നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

പുത്തൻ XUV700 അവതരിപ്പിച്ചതു മുതൽ എസ്‌യുവി പ്രേമികളുടെ ശ്രദ്ധയാകർഷിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. പുത്തൻ സവിശേഷതകളും അത്യാധുനിക ഡ്രൈവർ സഹായ സംവിധാനങ്ങളും സുരക്ഷാ സന്നാഹങ്ങളുടെ നീണ്ടനിരയുമാണ് ഇതിന് സഹായകരമായത്.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

അടിസ്ഥാന MX വേരിയന്റിനെ പോലും അതിശയകരമാംവിധം നന്നായാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മത്സരാധിഷ്‌ഠിതമായ വിലയും കൂടെ നിശ്ചയിച്ചതോടെ XUV700 എസ്‌യുവി ഹിറ്റായെന്ന് പറയാം. ഇനി ബുക്കിംഗും വിൽപ്പനയും ആരംഭിക്കാനാണ് ആളുകൾ കാത്തിരിക്കുന്നത്. നിലവിൽ വാഹനത്തിന്റെ അഞ്ച് സീറ്റർ പതിപ്പുകൾക്കായുള്ള വില പ്രഖ്യാപനം മാത്രമാണ് Mahindra നടത്തിയിരിക്കുന്നത്.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

മഹീന്ദ്ര തങ്ങളുടെ പുതിയ മുൻനിര XUV700 എസ്‌യുവിയെ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കാൻ ഒരുങ്ങി കഴിഞ്ഞു. അതിനു മുമ്പായി നിലവിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം ഒരു മൾട്ടി-സിറ്റി പര്യടനത്തിലാണ് വാഹനം. ഇതിനുശേഷമാകും ഔദ്യോഗിക ബുക്കിംഗുകളും കമ്പനി ആരഭിക്കുക.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

വിൽപ്പനയ്ക്ക് എത്തുന്നതിനു മുമ്പായി എസ്‌യുവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. MX3, AX3, AX5, AX7 എന്നീ നാല് വകഭേദങ്ങളിൽ മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യും. എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷൻ, സീറ്റിംഗ് ഓപ്ഷൻ മുതലായവ വഴി ഇവ കൂടുതൽ വിഭജിക്കപ്പെടും.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

അങ്ങനെ പുതിയ മഹീന്ദ്ര XUV700 എസ്‌യുവി 34 പതിപ്പുകളിലായി തെരഞ്ഞെടുക്കാനാകും. വാഹനത്തിന്റെ എല്ലാ വേരിയന്റുകളും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യും എന്ന കാര്യവും ശ്രദ്ധേയമാണ്. MX5 വേരിയന്റ് മൂന്ന് വകഭേദങ്ങളിലായി സ്വന്തമാക്കാം. അതിൽ പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, ഡീസൽ മാനുവൽ എന്നിവയാണ് ഉൾപ്പെടുന്നത്. എന്നാൽ ഇവയെല്ലാം അഞ്ച് സീറ്റർ ഓപ്ഷനിലാകും വിപണിയിൽ എത്തുക.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

AX3 വേരിയന്റ് ഏഴ് വകഭേദങ്ങളിലാണ് നിരത്തിലെത്തുക. പെട്രോൾ മാനുവൽ 5 സീറ്റർ, പെട്രോൾ മാനുവൽ 7 സീറ്റർ, പെട്രോൾ ഓട്ടോമാറ്റിക് 5 സീറ്റർ, ഡീസൽ മാനുവൽ 5 സീറ്റർ, ഡീസൽ മാനുവൽ 7 സീറ്റർ, ഡീസൽ ഓട്ടോമാറ്റിക് 5 സീറ്റർ, ഡീസൽ ഓട്ടോമാറ്റിക് 7 സീറ്റർ എന്നിവയിലാകും ഇത് തെരഞ്ഞെടുക്കാനാവുക.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

AX3 പോലെ മഹീന്ദ്ര XUV700 AX5 വേരിയന്റും 7 സീറ്റർ പതിപ്പിലും സ്വന്തമാകാകാനാവും. എസ്‌യുവിയിൽ ഏറ്റവും കൂടുതൽ വകഭേദം വാഗ്‌ദാനം ചെയ്യുന്നതും AX5 പതിപ്പാണ്. AX7 മോഡലുകളിൽ 7 സീറ്റർ മാത്രമേ ലഭ്യമാകൂ. മഹീന്ദ്ര കംഫർട്ട്, ലക്ഷ്വറി, ടെക് എന്നിവയുടെ പാക്കേജുകളോടെയാകും AX7 വിപണിയിൽ എത്തിക്കുക.

Mahindra XUV700 Speculative Prices
MX Gasoline, 6MT 200 PS, 380Nm, 5 Seater ₹11.99 Lakh
MX Gasoline, 6MT 200 PS, 380Nm, 7 Seater ₹12.69 Lakh
AX 3 Gasoline, 6MT 200 PS, 380Nm, 5 Seater ₹13.99 Lakh
AX 5 Gasoline, 6MT 200 PS, 380Nm, 5 Seater ₹14.99 Lakh
AX 5 Gasoline, 6MT 200 PS, 380Nm, 7 Seater ₹15.69 Lakh
AX 5 Gasoline, 6AT 200 PS, 380Nm, 5 Seater ₹16.29 Lakh
AX 5 Gasoline, 6AT 200 PS, 380Nm, 7 Seater ₹16.99 Lakh
AX 5 Gasoline, 6AT, O* 200 PS, 380Nm, 5 Seater ₹16.99 Lakh
AX 5 Gasoline, 6AT, O* 200 PS, 380Nm, 7 Seater ₹17.69 Lakh
AX 5 Gasoline, 6AT, AWD 200 PS, 380Nm, 7 Seater ₹18.49 Lakh
AX 5 Gasoline, 6AT, O*, AWD 200 PS, 380Nm, 5 Seater ₹18.49 Lakh
AX 7 Gasoline, 6AT 200 PS, 380Nm, 7 Seater ₹18.49 Lakh
AX 7 Gasoline, 6AT, O* 200 PS, 380Nm, 7 Seater ₹19.19 Lakh
AX 7 Gasoline, 6AT, AWD 200 PS, 380Nm, 7 Seater ₹19.99 Lakh
AX 7 Gasoline, 6AT, O*, AWD 200 PS, 380Nm, 7 Seater ₹20.69 Lakh
MX Diesel, 6MT 155 PS, 260Nm, 5 Seater ₹12.49 Lakh
MX Diesel, 6MT 155 PS, 260Nm, 7 Seater ₹13.19 Lakh
AX 3 Diesel, 6MT 185 PS, 420Nm, 5 Seater ₹14.99 Lakh
AX 5 Diesel, 6MT 185 PS, 420Nm, 5 Seater ₹15.99 Lakh
AX 5 Diesel, 6MT 185 PS, 420Nm, 7 Seater ₹16.69 Lakh
AX 5 Diesel, 6AT 185 PS, 450Nm, 5 Seater ₹17.29 Lakh
AX 5 Diesel, 6AT, AWD 185 PS, 450Nm, 5 Seater ₹18.79 Lakh
AX 5 Diesel, 6AT 185 PS, 450Nm, 7 Seater ₹17.79 Lakh
AX 5 Diesel, 6AT, O* 185 PS, 450Nm, 5 Seater ₹17.79 Lakh
AX 5 Diesel, 6AT, O* 185 PS, 450Nm, 7 Seater ₹18.69 Lakh
AX 5 Diesel, 6AT, O*, AWD 185 PS, 450Nm, 5 Seater ₹19.49 Lakh
AX 7 Diesel, 6AT 185 PS, 450Nm, 7 Seater ₹19.49 Lakh
AX 7 Diesel, 6AT, O* 185 PS, 450Nm, 7 Seater ₹20.19 Lakh
AX 7 Diesel, 6AT, O*, AWD 185 PS, 450Nm, 7 Seater ₹21.69 Lakh
നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

എന്നാൽ ഇവയുടെ കൂടുതൽ വിശദാംശങ്ങൾ മഹീന്ദ്ര ഇതുവരെ പുറത്തുവിട്ടിട്ടില്ല. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, അഡ്രിനോക്സ് കണക്റ്റഡ് കാർ ടെക്, ബിൽറ്റ്-ഇൻ അലക്സാ, സോണിയിൽ നിന്നുള്ള ഓപ്ഷണൽ 12 സ്പീക്കർ 3D ഓഡിയോ സിസ്റ്റം, 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ തുടങ്ങിയ മികച്ച സവിശേഷതകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

കൂടാതെ 60-ലധികം കണക്റ്റഡ് സവിശേഷതകളും മഹീന്ദ്ര XUV700 എസ്‌യുവിക്ക് എടുത്തു പറയാനുണ്ട്. അതോടൊപ്പം ഏഴ് എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഡ്രൈവർ ഡ്രൗസിനെസ് അലർട്ട് മുതലായവ മഹീന്ദ്ര XUV700 എസ്‌യുവിയുടെ സുരക്ഷാ സന്നാഹത്തിലും അണിനിരത്തുന്നുണ്ട്.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

ഇനി വില നിർണയത്തിലേക്ക് നോക്കിയാൽ മഹീന്ദ്ര XUV700 എസ്‌യുവിക്ക് 11.99 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് സൂചന. അതിൽ പെട്രോൾ വേരിയന്റുകൾക്കായി 11.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെ മുടക്കേണ്ടി വന്നേക്കാം.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

അതേസമയം മറുവശത്ത് എസ്‌യുവിയുടെ ഡീസൽ പതിപ്പുകൾക്കായി 12.49 ലക്ഷം മുതൽ 21.69 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില വന്നേക്കാം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും XUV700 മോഡലിന് തുടിപ്പേകുക.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

പെട്രോൾ മോഡൽ പരമാവധി 200 bhp പവറും 380 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഡീസൽ വേരിയന്റ് 155 bhp, 185 bhp എന്നിങ്ങനെ രണ്ട് ട്യൂൺ അവസ്ഥയിൽ തെരഞ്ഞെടുക്കാനായേക്കും. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയേക്കാം.

നാല് വേരിയന്റുകൾ, 34 വകഭേദങ്ങൾ; സംഭവമാകാൻ Mahindra XUV700 എസ്‌യുവി

ഓഫ്‌ റോഡ് പ്രേമികളായ ഉപഭോക്താക്കൾക്ക് ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള പുതിയ വേരിയന്റും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓൾ വീൽ ഡ്രൈവ് XUV700 ഡീസൽ വേരിയന്റുകൾക്കായാണ് കമ്പനി മാറ്റിവെച്ചിരിക്കുന്നത്. കസ്റ്റം, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും വാഹനത്തിന്റെ പ്രായോഗികതക്കായി മഹീന്ദ്ര കൂട്ടിച്ചേർത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra xuv700 suv will be offer 4 variants and 34 trims details out
Story first published: Tuesday, September 14, 2021, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X