അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

എസ്‌യുവി ശ്രേണിയിൽ സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചവരാണ് ബ്രിട്ടീഷ് പൈതൃകമുള്ള എംജി മോട്ടോർസ്. നിലവിൽ ചൈനീസ് ഉടമസ്ഥതയിലാണെങ്കിലും പഴയ മേന്മകളോ കഴിവുകളോ ഒന്നും തന്നെ ബ്രാൻഡിനെ വിട്ടൊഴിഞ്ഞിട്ടില്ല.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

നിലവിൽ ഇന്ത്യയിൽ മൂന്ന് ഗംഭീര മോഡലുകളുള്ള എംജി പുതിയൊരു എസ്‌യുവിയെ കൂടി ഇന്ത്യക്കായി സമർപ്പിക്കുകയാണ്. ആസ്റ്റർ എന്നുപേരിട്ടിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി ഉടൻ തന്നെ വിപണിയിലേക്ക് എത്താൻ തയാറെടുത്തു കഴിഞ്ഞു. സെപ്റ്റംബർ 15-ന് അവതരിപ്പിക്കുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

ആസ്റ്ററിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഇനിയും ആരംഭിക്കാനിരിക്കെ തെരഞ്ഞെടുത്ത എംജി ഡീലർമാർ 50,000 രൂപയ്ക്ക് എസ്‌യുവിക്കായുള്ള പ്രീ-ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയിയിരിക്കുകയാണ്. ഇതോടൊപ്പം തന്നെ മോഡലിന്റെ വേരിയന്റും ഫീച്ചർ വിശദാംശങ്ങളും കൂടി വെളിപ്പെട്ടിരിക്കുയാണ് ഇപ്പോൾ.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

വിവരങ്ങൾ അനുസരിച്ച് സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ അഞ്ച് വേരിയന്റുകളിലാകും ആസ്റ്റർ ലഭ്യമാക്കുക. 1.5 ലിറ്റർ, 1.3 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാകും പുതിയ എംജി എസ്‌യുവിക്ക് തുടിപ്പേകുക. 1.5 യൂണിറ്റ് ഹെക്ടറിൽ നിന്ന് കടമെടുത്തതാണ്. എന്നിരുന്നാലും ഡീ-ട്യൂൺ ചെയ്‌താകും എത്തുക.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

ഇത് ഒരു മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനും സാധിക്കും. 1.3 ലിറ്റർ എഞ്ചിൻ കൂടുതൽ ശക്തിയുള്ളതും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി മാത്രമായി ലഭ്യമാക്കുന്നതുമായിരിക്കും.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

രണ്ട് എഞ്ചിനുകളുടെയും പവർ, ടോർഖ് കണക്കുകൾ ഇനിയും എംജി മോട്ടോർസ് വെളിപ്പെടുത്തിയിട്ടില്ല. ബ്ലാക്ക്, വൈറ്റ്, ഓറഞ്ച്, റെഡ്, സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും എസ്‌യുവി വിപണിയിൽ എത്തുക.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന ആദ്യ വാഹനമാകും ആസ്റ്റർ എന്ന് എംജി മോട്ടോർസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച സുരക്ഷാ സാങ്കേതികവിദ്യകളും എല്ലാം എതിരാളികളിൽ നിന്നും വേറിട്ടു നിർത്താനും സഹായകരമാകും.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

ആസ്റ്ററിലെ സുരക്ഷാ സന്നാഹങ്ങളിൽ ഫോർവേഡ് കൊളീഷൻ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലേൺ കീപ്പ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, റിയർ ഡ്രൈവ് അസിസ്റ്റ് (RDA), ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ (IHC) എന്നിവയും ഉൾപ്പെടുന്നു.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

എന്നിരുന്നാലും ADAS സംവിധാനവും 6 എയർബാഗുകളും 17-ഇഞ്ച് അലോയ് വീലുകളും ടോപ്പ് സാവി വേരിയന്റിൽ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോർട്ട്. കൂടാതെ ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകൾ എത്തിക്കാൻ 360 ഡിഗ്രി കാഴ്ച്ചയും 6 റഡാറുകളും നൽകുന്ന 5 ക്യാമറകൾ ലഭിക്കും.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

വ്യക്തിഗത AI (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) അസിസ്റ്റന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യ കാറും വരാനിരിക്കുന്ന എംഡി ആസ്റ്റർ ആയിരിക്കും. പാരാലിമ്പിക് അത്‌ലറ്റിന്റെയും ഖേൽ രത്‌ന അവാർഡ് ജേതാവുമായ ദീപ മാലിക്കിന്റെ ശബ്ദവും ഇതിൽ ഉണ്ടാകും.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

സംഗീതവും വീഡിയോകളും സ്ട്രീം ചെയ്യുന്നതിന് ജിയോ സാവൺ ആപ്പും എസ്‌യുവി അവതരിപ്പിക്കും. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും എംജിയുടെ ഈ പുതിയ മിഡ്-സൈസ് എസ്‌യുവിയിൽ ഉണ്ടാകും.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

മാത്രമല്ല എൻട്രി ലെവൽ വേരിയന്റുകളിൽ പോലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റിവിറ്റി സവിശേഷതകൾ മുതലായവ ഉൾക്കൊള്ളിക്കുന്നതാണ് പുതിയ ആസ്റ്ററിന്റെ മറ്റൊരു പ്രത്യേകത. AI അസിസ്റ്റന്റ് മനുഷ്യനു സമാനമായ വികാരങ്ങളും ശബ്ദങ്ങളുമാകും അവതരിപ്പിക്കുക. കൂടാതെ വിക്കിപീഡിയ വഴി എല്ലാ വിഷയത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകാനും സംവിധാനത്തിന് സാധിക്കും.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

എംജി മോട്ടോർസിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഓഫ് കാർ എന്ന എന്ന പുതിയ പ്ലാറ്റ്ഫോമിലാണ് (CAAP) ആസ്റ്റർ നിർമിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽ വരാനിരിക്കുന്ന കമ്പനിയുടെ എല്ലാ മോഡലുകൾക്കും അടിത്തറയേകും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ക്രോമിൽ പൂർത്തിയാക്കിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രിൽ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയായിരിക്കും മുൻവശത്തെ ശ്രദ്ധാകേന്ദ്രങ്ങൾ.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

തീർന്നില്ല, വീതിയേറിയ എയർ ഡാമുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി, സ്‌കൾപ്പഡ് ബോണറ്റ്, സംയോജിത ബ്ലിങ്കറുകൾ, റൂഫ് റെയിലുകൾ, ബോഡി കളർ റിയർ വ്യൂ മിററുകൾ എന്നീ സജ്ജീകരണങ്ങളും ആസ്റ്ററിൽ ഒരുക്കിയിട്ടുണ്ട്.

അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു; MG Astor എസ്‌യുവിയുടെ വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ അറിയാം

4323 മില്ലീമീറ്റർ നീളവും 1809 മില്ലീമീറ്റർ വീതിയും 1650 മില്ലീമീറ്റർ ഉയരവും 2585 മില്ലീമീറ്റർ വീൽബേസും 154 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് വരാരിനിരിക്കുന്ന ആസ്റ്റർ എസ്‌യുവിക്ക് ഉണ്ടായിരിക്കുക. ഏകദേശം 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New mg astor variant and feature details leaked ahead of launch
Story first published: Monday, September 13, 2021, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X