പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

പുതിയ പ്രീമിയം ഇലക്ട്രിക് ഹാച്ച്ബാക്കിനായി രൂപകൽപ്പനയും സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. പ്രോട്ടോടൈപ്പിന്റെ നിർമാണ പതിപ്പ് 2024 ൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

ബ്രാൻഡിൽ നിന്നുമുള്ള ജനപ്രിയ കുഞ്ഞൻ സോയി ഇലക്‌ട്രിക് ഹാച്ച്ബാക്കിനേക്കാൾ താങ്ങാനാവുന്ന വിലയായിരിക്കും പുതിയ റെനോ 5 ഇവിക്കുണ്ടായിരിക്കുക. ഫ്രഞ്ച് സ്ഥാപനത്തിന്റെ ഭാഗധേയം പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പുതിയ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ മോഡൽ.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

കൂടാതെ ചെറിയ ഇലക്ട്രിക് കാറുകൾക്കായി റെനോ തയാറാക്കിയ ഗ്രൂപ്പിന്റെ പുതിയ CMF-BEV പ്ലാറ്റ്ഫോമിലാണ് ഇലക്‌ട്രിക് ഹാച്ച് ഒരുങ്ങുന്നത്. പുതിയ പ്ലാറ്റ്ഫോമിന്റെയും പുതുക്കിയ ബാറ്ററി സാങ്കേതികവിദ്യയുടേയും ഉപയോഗം നിലവിലെ സോയിയേക്കാൾ 33 ശതമാനം കുറഞ്ഞ വിലയ്ക്ക് റെനോ 5 വിൽക്കാൻ കമ്പനിയെ പ്രാപ്തമാക്കുമെന്ന് ഇലക്ട്രോപോപ്പ് പരിപാടിയിൽ സംസാരിച്ച ബ്രാൻഡ് തലവൻ ലൂക്ക ഡി മിയോ പറഞ്ഞു.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

1972 മുതൽ 1996 വരെ റെനോ നിർമിച്ച ക്ലിയോ എന്ന ചെറു ഹാച്ചിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗ്, ഡിസൈൻ സൂചകങ്ങൾ റെനോ 5 പ്രോട്ടോടൈപ്പിലും കാണാം. 2025 ഓടെ ഫ്രഞ്ച് ബ്രാൻഡ് വിപണിയിലെത്തിക്കുന്ന 14 പുതിയ മോഡലുകളിൽ ആദ്യത്തേതാകും റെനോ 5.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

ലൂക്കാ ഡി മിയോ ആവിഷ്‌കരിച്ച റെനൗലഷൻ എന്ന തന്ത്രപരമായ പദ്ധതി അനാച്ഛാദനം ചെയ്യുന്നതിനിടെയാണ് ഫ്രഞ്ച് സ്ഥാപനം പുതിയ 5 കൺസെപ്റ്റ് ആദ്യം വെളിപ്പെടുത്തിയത്. 5 പ്രോട്ടോടൈപ്പ് സിറ്റി കാർ 2025 ഓടെ വിൽപ്പനയുടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനുള്ള റെനോയുടെ പ്രധാന ഭാഗമാകും.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

ഒരു ആധുനിക ഇലക്‌ട്രിക് കാർ ആണെങ്കിലും ക്ലാസിക് വാഹനങ്ങളുടെ രൂപശൈലിയാണ് റെനോ 5 ഇലക്‌ട്രിക്കിനെ വ്യത്യസ്‌തമാക്കുന്നത്. ഫ്രണ്ട് ഹെഡ്‌ലൈറ്റുകൾ ക്ലിയോയിൽ നിന്നും അതേപടി പകർത്തി. അതേസമയം വ്യത്യസ്‌തമാവാൻ മുന്നിൽ ഗ്രില്ലിന്റെ ഭാഗത്തായാണ് ചാർജിംഗ് പോർട്ട് ഇടംപിടിച്ചിരിക്കുന്നത്.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

വിശാലമായ റിയർ-വീൽ ആർച്ചുകളും ചുവന്ന സ്ട്രൈപ്പും ആർ 5 ടർബോ ഹോട്ട് ഹാച്ചിലേക്ക് ആകർഷിക്കുന്നു. പുതിയ മോഡലിന്റെ ഹൈ-പെർഫോമൻസ് പതിപ്പിന്റെ സാധ്യതയെക്കുറിച്ചും സൂചന നൽകുന്നുണ്ട്.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

റെനോ 5 പ്രൊഡക്ഷൻ പതിപ്പ് പുതിയ പവർട്രെയിൻ സാങ്കേതികവിദ്യയും നിക്കൽ, മാംഗനീസ്, കോബാൾട്ട് അധിഷ്ഠിത (NCM) ബാറ്ററികളും ഉപയോഗിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 2030 ഓടെ ഒരു കിലോവാട്ടിന് ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് റെനോ കൂട്ടിച്ചേർത്തു.

പുതിയ 5 ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ നിർമാണ പതിപ്പിനെ പരിചയപ്പെടുത്തി റെനോ

ഏകദേശം 400 കിലോമീറ്റർ ശ്രേണിയാണ് വാഹനം വാഗ്ദാനം ചെയ്യുക. കൺസെപ്റ്റിന്റെ പൂർണ സാങ്കേതിക സവിശേഷതകൾ റെനോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ ക്വിഡ് ഹാച്ച്ബാക്ക്, കൈഗർ കോംപാക്‌ട് എസ്‌യുവി, ഡസ്റ്റർ മിഡ്‌സൈസ് എസ്‌യുവി, ട്രൈബർ എംപിവി എന്നിവ ഉൾപ്പെടെ നാല് മോഡലുകൾ ഞങ്ങളുടെ വിപണിയിൽ റിനോ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault 5 Electric Prototype Premium Hatchback Revealed. Read in Malayalam
Story first published: Saturday, July 3, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X