അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

ഇന്ത്യൻ വാഹന വിപണിയുടെ മുഖം തന്നെ മാറ്റിയെഴുതിയ മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര സ്കോർപിയോ. ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്പോർട്‌സ്‌ യൂട്ടിലിറ്റി വാഹനം ഏതെന്ന ചോദ്യത്തിനും ഇതുതന്നെയാണ് ഉത്തരം.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

2002-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സ്കോർപിയോ അക്കാലമത്രയും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചുകൊണ്ടിരുന്ന മഹീന്ദ്രയെ അക്ഷരാര്‍ഥത്തില്‍ ഒരു ആഗോള ബ്രാൻഡാക്കി ഉയര്‍ത്തിയതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

ഇപ്പോൾ ഒരു പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് സ്കോർപിയോ എന്നതാണ് സന്തോഷകരമായ കാര്യം. അടിമുടി മാറ്റങ്ങളുമായി എത്തുന്ന എസ്‌യുവി അടുത്ത വർഷത്തെ പ്രധാന പുതിയ കാർ ലോഞ്ചുകളിൽ ഒന്നു തന്നെയാണ്. വാഹനത്തിന്റെ ഔദ്യോഗിക അവതരണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂൺ മാസത്തിൽ മോഡൽ എത്തുമെന്നാണ് റിപ്പോർട്ട്.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

വളരെക്കാലമായി നിരത്തുകളിൽ പരീക്ഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്ന മോഡലാണ് പുതുതലമുറ സ്കോർപിയോ. നിലവിലുള്ള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വരാനിരിക്കുന്ന സ്കോർപിയോയ്ക്ക് കാഴ്ച്ചയിൽ തന്നെ പരിണാമപരമായ മാറ്റമുണ്ടാകുമെന്ന് സ്പൈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിച്ചിട്ടുമുണ്ട്.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

2022 മഹീന്ദ്ര സ്‌കോർപിയോ മികച്ച സ്വീകാര്യതയുള്ള XUV700 മോഡലിന് താഴെയായി സ്ഥാനം പിടിക്കും. കൂടാതെ പുതുക്കിയ ബോഡി-ഓൺ-ഫ്രെയിം നിർമാണത്തിൽ ഇരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ XUV700 പതിപ്പിൽ മഹീന്ദ്ര ഉപയോഗിച്ച മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ സ്കോർപിയോയെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളമുയരുകയാണ്.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

അതിനാൽ ഇതിന് വിശാലമായ ക്യാബിൻ പ്രാപ്‌തമാക്കുന്ന വലിയ അനുപാതങ്ങൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. വലുതും വിശാലവും കൂടാതെ, ആധുനിക മത്സരത്തിന് അനുസൃതമായി സമഗ്രമായി പരിഷ്ക്കരിച്ച ഇന്റീരിയറും പുത്തൻ സ്കോർപിയോ എസ്‌യുവിക്ക് ഉണ്ടായിരിക്കും. കൂടാതെ സവിശേഷതകളുടെ നിരയും കൂടുതൽ വികസിതമായിരിക്കും.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

നിലവിൽ പുതിയ 2022 സ്കോർപിയോ അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവരം. ആറ് എയർബാഗുകൾ, ടെറൈൻ റെസ്‌പോൺസ് മോഡുകൾ, കണക്റ്റഡ് ഫീച്ചറുകളുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും തുടങ്ങിയവയെല്ലാം ഉണ്ടാകും.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

കൂടാതെ ഡിജിറ്റൽ എംഐഡി, 360 ഡിഗ്രി ബേർസ് ഐ ക്യാമറ വ്യൂ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നീ സവിശേഷതകളും വരാനിരിക്കുന്ന എസ്‌യുവിയുടെ മാറ്റുകൂട്ടും. പുതിയ ഥാറിൽ നിന്ന് കടമെടുത്ത ഒരു പുതിയ പ്ലാറ്റ്‌ഫോമും സ്കോർപിയോയ്ക്ക് ലഭിക്കും.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

2022 മഹീന്ദ്ര സ്കോർപിയോ XUV700 എസ്‌യുവിക്ക് താഴെയായി ഇടംപിടിക്കുന്നതിനാൽ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), പനോരമിക് സൺറൂഫ്, 10-സ്പീക്ക്ഡ് ഓഡിയോ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളൊന്നും ഇതിൽ കാണില്ലെന്നാണ് വിശ്വാസം. എന്നാൽ എസ്‌യുവിയുടെ യാത്രാസുഖം മെച്ചപ്പെടുത്താൻ ബ്രാൻഡ് കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും ഊഹിക്കപ്പെടുന്നു.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം പുതിയ 2022 മഹീന്ദ്ര സ്കോർപിയോ 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ രണ്ട് ട്യൂൺ സ്റ്റേറ്റുകളിൽ ലഭ്യമായേക്കും. ഉയർന്ന വേരിയന്റുകൾക്ക് 160/170 bhp കരുത്തും എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകൾക്ക് 130 bhp പവറുമായിരിക്കും ഉണ്ടായിരിക്കുക.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

പുതിയ 2.0 ലിറ്റർ, 4-സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിനും സ്കോർപിയോയ്ക്ക് ഉണ്ടാകും. അത് 155bhp കരുത്തിൽ 360 Nm torque ആയിരിക്കും നൽകുക. എസ്‌യുവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. പക്ഷേ പെർഫോമൻസ് കണക്കുകൾ തട്ടിനോക്കിയാൽ ഹ്യുണ്ടായി അൽകാസറുമായി മത്സരിക്കാൻ ഇതിന് കഴിഞ്ഞേക്കും.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

എസ്‌യുവി നിലവിൽ 2.2 ലിറ്റർ 4 സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 155 bhp കരുത്തിൽ 360 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്കോർപിയോ മോഡൽ ലൈനപ്പിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും മഹീന്ദ്ര ഒരുക്കിയേക്കും.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

പുതിയ മോഡലിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മഹീന്ദ്ര അവതരിപ്പിച്ചേക്കാം. എല്ലാ വേരിയന്റുകളിലും RWD (റിയർ-വീൽ ഡ്രൈവ്) സിസ്റ്റം സ്റ്റാൻഡേർഡായി ഉണ്ടായിരിക്കും. അതേസമയം ഓൾവീൽ ഡ്രൈവ് (AWD) ഉയർന്ന വേരിയന്റുകൾക്ക് മാത്രമായിരിക്കും ലഭ്യമാവുക.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

എസ്‌യുവിയുടെ AWD സിസ്റ്റത്തിനായി റോക്ക്, സ്നോ, മഡ്, 4 ഹൈ, 4 ലോ എന്നിങ്ങനെ വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ മഹീന്ദ്ര വാഗ്‍ദാനം ചെയ്യാനും സാധ്യതയുണ്ട്. ഏഴ്, ആറ് സീറ്റുകളുള്ള കോൺഫിഗറേഷനുകളും പുതുതലമുറ സ്കോർപിയോയിൽ തെരഞ്ഞെടുക്കാൻ സാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അൽകസാറിനേക്കാൾ കരുത്തൻ, പുത്തൻ സ്കോർപിയോയുടെ എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

നിലവിലുള്ള സ്കോർപിയോ 2022 മോഡലിമൊപ്പം വിൽക്കുമെന്ന സൂചനകൾ പ്രചരിക്കുന്നുണ്ടെങ്കിലും നിലവിലെ XUV500 പോലെ പിന്നീടുള്ള ഘട്ടത്തിൽ കമ്പനി നിർത്തലാക്കുകയും ചെയ്യും. ഉയർന്ന നിലവാരത്തിലുള്ള ഡീസൽ എഞ്ചിന് ഏകദേശം 12.99 ലക്ഷം രൂപയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. 2021 ജൂലൈയിൽ സ്‌കോർപിയോയുടെ 20-ാം വാർഷികം ആഘോഷിക്കുമ്പോൾ പുതിയ ഉൽപ്പന്നം പുറത്തിറക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra scorpio suv will be way more powerful than the hyundai alcazar
Story first published: Wednesday, December 15, 2021, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X