4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

രണ്ടാം തലമുറ ആവർത്തനത്തിലേക്ക് ചേക്കേറുന്ന ഏവരുടേയും പ്രിയപ്പെട്ട വാഹനമായ മാരുതി സുസുക്കി സെലേറിയോ നിരത്തിലേക്ക് എത്തുകയാണ്. നവംബർ 10-ന് വിപണിയിൽ അവതരിപ്പിക്കുന്ന കോംപാക്‌ട് ഹാച്ച്ബാക്കിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

വിപണിയിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി എത്തുന്ന പുത്തൻ സെലേറിയോയുടെ ആദ്യ ടീസർ വീഡിയോയും മാരുതി സുസുക്കി പുറത്തുവിട്ടിരിക്കുകയാണ്. ഹാച്ച്ബാക്ക് സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ അരീന ഡീലർഷിപ്പ് വഴിയോ 11,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

ബുക്കിംഗ് റദ്ദാക്കുകയാണെങ്കിൽ തുക പൂർണമായും തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് പുതിയ സെലേറിയോയുടെ അവതരണം പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊവിഡ്-19 മൂലമുണ്ടായ പല കാരണങ്ങളാൽ അരങ്ങേറ്റം വൈകുകയായിരുന്നു. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകളിൽ കാർ എത്തിത്തുടങ്ങിയിട്ടുണ്ട്.

സെമികണ്ടക്‌ടര്‍ ചിപ്പുകളുടെ ആഗോള ദൗര്‍ലഭ്യത്തിനിടയില്‍ വില്‍പ്പന ഉയർത്താനായി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഈ വര്‍ഷം മാരുതി സുസുക്കിയിൽ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലാണ് സെലേറിയോ. നവംബർ 10-ന് വിപണിയിൽ എത്തുന്നതിന് മുന്നോടിയായി പുതിയ സെലേറിയോയുടെ വേരിയന്റ്, കളർ ഓപ്ഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഓൺലൈനിലൂടെ പുറത്തുവരുന്നുണ്ട്.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

പുതിയ സെലേറിയോയെ LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വകഭേദങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. കൂടാതെ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടു കൂടിയ നാലെണ്ണവും ഓട്ടോമാറ്റിക് യൂണിറ്റിനൊപ്പം ആകെ ഏഴ് വേരിയന്റുകളുമാകും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുക.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

അടിസ്ഥാന LXI പതിപ്പിൽ ഒഴികെ, മൂന്ന് വകഭേദങ്ങളും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാകും. ആർട്ടിക് വൈറ്റ്, സിൽക്കി സിൽവർ, ഗ്ലിസ്റ്റണിംഗ് ഗ്രേ, സോളിഡ് ഫയർ റെഡ്, സ്പീഡി ബ്ലൂ, കഫീൻ ബ്രൗൺ എന്നിങ്ങനെ ആറ് കളർ ഓപ്‌ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും ജനപ്രിയ മോഡലായ സെലോറിയോ രണ്ടാം അങ്കത്തിന് എത്തുക. എല്ലാ കളർ ഓപ്ഷനുകളും സിംഗിൾ ടോൺ പെയിന്റ് സ്കീമുകളാണ്.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

അതായത് ഡ്യുവൽ ടോൺ നിറങ്ങൾ ഓഫറിലുണ്ടാകില്ലെന്ന് സാരം. മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി പുതിയ തലമുറ സെലേറിയോ അടിമുടി പരിഷ്ക്കരിച്ച ഡിസൈൻ ശൈലിയുമായാണ് വരുന്നത്. ക്രോസ്-ഹാച്ച് ആയി കാണപ്പെടുന്ന രീതിയിലാണ് വാഹനത്തെ കമ്പനി നിർമിച്ചിരിക്കുന്നത്. കൂടാതെ ഇതിന് ദൃശ്യപരമായി നേരായ നിലപാട് ലഭിക്കുന്നു.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

നീളമുള്ള വീൽബേസും കാറിന്റെ പ്രത്യേകതയാണ്. ഭാരം കുറഞ്ഞതും നീളമുള്ളതുമായ ഒരു പുതിയ ഹാർട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുത്തൻ സെലേറിയോ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്ലാറ്റ്ഫോം കൂടിയാണിത്. ഇത് മികച്ച ഇന്ധനക്ഷമതയും ഇന്റീരിയർ സ്ഥലവും നൽകുന്നു. പുതിയ 1.0 ലിറ്റർ K10C K സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് പുതിയ സെലേറിയോയ്ക്ക് തുടിപ്പേകുന്നത്.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

നിരവധി ആഗോള സുസുക്കി കാറുകളിൽ കാണാനാവുന്ന ചെയ്യുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടിയാഗോയൊപ്പം പിടിച്ചുനിൽക്കാനാണ് ഈ മാറ്റങ്ങൾ മാരുതി നടപ്പിലാക്കുന്നത്. ഇത് നിലവിലെ 1.0 ലിറ്റർ പെട്രോൾ യൂണിറ്റിനേക്കാൾ ശക്തവും ഇന്ധനക്ഷമതയുള്ളതുമാണെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

നിലവിലെ K10B യൂണിറ്റ് പരമാവധി 67 bhp കരുത്തിൽ 90 Nm torque ആണ് നൽകുന്നത്. പുതിയ K10C യൂണിറ്റ് 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ യൂണിറ്റുമായോ (AMT) തെരഞ്ഞെടുക്കാം. ഇന്ധനക്ഷമത കൂടുതൽ വർധിപ്പിക്കുന്നതിനായി സിഗ്നലുകളിലും ട്രാഫിക്കിലും എഞ്ചിൻ യാന്ത്രികമായി ഓഫാക്കുന്ന ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് (ISS) എന്ന ഫീച്ചറും മാരുതി സുസുക്കി എഞ്ചിനിൽ വാഗ്‌ദാനം ചെയ്യും.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയും മാരുതി സെലേറിയോയ്ക്ക് ഉണ്ടാകുമെന്ന് പുതിയ ടീസർ വീഡിയോ ഉറപ്പുനൽകുന്നു.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

സുരക്ഷാ സവിശേഷതകളിൽ റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ തുടങ്ങിയവയും മാരുതി സുസുക്കി പുത്തൻ ആവർത്തനത്തിലും വാഗ്‌ദാനം ചെയ്‌തേക്കും.

4 വേരിയന്റുകൾ, 6 നിറങ്ങൾ; കാഴ്ച്ചയിലും പ്രകടനത്തിലും മിടുക്കനായി പുത്തൻ Celerio, ആദ്യ ടീസർ വീഡിയോ കാണാം

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റ ടിയാഗോ, ഹ്യുണ്ടായി സാൻട്രോ, മാരുതി വാഗൺആർ എന്നിവയ്‌ക്കൊപ്പം സെലേറിയോ മാറ്റുരയ്ക്കും. നിലവിലെ മോഡലിന് 4.65 ലക്ഷം മുതൽ 6.00 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. എന്നാൽ ഫീച്ചറുകളിലെ പരിഷ്ക്കരണങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ സെലേറിയോയ്ക്ക് അതിന്റെ മുൻഗാമിയേക്കാൾ അൽപ്പം കൂടിയ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
New maruti celerio will offer in four variants and six colour options official teaser out
Story first published: Wednesday, November 3, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X