എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

ഏവരെയും ഞെട്ടിച്ച് വിപണി കീഴടക്കി മുന്നേറുകയാണ് മഹീന്ദ്രയുടെ പുതുപുത്തൻ എസ്‌യുവി മോഡലായ XUV700. വിപണിയിലെത്തി ഇടിനോടകം തന്നെ 70,000 ബുക്കിംഗുകളാണ് വാഹനം നേടിയെടുത്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

ഇന്ത്യയിൽ പുതുതായി പുറത്തിറക്കിയ കാറുകളിൽ ഏറ്റവും മികച്ച പ്രകടനമാണ് XUV700 കാഴ്ച്ചവെക്കുന്നത്. മഹീന്ദ്ര ഇതിനകം തന്നെ തങ്ങളുടെ ഉപഭോക്താക്കൾക്ക് പുതിയ മുൻനിര എസ്‌യുവി ഡെലിവറി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായി ഇതുവരെ 700 യൂണിറ്റുകളുടെ വിതരണവും മഹീന്ദ്ര പൂർത്തിയാക്കിയതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

ആദ്യഘട്ടത്തിൽ XU700 എസ്‌യുവിയുടെ പെട്രോൾ മോഡലുകളാണ് മഹീന്ദ്ര ഡെലിവറി ചെയ്‌തു തുടങ്ങിയിരിക്കുന്നത്. അതിനുശേഷം 2021 നവംബർ അവസാനം മുതൽ ഡീസൽ പതിപ്പുകളുടെയും ഡെലിവറി കമ്പനി ആരംഭിക്കും. അടുത്ത വർഷം ജനുവരി 14 ഓടെ XUV700 എസ്‌യുവിയുടെ കുറഞ്ഞത് 14,000 യൂണിറ്റുകളെങ്കിലും ഡെലിവറി ചെയ്യാനാണ് മഹീന്ദ്രയുടെ പദ്ധതി.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

പ്രതിദിനം 187 യൂണിറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് എസ്‌യുവി നിർമാതാക്കൾ ലക്ഷ്യമിടുന്നത്. അങ്ങനെ 75 ദിവസത്തിനകം 14,000 യൂണിറ്റ് ഡെലിവറി മറികടക്കാൻ കമ്പനി സാധിക്കുമെന്നാണ് വിലയിരുത്തൽ. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഒക്ടോബറിലാണ് മഹീന്ദ്ര തങ്ങളുടെ പുതിയ മുൻനിര XUV700 എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കുന്നത്. തുടർന്ന് വാഹനത്തിന്റെ ആദ്യ ബാച്ച് 25,000 മോഡലുകൾ ഒക്‌ടോബർ ഏഴിന് ബുക്കിംഗ് പ്രക്രിയ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ നേടിയെടുത്തു.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

തൊട്ടടുത്ത ദിവസം തന്നെ രണ്ട് മണിക്കൂറിനുള്ളിൽ 25,000 എണ്ണവും വിറ്റഴിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. മാനുവൽ ഗിയർബോക്‌സോടു കൂടിയ MX 5 സീറ്റർ വേരിയന്റുകൾക്കായി 11.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മഹീന്ദ്ര XUV700 പുറത്തിറക്കിയത്. തുടർന്ന് എസ്‌യുവികളുടെ ആദ്യ ബാച്ച് വിറ്റഴിച്ചതിനു ശേഷമാണ് പ്രാരംഭ വില ഘടന പരിഷ്ക്കരിച്ചത്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

അങ്ങനെ പ്രാരംഭ വില ഇപ്പോൾ 12.49 ലക്ഷം രൂപയാണ്. അതേസമയം മോഡലിന്റെ ഏറ്റവും ടോപ്പ് എൻഡ് വേരിയന്റിന് 22.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരും. MX, AX3, AX5, AX7 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലാണ് XUV700 നിരത്തിലെത്തുന്നത്. എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌ല് ഓപ്ഷനുകളിലും ലഭ്യമാണ്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

ADAS, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയും അതിലേറെയും പോലുള്ള നൂതന സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് XUV700 എസ്‌യുവിയെ മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫീച്ചറുകളാൽ സമ്പന്നമായ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായാണ് മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. അവയിൽ പലതും സെഗ്‌മെന്റ്-ഫസ്റ്റ് ആണെന്നത് കാറിന്റെ മോടികൂട്ടുന്നുണ്ട്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, 3D സൗണ്ട്, ഏറ്റവും വലിയ സെഗ്‌മെന്റ് സൺറൂഫ്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക്‌ ആയി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ XUV700-യുടെ പ്രത്യേകതകളാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് അലക്‌സാ വോയ്‌സ് ഇന്റഗ്രേഷൻ പിന്തുണ വരെ ലഭിക്കുന്നുണ്ട്. എസ്‌യുവിയിൽ ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും മഹീന്ദ്ര ഒരുക്കിയിരിക്കുന്നതും എടുത്തു പറയേണ്ട സവിശേഷതകളിൽ ഒന്നാണ്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാണ് XUV700-യിലെ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്‌ദാനം ചെയ്യുന്നത്. എംസ്റ്റാലിയൻ 2.0 ടർബോ പെട്രോൾ, എംഹോക്ക് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 182 bhp പവറിൽ 450 Nm torque നൽകാനും പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്. എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും അവതരിപ്പിച്ചിട്ടുണ്ട്.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

പെട്രോൾ പതിപ്പുകളിൽ ഇത് ലഭ്യമല്ല എന്നത് നിരാശയുളവാക്കിയേക്കാം. മാത്രമല്ല ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഓപ്ഷനായി ടോപ്പ് എൻഡ് ഡീസൽ വേരിയന്റുകളിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. അതുമാത്രമല്ല അടുത്തിടെ XUV700 ജാവലിൻ ഗോൾഡ് എഡിഷൻ ഒളിമ്പ്യൻ സുമിത് ആന്റിലിന് മഹീന്ദ്ര കൈമാറുകയും ചെയ്‌തിരുന്നു.

എതിരാളികൾക്ക് തിരിച്ചടി! വിപണിയിൽ തകർത്താടി പുതിയ XUV700; ബുക്കിംഗ് 70,000 കടന്നെന്ന് Mahindra

2020 ടോക്കിയോ സമ്മർ പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F64 വിഭാഗത്തിൽ 23 കാരനായ പാരാലിമ്പ്യൻ സ്വർണം നേടിയിരുന്നു. ഈ മോഡലിൽ പുതിയ മഹീന്ദ്ര ട്വിൻ പീക്‌സ് ലോഗോയിൽ സാറ്റിൻ ഗോൾഡ് പ്ലേറ്റിംഗും കൂട്ടിച്ചേർത്താൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ ഫ്രണ്ട് ഗ്രില്ലും വെർട്ടിക്കൽ ഗ്രില്ല് സ്ലാറ്റുകളും സ്വർണത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra xuv700 flagship suv collected 70000 bookings in india
Story first published: Thursday, November 4, 2021, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X