കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന MG Astor മിഡ്-സൈസ് എസ്‌യുവി നിരത്തിലേക്ക് ഓടിയെത്താൻ തയാറെടുത്തു കഴിഞ്ഞു. പുത്തൻ സാങ്കേതികവിദ്യകളും സുരക്ഷാ സന്നാഹങ്ങളുമായി എത്തുന്ന വാഹനം 2021 സെപ്റ്റംബർ 15 ന് ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, മാരുതി സുസുക്കി എസ്-ക്രോസ്, നിസാൻ കിക്‌സ്, വരിനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ വമ്പൻമാരുമായി പോരടിക്കാനാണ് എംജി ആസ്റ്റർ തയാറെടുക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഈ എസ്‌യുവി സെഗ്മെന്റിൽ എംജിയുടെ പുതിയ വാഹനത്തെ ജനം എങ്ങനെ ഏറ്റെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ട ഒന്നാണ്.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

എന്നാൽ പോരാട്ടത്തിൽ മുൻനിരയിലെത്താൻ ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയിൽ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇക്കാരണങ്ങൾ മാത്രം മതിയാകും എതിരാളികളെ മറികടക്കാനെന്നാണ് എംജിയുടെ വാദം.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

എൻട്രി ലെവൽ വേരിയന്റുകളിൽ പോലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റിവിറ്റി സവിശേഷതകൾ മുതലായവ ഉൾക്കൊള്ളിക്കുന്നതാണ് പുതിയ ആസ്റ്ററിനെ വേറിട്ടുനിർത്തുന്ന ഒരു പ്രധാന ഘടകം.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

എംജിയുടെ ഈ പുതിയ മിഡ്-സൈസ് എസ്‌യുവി 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും വ്യക്തിഗത AI- അസിസ്റ്റന്റും സഹിതമാണ് വരുന്നത്. മ്യൂസിക്/വീഡിയോകൾക്കായുള്ള ജിയോ-സാവൻ ആപ്പും ഇതിന് ലഭിക്കും. ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഓട്ടോണമസ് ലെവൽ -2 സാങ്കേതികവിദ്യയും ആസ്റ്ററിന്റെ പ്രത്യേകതയാണ്.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഫോർവേഡ് കൊളീഷൻ വാർണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നിവ അടങ്ങുന്ന ADAS സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുന്നു.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

വ്യക്തിഗത AI അസിസ്റ്റന്റ് മനുഷ്യനു സമാനമായ വികാരങ്ങളും ശബ്ദങ്ങളുമാകും അവതരിപ്പിക്കുക. കൂടാതെ വിക്കിപീഡിയ വഴി എല്ലാ വിഷയത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകാനും ഇതിന് കഴിയും. AI അസിസ്റ്റന്റ് ആളുകളെ കാറിൽ ഇടപഴകുകയും ഐ-സ്മാർട്ട് ഹബ് ഉപയോഗിക്കുകയും ചെയ്യുന്നു. അമിതാഭ് ബച്ചൻ, പാരാലിമ്പിക് അത്‌ലറ്റും ഖേൽ രത്‌ന അവാർഡ് ജേതാവുമായ ദീപ മാലിക്കുമായിരിക്കും ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സിസ്റ്റത്തിന് ശബ്ദം നൽകുക.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഐ-സ്മാർട്ട് ഹബ് സിസ്റ്റം മാപ് മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി, കോയിൻആർത്തും അതിലധികവും ബ്ലോക്ക്‌ചെയിൻ പരിരക്ഷിത വാഹന ഡിജിറ്റൽ പാസ്‌പോർട്ടുമായുള്ള മാപ്പുകളും നാവിഗേഷനും പോലുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും സേവനങ്ങളും പോലും എംജി ആസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

എംജി ആസ്റ്റർ ഉടമകൾക്ക് കാറിൽ ഒരു ഹെഡ് യൂണിറ്റ് വഴി ഒരു പാർക്കിംഗ് സ്ലോട്ട് റിസർവ് ചെയ്യുന്നതിനുള്ള സവിശേഷതയോടൊപ്പം ജിയോസാവൺ ആപ്പിലെ മ്യൂസിക് ലിസ്റ്റിലേക്കും പ്രവേശനം ലഭിക്കും. എംജിയുടെ ഏറ്റവും പുതിയ കൺസെപ്റ്റ് ഓഫ് കാർ എന്ന എന്ന പുതിയ പ്ലാറ്റ്ഫോമിലാണ് (CAAP) ആസ്റ്റർ ഒരുങ്ങിയിരിക്കുന്നത്.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഇത് ഇന്ത്യയിൽ വരാനിരിക്കുന്ന എല്ലാ മോഡലുകൾക്കും അടിത്തറയേകും. CAAP അടിസ്ഥാനപരമായി ബ്രാൻഡിന്റെ പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമാണ് എന്നുവേണമെങ്കിലും പറയാം. പുതിയ എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി ക്രോമിൽ പൂർത്തിയാക്കിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രിൽ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇത് ടേൺ ഇൻഡിക്കേറ്ററുകളായും പ്രവർത്തിക്കും.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

കൂടാതെ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും ഡിസൈൻ ഹൈലൈറ്റിൽ ഉൾപ്പെടും. ഡൈനാമിക്, നോർമൽ, അർബൻ എന്നിങ്ങനെ മൂന്ന് സ്റ്റിയറിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഇതുകൂടാതെ റെയിൻ സെൻസിംഗ് വൈപ്പറുകൾ, 6-വേ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്വമേധയാ ക്രമീകരിക്കാവുന്ന കോ-പാസഞ്ചർ സീറ്റ്, പനോരമിക് സൺറൂഫ്, സീറ്റിനുള്ള ലെതർ അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകളും എസ്‌യുവിക്ക് സമ്മാനിക്കും.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

ഹെക്‌ടർ പ്ലസിനു താഴെ ഇടംപിടിക്കുമെന്നു കരുതുന്ന ആസ്റ്റർ എസ്‌യുവിയെ എംജി മോട്ടോർ കഴിഞ്ഞ 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയിരുന്നു. ശരിക്കും ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ വേരിയന്റാണ് ആസ്റ്റർ.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

പുതിയ ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ വിപണിയിൽ എത്താനാണ് സാധ്യത. അതിൽ 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെടും.

കാത്തിരിപ്പുകൾ അവസാനിപ്പിക്കാം; പുതിയ MG Astor സെപ്റ്റംബർ 15-ന് വിപണിയിലെത്തും

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 120 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം ടർബോചാർജ്‌ഡ് യൂണിറ്റ് പരമാവധി 163 bhp പവറും 230 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുണ്ടാകും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളായിരിക്കും ആസ്റ്ററിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New mg astor mid size suv will make global debut in india on september 15
Story first published: Thursday, September 9, 2021, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X