Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ഏറെ പ്രത്യേകതയുമായി എത്തുന്ന പുതിയ ആസ്റ്റർ എസ്‌യുവിയുടെ വില ഈ മാസം ആദ്യമാണ് എംജി മോട്ടോർസ് വെളിപ്പെടുത്തുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 20 മിനിറ്റിനുള്ളിൽ തന്നെ ഈ വർഷത്തേക്ക് കമ്പനി കരുതിവെച്ചിരുന്ന ബാച്ച് പൂർണമായും വിറ്റഴിയുകയും ചെയ്‌തു.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

അതേസമയം കാറിന്റെ ഡെലിവറികൾ 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുമെന്നാണ് എംജി അറിയിച്ചിരിക്കുന്നത്. 25,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് മോഡലിന്റെ ബുക്കിംഗ് നടന്നത്. നിലവിൽ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ആസ്റ്റർ വിപണിയിൽ എത്തുന്നത്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

മൂന്ന് എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളിലാണ് എസ്‌യുവി അണിനിരത്തിയിരിക്കുന്നത്. ആസ്റ്ററിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 6 സ്പീഡ് മാനുവൽ, 8 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ പെട്രോൾ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 6 സ്പീഡ് ഓട്ടോമാറ്റിക്കോടു കൂടിയ 1.3 ലിറ്റർ ടർബോ പെട്രോളുമാണ് ഉൾപ്പെടുന്നത്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ഇപ്പോൾ പുതിയ എംജി ആസ്റ്റർ എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. വാഹനത്തിന്റെ 1.5 ലിറ്റർ പെട്രോൾ മാനുവൽ ഗിയർബോക്‌സ് 14-15 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ 10-12 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

അതേസമയം ആസ്റ്ററിലെ ടർബോ പെട്രോൾ യൂണിറ്റ് ലിറ്ററിന് പരമാവധി 9-12 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ധനക്ഷമത കണക്കുകൾ വിവിധ സാഹചര്യങ്ങളിൽ ആന്തരിക പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ട്രാഫിക് സാഹചര്യങ്ങളും വ്യക്തിഗത ഡ്രൈവിംഗ് മുൻഗണനകളും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. അഡ്വാസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം കൂടിയാണ് എംജി ആസ്റ്റർ. അതോടൊപ്പം വ്യക്തിഗത ആർട്ടിഫ്യൽ ഇന്റലിജൻസ് സംവിധാനവും വാഹനത്തിന്റെ പ്രത്യേകതയാണ്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ലെവൽ 2 ADAS, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, പനോരമിക് സൺറൂഫ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയുൾപ്പെടെയുള്ള ചില നൂതന സവിശേഷതകളാണ് ആസ്റ്റർ എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ നിറഞ്ഞിരിക്കുന്നത്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 6 സ്പീക്കറുകൾ ഓഡിയോ സിസ്റ്റം, 80-ലധികം ഫീച്ചറുകളുള്ള iSmart കണക്റ്റഡ് കാർ ടെക്, 6 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അഡാപ്റ്റീവ് ക്രൂയിസർ കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയും അതിലേറെയും സവിശേഷതകളും എംജിയുടെ മിഡ്-സൈസ് എസ്‌യുവിയിലുണ്ട്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള പുതിയ സ്മാര്‍ട്ട് കോംപാക്ട് എസ്‌യുവി ഒക്ടോബര്‍ 11-നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതിനു മുമ്പു തന്നെ പല കാരണങ്ങളാലും ആസ്റ്റർ ശ്രദ്ധനേടിയെടുത്തതും എംജി മോട്ടോർസിന് ഏറെ ഗുണകരമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം AI അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത സഹായി തന്നെയാണ്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ഇത് നിരവധി ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്പുകളും പ്രവര്‍ത്തനങ്ങളും വോയ്സ് കമാന്‍ഡുകളുമാണ് ആസ്റ്ററിലേക്ക് ചേർത്തിരിക്കുന്നത്. എസ്‌യുവിയിലെ 1.5 ലിറ്റര്‍ എഞ്ചിൻ 108 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.4 ടർബോ യൂണിറ്റ് 138 bhp പവറിൽ 220 Nm torque ആണ് വികസിപ്പിക്കുന്നത്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ഡിസൈനിലേക്ക് നോക്കിയാലും ആരേയും ആകർഷിക്കുന്ന ശൈലിയിലാണ് ആസ്റ്ററിനെ എംജി മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്‌ടര്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് മെഷീന്‍ അലോയ് വീലുകള്‍, ഹീറ്റഡ് ഒആര്‍വിഎം, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ക്രോം ആക്‌സന്റേറ്റഡ് ഡ്യുവല്‍ എക്സ്ഹോസ്റ്റ് എന്നിവയെല്ലാം വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ADAS സംവിധാനം എത്തുന്നതോടെ സുരക്ഷയുടെ കാര്യത്തിലും ഒട്ടും ആശങ്കവേണ്ടന്ന് കമ്പനി പറയാതെ പറയുന്നു. എസ്‌യുവിയിൽ 6 എയര്‍ബാഗുകള്‍, ഇബിഡ്, ഇഎസ്‌പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ISOFIX മൗണ്ടുകള്‍, TPMS, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവയും എംജി മോട്ടോർസ് ഒരുക്കിയിട്ടുണ്ട്.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

ആസ്റ്റർ പെട്രോൾ മാനുവലിന്റെ വില 9.78 ലക്ഷം രൂപ മുതൽ 13.98 ലക്ഷം രൂപ വരെയാണ്. കാറിന്റെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 12.68 ലക്ഷം മുതൽ 17.38 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

Astor എസ്‌യുവിയുടെ മൈലേജ് കണക്കുകളും പുറത്തുവിട്ട് MG Motors

മിഡ്-സൈസ് എസ്‌യുവി നിരയിലെ മിക്ക എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആസ്റ്റർ കൂടുതൽ താങ്ങാനാകുന്നതാണ് എന്ന കാര്യം വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സഹായിക്കും. ഈ സെഗ്മെന്റിൽ എം‌ജിയുടെ പുതിയ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയുമായാണ് നേരിട്ട് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New mg astor mid size suvs mileage details out
Story first published: Saturday, October 23, 2021, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X