈഡ് ഉള്ള ഒരു പിന്‍ ക്യാമറ, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയെല്ലാം കിയ മോട്ടോർസ് സമ്മാനിക്കും.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

അടുത്ത വർഷം ആദ്യം കിയ ഈ പുതിയ എംപിവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ എത്തുമ്പോൾ ഇത് മഹീന്ദ്ര മറാസോ, മാരുതി എർട്ടിഗ, മാരുതി XL6 തുടങ്ങിയ വമ്പൻമാരുമായാകും മാറ്റുരയ്ക്കുക. കൂടാതെ ഹ്യൂണ്ടായിയും രാജ്യത്ത് ഒരു പുതിയ കോംപാക്‌ട് എംപിവി അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് കിയയുടെ വരാനിരിക്കുന്ന മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും ഉപയോഗിക്കും.

ഇന്ത്യൻ എസ്‌യുവി മടയിലേക്ക് പുതിയൊരു എംപിവിയുമായി Kia Motors; പേര് 'കാരെൻസ്'

പുതിയ എം‌പി‌വി ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ കിയയുടെ ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിവർഷം 3.32 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷി ആവശ്യമാണ്. അതിനാൽ കൊറിയൻ കമ്പനിക്ക് തങ്ങളുടെ നിർമാണ ശേഷി വർധിപ്പിക്കേണ്ടി വരും. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കമ്പനി പ്ലാന്റിലാകും എംപിവിയുടെയുമ ഉത്പാദനം നടക്കുക. ഇവിടെ പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയാണ് നിലവിൽ കിയക്കുള്ളത്.

Most Read Articles

Malayalam
English summary
New kia compact mpv could be called as carens in india
Story first published: Thursday, November 4, 2021, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X