പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

എസ്‌യുവി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മാരുതി സുസുക്കി വിറ്റാര ബ്രെസ അടുത്ത വർഷം വിപണിയിൽ എത്താനിരിക്കുകയാണ്. മിക്കവാറും മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ പുറത്തിറക്കുമെന്ന് കരുതുന്ന മോഡൽ പരാതികളെല്ലാം പരിഹരിച്ചായിരിക്കും നിരത്തിലെത്തുക.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

പരാതിയെന്നാൽ ആധുനിക സവിശേഷതകളുടെ പോരായ്‌മയാണ്. ഇത്തരം കാര്യങ്ങളിലെല്ലാം കൂടുതൽ ഊന്നൽ കൊടുത്താകും മാരുതി പുത്തൻ ബ്രെസയെ മെനഞ്ഞെടുക്കുക. കമ്പനിയുടെ വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിക്ക് വിറ്റാര എന്ന പേര് ഉപയോഗിക്കാൻ ഇരിക്കുന്നതിനാൽ കോംപാക്‌ട് മോഡലിൽ നിന്നും വിറ്റാര എന്ന വാക്ക് ഒഴിവാക്കി ബ്രെസ എന്ന് വാഹനത്തെ ബ്രാൻഡ് പുനർനാമം ചെയ്യുകയും ചെയ്യും.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

വരാനിക്കുന്ന ബ്രെസയുടെ പുതുക്കിയ മോഡലിന്റെ പരീക്ഷണയോട്ടവും മാരുതി സുസുക്കി ആരംഭിച്ചിട്ടുണ്ട്. ആധുനിക എതിരാളികൾക്കിടയിൽ അൽപം പകിട്ട് മങ്ങിയെങ്കിലും മികച്ച വിൽപ്പന തന്നെയാണ് എസ്‌യുവി സ്വന്തമാക്കുന്നത്. 2021 നവംബറിലെ വിൽപ്പനയുടെ കാര്യത്തിൽ മാരുതി വിറ്റാര ബ്രെസയാണ് സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

പുതിയ മാരുതി ബ്രെസയുടെ 2022 മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. എന്നിരുന്നാലും, മൊത്തത്തിലുള്ള രൂപം അതേപടി നിലനിൽക്കും. എസ്‌യുവിക്ക് നിരവധി ഷീറ്റ്-മെറ്റൽ മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

പുതിയ ഗ്രിൽ, ഹെഡ്‌ലാമ്പ് സജ്ജീകരണം, ബമ്പർ, പുതുക്കിയ ക്ലാംഷെൽ ബോണറ്റ്, പുതിയ ഫ്രണ്ട് ഫെൻഡറുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ മുൻവശമാണ് ബ്രെസെ ആകർഷിക്കുക. എസ്-ക്രോസിനും അന്താരാഷ്‌ട്ര വിപണിയിലെ വിറ്റാരയ്ക്കും അടിവരയിടുന്ന നിലവിലെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ അണിഞ്ഞൊരുങ്ങുക എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്‌തുത.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

എങ്കിലും അതേ ബോഡിഷെല്ലും ഡോറുകളും എസ്‌യുവി നിലനിർത്തും. പിൻഭാഗത്ത് പുതിയ ബ്രെസയിൽ കൂടുതൽ താഴേക്ക് നീങ്ങുന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ച് റീസ്റ്റൈൽ ചെയ്ത ടെയിൽഗേറ്റായിരിക്കും ഉണ്ടായിരിക്കുക. അതോടൊപ്പം തന്നെ പുതിയ റാപ്പ്റൗണ്ട് ടെയിൽ ലൈറ്റുകൾക്കും ഫാക്‌സ് സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബമ്പറിനും ഇടയിൽ BREZZA എന്ന പേരും കാണാനാവും.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

പുതിയ മാരുതി ബ്രെസയുടെ അകത്തളങ്ങളിൽ വലിയ മാറ്റങ്ങൾക്കായിരിക്കും ഇത്തവണ നാം സാക്ഷ്യംവഹിക്കുക. ഫാക്ടറി ഫിറ്റഡ് ഇലക്ട്രിക് സൺറൂഫ്, വലിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ എന്നിങ്ങനെ നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകൾ ഇതിന് ഉണ്ടായിരിക്കും.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

ഇതോടൊപ്പം ജിയോഫെൻസിംഗ്, ലൈവ് ട്രാക്കിംഗ്, ഇൻസ്രഷൻ ഡിറ്റക്ഷൻ, ഫൈൻഡ് മൈ കാർ എന്നിവ പോലുള്ള നിരവധി കണക്റ്റഡ് ഫീച്ചറുകൾ ചേർക്കുന്ന സിം അധിഷ്‌ഠിത കണക്‌റ്റിവിറ്റി സ്യൂട്ടും എസ്‌യുവിയിൽ മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യും. ഇതോടെ പല പരാതികൾക്കുമുള്ള പരിഹാരമാണ് കമ്പനി കണ്ടെത്തുന്നത്.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

നൂതനമായ ഫീച്ചറുകൾ മാത്രമല്ല പുതിയ ബ്രെസ ക്യാബിന് സ്റ്റൈലിംഗിലും മെറ്റീരിയലിന്റെ ഗുണനിലവാരത്തിലും കാര്യമായ മാറ്റങ്ങൾ ലഭിക്കും. പുത്തൻ ബ്രെസയുടെ ഇന്റീരിയർ വികസിപ്പിക്കാൻ മാരുതി ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുമെന്നാണ് സൂചന. ഇങ്ങനെ മൊത്തത്തിൽ കിടിലൻ പരിഷ്ക്കാരങ്ങളാണ് ബ്രാൻഡ് ഒരുക്കുന്നത്.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

പുതിയ മാരുതി ബ്രെസ്സ 2022-ൽ നിലവിലുള്ള 1.5 ലിറ്റർ K15B 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നിലനിർത്തും. ഈ എഞ്ചിന് 104 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. നിലവിലുള്ള മോഡലിനേക്കാൾ ഉയർന്ന മൈലേജ് വാഹനം നൽകിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് മോഡലിന്റെ ഗിയർബോക്‌സ് ഓപ്ഷനിലും തെരഞ്ഞെടുക്കാനാവുന്നത്. അധിക ഫീച്ചറുകളും കാര്യമായ മാറ്റങ്ങളും കൊണ്ടുവന്നതിനാൽ തന്നെ പുതിയ ബ്രെസയ്ക്ക് വില വർധനവ് ലഭിക്കും. വിറ്റാര ബ്രെസയ്ക്ക് നിലവിൽ 7.61 ലക്ഷം രൂപ മുതൽ 11.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

എന്നാൽ പുതിയ മോഡലിന് ഏകദേശം 8 ലക്ഷം മുതൽ 12.5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതേ നിര തന്നെ മുന്നോട്ടുകൊണ്ടുപോവുമെന്നാണ് അനുമാനം.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

കളർ ഓപ്ഷനിലും കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കാൻ മാരുതി സുസുക്കി തയാറായേക്കും. ഇപ്പോൾ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോര്‍ക്ക് ബ്ലൂ, ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് വാഹനം വിൽപ്പനയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്.

പുതിയ പ്ലാറ്റ്ഫോം, കൂടുതൽ മൈലേജും; ആധുനികമാവാൻ പുത്തൻ ബ്രെസയിൽ കണക്റ്റഡ് ഫീച്ചറുകളും

കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ വമ്പൻമാരുമായാകും വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ പുതിയ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
New maruti suzuki brezza will offer segment leading features and connectivity suite
Story first published: Friday, December 10, 2021, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X