വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

TUV300 സബ് കോംപാക്‌ട് എസ്‌യുവിയുടെ പുതുക്കിയ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് മഹീന്ദ്ര. എന്നാൽ പുതിയൊരു പേരിലാകും ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ഇത്തവണ നിരത്തിലേക്ക് എത്തുക.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

ജനപ്രിയ മോഡലായ ബൊലോറോ ശ്രേണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബൊലേറോ നിയോ എന്ന പേരിലാകും പുതിയ TUV300 ഇനിമുതൽ അറിയപ്പെടുക. രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിലേക്ക് വാഹനം എത്താൻ തുടങ്ങിയതോടെ അവതരണവും ഉടൻ ഉണ്ടായേക്കും.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

ഔദ്യോഗിക അരങ്ങേറ്റ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോംപാക്‌ട് എസ്‌യുവി 2021 ജൂലൈ 15 ന് എത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. മുൻഗാമിയിൽ നിന്നും ശ്രദ്ധേയമായ ചില കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചർ പരിഷ്ക്കാരങ്ങളുമായാണ് ബൊലേറോ നിയോ വ്യത്യസ്‌തനാവാൻ ശ്രിമിക്കുക.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

അതേസമയം എഞ്ചിൻ സജ്ജീകരണം മുൻമോഡലിനു സമാനമായിരിക്കും. എന്നാൽ ബിഎസ്-VI നിലവാരത്തിലുള്ളതായിരിക്കും. N4, N8, N10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഇടംപിടിക്കുക.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

മുകളിൽ സൂചിപ്പിച്ചതുപോലെ TUV300 പതിപ്പിൽ കണ്ട അതേ 1.5 ലിറ്റർ 3 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബൊലേറോ നിയോയ്ക്കും തുടിപ്പേകുക. എന്നിരുന്നാലും, ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

വാഹനത്തിലെ ഓയിൽ ബർണർ യൂണിറ്റ് പരമാവധി 100 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. എസ്‌യുവി മോഡൽ നിരയിലുടനീളം 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആയിരിക്കും. എഎംടി ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ചും ബൊലേറോ നിയോയെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തും.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

ഇതിന്റെ സസ്‌പെൻഷനിലും ബ്രേക്കിംഗ് സംവിധാനത്തിലും മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. അടുത്തിടെ വാഹനത്തിന്റെ പുതിയൊരു ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ടായിരുന്നു. പൂർണമായും പുതുക്കിയ മുൻവശം മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് ഉണ്ടായിരിക്കുമെന്ന് ഇത് വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

അതോടൊപ്പം തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുക്കിയ ബമ്പർ, വൈഡ് എയർ ഡാം, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പ് അസംബ്ലി, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയും പുതുരൂപം സമ്മാനിക്കാൻ മഹീന്ദ്രയെ സഹായിക്കും.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

എസ്‌യുവിയിൽ സ്‌ക്വാറിഷ് വീൽ ആർച്ചുകളും സൈഡ് ഫെൻഡർ ഘടിപ്പിച്ച ഇൻഡിക്കേറ്ററുകളും ഉണ്ടാകും. എന്നിരുന്നാലും അതിന്റെ പിൻഭാഗം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോ നിയോയുടെ ഇന്റീരിയർ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

എന്നിരുന്നാലും ഥാറിന് സമാനമായ ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ടാമത്തെ വരിയിൽ ആംറെസ്റ്റും ലഭിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ അപ്ലിക്കേഷനെ പിന്തുണയ്‌ക്കുന്ന അപ്‌ഡേറ്റുചെയ്‌ത 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എസ്‌യുവിക്ക് ലഭിക്കും.

വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; അരങ്ങേറ്റം ജൂലൈ 15-ന്

ഫോക്സ് ലെതർ അപ്ഹോൾസ്റ്ററി, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ലംബർ സപ്പോർട്ട്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ എന്നിവയും അതിലേറെയും മുൻഗാമിയായ TUV300 മോഡലിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Bolero Neo Compact SUV Reported To Arrive On 15th July 2021. Read in Malayalam
Story first published: Thursday, July 8, 2021, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X