ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ചൈനീസ് വാഹന നിർമാതാക്കളെന്ന ലേബലുണ്ടെങ്കിലും ബ്രിട്ടീഷ് പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മികവാണ് എക്കാലത്തും എംജി മോട്ടോർസ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോഴും ഈ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ഹെക്‌ടർ എന്നൊരു എസ്‌യുവി മാത്രം മതിയായിരുന്നു എംജി മോട്ടോർസിന് ഇന്ത്യയിൽ കാലുറപ്പിക്കാൻ. സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് രാജ്യത്ത് ജനപ്രീതി കൂടിവരുന്ന വേളയിൽലായിരുന്നു ഈ പ്രീമിയം മിഡ്-സൈസ് എസ്‌യുവിയുമായി ബ്രാൻഡ് കടന്നുവന്നതും.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ഇന്റർനെറ്റ് സാങ്കേതികവിദ്യകളാൽ സമ്പന്നമായ ആദ്യത്തെ എസ്‌യുവിയെ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചതും. ആഭ്യന്തര വിപണിയിൽ ആദ്യ ഇന്നിംഗ്‌സിന് ഇറങ്ങിയപ്പോൾ തന്നെ നൂതന സാങ്കേതികവിദ്യകളാൽ സമ്പുഷ്‌ടമായിരുന്നു എം‌ജി മോട്ടോർസ്.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പുതിയ ഒരു എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇലക്‌ട്രിക് മോഡലായ ZS ഇവിയുടെ പെട്രോൾ പതിപ്പുമായാണ് ചൈനീസ് ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് പരീക്ഷണത്തിനിറങ്ങുന്നത്.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് പുതിയ ആസ്റ്റർ എന്നറിയപ്പെടുന്ന മിടുക്കൻ വാഹനവുമായി എംജി എത്തുന്നത്. വരാനിരിക്കുന്ന എസ്‌യുവിയും സാങ്കേതിക തികവുകളാൽ കൊലകൊമ്പനായിരിക്കും. പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും (CAAP) ആസ്റ്ററിനെ അണിയിച്ചൊരുക്കുക.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ഇത് ആസ്റ്ററിൽ തുടങ്ങി ഇന്ത്യയിൽ വരാനിരിക്കുന്ന എല്ലാ മോഡലുകളിലേക്കും പ്രതിഫലിപ്പിക്കാനാണ് എംജിയുടെ ശ്രമം. ഓഗസ്റ്റ് 18-ന് എം‌ജി മോട്ടോർ ഈ പുതിയ സാങ്കേതികവിദ്യ ആസ്റ്ററിൽ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവതരണത്തിന് ശേഷം ഈ സംവിധാനം നിലവിലുള്ള മോഡലുകളിലേക്കും ചേക്കേറും.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

CAAP അടിസ്ഥാനപരമായി എംജിയുടെ പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമാണ്. അത് ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ നൂതനമാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് സർവീസുകളുടേയും സബ്സ്ക്രിപ്ഷനുകളുടെയും വികസനവും പ്രയോഗവും കൂടുതൽ പ്രാപ്തമാക്കും.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

വരാനിരിക്കുന്ന എംജി ആസ്റ്റർ എംജി eZS ഇവിയുടെ പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിൻ പതിപ്പായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുമായി അടുത്തിടെ എംജി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. എസ്‌യുവിക്കായി ജിയോയുടെ 4G നെറ്റ്‌വർക്കിലൂടെ അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റി നൽകുന്നതാണ് ഈ സഹകരണം.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

റിലയൻസ് ജിയോ ലൈവ് ഇൻഫോടെയ്ൻമെന്റ്, ടെലിമാറ്റിക്സ് എന്നിവ ലഭ്യമാക്കുന്ന ഇ-സിം, ഐഒടി ടെക് എന്നിവയും ഇതിലൂടെ നൽകും. എംജിയുടെ നിരയിലെ മറ്റ് മോഡലുകൾ പോലെ പുതിയ എംജി ആസ്റ്ററും സാങ്കേതികവിദ്യകളാൽ സമ്പന്നമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കം.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ജിയോയുടെ 4G നെറ്റ്‌വർക്ക് രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വരാനിരിക്കുന്ന എം‌ജി എസ്‌യുവിയുടെ ഉപഭോക്താക്കൾക്ക് അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റി നൽകും. എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകളും മറ്റ് സവിശേഷതകളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

എങ്കിലും 141 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന് തുടിപ്പേകുകയെന്നാണ് സൂചന. ഹെക്‌ടറിൽ കാണുന്ന അതേ യൂണിറ്റാണിത്.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും എംജി ആസ്റ്ററിൽ വാഗ്‌ദാനം ചെയ്തേക്കും. എസ്‌യുവിക്ക് ഒരു പുതിയ എംജി വൺ പ്രചോദിത ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ എന്നിവയും ലഭിക്കും.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

ആസ്റ്ററിന്റെ ക്യാബിൻ മിക്കവാറും അതിന്റെ ഇലക്ട്രിക് പതിപ്പിന് സമാനമായിരിക്കും. അതിനാൽ ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയോടൊപ്പമുള്ള വലിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, അതുപോലെ തന്നെ ഐ-സ്മാർട്ട് കണക്റ്റഡ് ടെക്, സൺറൂഫ്, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും മോഡലിൽ പ്രതീക്ഷിക്കാം.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

4,314 മില്ലീമീറ്റർ നീളവും 1,809 മില്ലീമീറ്റർ വീതിയും 1,644 മില്ലീമീറ്റർ ഉയരവും 2,585 മില്ലീമീറ്റർ വീൽബേസും 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ആസ്റ്ററിനുള്ളത്. വരാനിരിക്കുന്ന മോഡലിൽ എംജി ഗ്ലോസ്റ്ററിൽ കാണുന്നതുപോലെ ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) വാഗ്‌ദാനം ചെയ്യുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോമിൽ; സാങ്കേതിക തികവുകൾ ഓഗസ്റ്റ് 18-ന് അറിയാം

അതായത് സുരക്ഷാ സംവിധാനങ്ങളിലും വരാനിരിക്കുന്ന എസ്‌യുവി കേമനായിരിക്കുമെന്ന് സാരം. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ADAS അണിനിരത്തും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New mg astor suv to built in a concept of car platform
Story first published: Sunday, August 15, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X