തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

മുഖംമിനുക്കി പുതിയ പേരിൽ എത്തിയതോടെ ഏവരും ശ്രദ്ധിച്ചൊരു മോഡലാണ് ബൊലേറോ നിയോ. TUV300 ഫെയ്‌സ്‌ലിഫ്റ്റ് എന്ന അവതാരത്തിന് ജനപ്രിയ യൂട്ടിലിറ്റി വാഹനത്തിന്റെ ലേബൽ സമ്മാനിച്ചതോടെ വിപണിയിൽ താരമാവാനും സാധിച്ചു.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

പുറത്തിറങ്ങിയ കാലം മുതൽ മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിൽപനയുള്ള മോഡലുകളിൽ ഒന്നാംസ്ഥാനത്താണ് ബൊലേറോ. പ്രായോഗികതയും അതോടൊപ്പം എസ്‌യുവി രൂപവും കുറഞ്ഞ വിലയും കൂടിചേർന്നതോടെ ഇന്ത്യക്കാരുടെ പ്രിയ വാഹനമായി ബൊലേറോ മാറി

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

മഹീന്ദ്ര കഴിഞ്ഞ മാസം ഇന്ത്യയിൽ ബൊലേറോ നിയോ വിപണിയിൽ ഇടംപിടിക്കുന്നത്. താരപകിട്ടൊന്നുമില്ലാതെയാണ് എത്തിയതെങ്കിലും വാഹനത്തിനെ ജനം ശ്രദ്ധിച്ചു. പുറത്തിറങ്ങി മൂന്നാഴ്ച്ചകൾക്കകം പരുക്കനും സങ്കീർണവുമായ എസ്‌യുവിയെ തേടി 5,500-ൽ അധികം ബുക്കിംഗുകളാണ് എത്തിയിരിക്കുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

ജനപ്രിയ ബൊലേറോയുടെ പേര് വാഹനത്തിലേക്ക് പുതിയ ഉപഭോക്താക്കളെ എത്തിച്ചുവെന്നുവേണം പറയാൻ. 5,500 ബുക്കിംഗുകൾക്കൊപ്പം 30,000 ത്തിലധികം എൻക്വയറികളും നിയോ പതിപ്പിന് ലഭിച്ചതായാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ബോഡി-ഓൺ-ഫ്രെയിം, റിയർ-വീൽ-ഡ്രൈവ് എസ്‌യുവി എന്ന വിശേഷണം കോം‌പാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്രയുടെ അസാധാരണത്വം തുറന്നുകാണിച്ചു.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

2015-ൽ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിന്റെ സാധ്യത മുന്നിൽ കണ്ടാണ് TUV300-യെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ എന്നിവർ എത്തിയതോടെ TUV300 പതിപ്പിന് അടിപതറി.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

തുടർന്ന് 2019-ൽ മഹീന്ദ്ര പ്രീമിയം പരിവേഷത്തിൽ XUV300 അവതരിപ്പിച്ചതോടെ TUV300 എസ്‌യുവിയുടെ കാര്യം ഏതാണ്ട് തീരുമാനമായി. എന്നാൽ രണ്ടാംവരവിൽ കാര്യങ്ങൾ മാറി. അതിനുള്ള തെളിവാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയ ഈ ബുക്കിംഗ് നമ്പരുകൾ സൂചിപ്പിക്കുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

8.48 ലക്ഷം രൂപ മുതൽ 11.00 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഉയർന്ന വിലയാണെന്ന് സംശയിക്കാമെങ്കിലും അതിനൊത്ത കാര്യങ്ങളാണ് ബൊലേറോ നിയോ സമ്മാനിക്കുന്നത്. പഴയ മോഡലിൽ നിന്നും അകത്തും പുറത്തും മോശമല്ലാത്ത പരിഷാക്കാരങ്ങളാണ് മഹീന്ദ്ര പരിചയപ്പെടുത്തിയിരിക്കുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

ബൊലേറോ നിയോ അഭിമാനകരമായ പേര് നിലർത്തുന്നതിനായി പുതിയ 1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ, പുതുക്കിയ പുറംഭാഗം, വിശാലമായ ക്യാബിൻ, മാന്യമായ ഉപകരണ ലിസ്റ്റ് എന്നിവയെല്ലാമാണ് വാഗ്ദാനം ചെയ്യുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള സ്ക്വയർ ഹെഡ്‌ലാമ്പുകൾ, സൈഡ് ബോഡിയിൽ ബ്ലാക്ക് ക്ലാഡിംഗ്, ടെയിൽ ഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ X-ആകൃതിയിലുള്ള ബോഡി-കളർ കവറിനൊപ്പം നിയോയ്ക്ക് സിഗ്നേച്ചർ ലുക്കാണ് നൽകുന്നത്. TUV300 മോഡലിൽ നിന്നുള്ള മേൽക്കൂര റെയിലുകൾ നിയോയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

ബൊലേറോ നിയോയുടെ അകത്തളത്തെ മാറ്റങ്ങൾ പുറംമോടിയിലേതു പോലെ അത്ര സമഗ്രമല്ല. എന്നിരുന്നാലും പുതുക്കിയ ഡയലുകളുള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അതിനിടയിൽ ഒരു പുതിയ MID സ്ക്രീനും എസ്‌യുവിക്ക് അൽപം പ്രീമിയം നിലപാട് തന്നെയാണ് നൽകുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

ബൊലേറോ നിയോയുടെ ക്യാബിന് 5+2 സീറ്റിംഗ് ലേഔട്ട്, ബ്ലാക്ക് ആൻഡ് ബീജ് നിറം, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് ആങ്കറേജുകൾ, ബ്ലൂ സെൻസ് കാർ ടെക് എന്നിവയാണ് മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

നിലവിൽ N4, N8, N10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബൊലേറോ നിയോ വിപണിയിൽ എത്തുന്നത്. നാലാമത്തെ N10 (O) വേരിയന്റ് വരും മാസങ്ങളിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബിഎസ്-VI നിലവാരത്തിലുള്ള 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

100 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഡീസൽ എഞ്ചിൻ. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ വാഹനം ഒരു റിയർ വീൽ ഡ്രൈവ് ഓപ്ഷനിലാണ് നിരത്തിലേക്ക് ഓടിയെത്തുന്നത്.

തലവര തെളിഞ്ഞു; 5,500 ബുക്കിംഗുകൾ നേടിയെടുത്ത് ബൊലേറോ നിയോ

ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും മഹീന്ദ്ര ബൊലേറോ നിയോ അവതരിപ്പിക്കുന്നുണ്ട്. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായുള്ള സമർപ്പിത ഇക്കോ ഡ്രൈവ് മോഡും പുത്തൻ അവതാരമായ ബൊലേറോ നിയോയുടെ പ്രത്യേകതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra bolero neo bookings crossed 5500 units in just three weeks of launch
Story first published: Saturday, August 7, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X