ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

ടാറ്റയുടെ മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരം നൽകുന്നതാണ് കമ്പനിയുടെ പതിവ്. അങ്ങനെ ജനപ്രിയമായ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ വേരിയന്റ് നിരയിൽ ചെറിയൊരു മാറ്റവും ബ്രാൻഡ് അടുത്തിടെ നടപ്പിലാക്കിയിരുന്നു.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം ആൾട്രോസ് നിരയിലേക്ക് XE+ എന്നൊരു പുത്തൻ വേരിയന്റിനെ കൂട്ടിച്ചേർത്താണ് പരിഷ്ക്കാരം നടപ്പിലാക്കിയത്. 6.35 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ അവതരിപ്പിച്ച ഈ വകഭേദത്തിനായി ഇന്ത്യയിൽ മുടക്കേണ്ട വില.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

ഈ വേരിയന്റ് പ്രീമിയം ഹാച്ച്ബാക്കിന്റെ ബേസ് XE വേരിയന്റിന് മുകളിലായാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ആൾട്രോസിന് മുമ്പുണ്ടായിരുന്ന XM വേരിയന്റിനെ പിൻവലിച്ചാണ് കമ്പനി XE+ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് തെരഞ്ഞെടുക്കുകയും ചെയ്യാം.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന XE+ വേരിയന്റുകൾക്ക് അതത് XE മോഡലുകളേക്കാൾ 45,000 രൂപയും 50,000 രൂപയും വില കൂടുതലാണ്. വാഹനത്തിന്റെ XE പതിപ്പിനായി മുടക്കുന്ന അധിക വിലയ്ക്ക് കാറിന്റെ ഉപകരണങ്ങളിൽ ചില അധിക സവിശേഷതകൾ ലഭ്യമാക്കുന്നുവെന്നാണ് പ്രത്യേകത.

പുതുതായി ടാറ്റ മോട്ടോർസ് പുറത്തിറക്കിയ XE+ വേരിയന്റിന്റെ പുതിയൊരു വോക്ക്എറൗണ്ട് വീഡിയോ ഇപ്പോൾ 'TheCarsShow by Arsh Jolly' എന്നൊരു യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ഫ്ലിപ്പ് കീയും ലോക്ക്, അൺലോക്ക്, ഫോളോ മി ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്കായി മൂന്ന് ബട്ടണുകളും ഉള്ള ഒരു ലളിതമായ കീ ഫോബ് ആൾട്രോസിന്റെ ഈ വകഭേദത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

ഇതിന് ഇലക്ട്രിക്കലായി മടക്കാവുന്ന ORVM-കളും ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അവ സ്വമേധയാ മാത്രമേ ക്രമീകരിക്കാൻ കഴിയൂ. നാല് സ്പീക്കറുകൾ, എഫ്എം, എഎം റേഡിയോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി പോർട്ട്, ഫാസ്റ്റ് യുഎസ്ബി ചാർജർ എന്നിവയുള്ള ഹാർമോണിൽ നിന്നുള്ള 3.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ബേസ് XE പതിപ്പിൽ നിന്നും XE+ വേരിയന്റിനെ വ്യത്യസ്തമാക്കുന്നത്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

കൂടാതെ ആൾട്രോസിന്റെ XE+ മോഡലിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫൈൻഡ് മി ഹെഡ്‌ലാമ്പ് ഫംഗ്‌ഷനുകൾ, ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, നാല് പവർ വിൻഡോകൾ, ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

ആൾട്രോസിന്റെ ഈ പുത്തൻ വേരിയന്റിൽ ഇല്ലാത്ത ചില പ്രധാന ഫീച്ചറുകളുമുണ്ട്. അതായത് നിർത്തലാക്കപ്പെട്ട XM പതിപ്പിൽ നൽകിയിരുന്ന ചില മെച്ചപ്പെട്ട സവിശേഷതകൾ പുതിയ പതിപ്പിൽ ഇല്ലെന്ന് സാരം. പിൻഭാഗത്തെ പാഴ്സൽ ഷെൽഫ്, സ്റ്റീൽ റിമ്മുകൾക്കുള്ള വീൽ ക്യാപ്പുകൾ, ORVM-കൾക്കുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ടാറ്റ മോട്ടോർസ് പിൻവലിച്ചിരിക്കുന്നത്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

ഇത് അൽപം നിരാശയുളവാക്കുന്ന കാര്യമാണ്. എന്നാൽ ഇരട്ട എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ടാറ്റ ആൾട്രോസിന്റെ XE+ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഹാച്ച്ബാക്ക് സ്വന്തമാക്കാം.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ്, 1.5 ലിറ്റർ ഡീസൽ യൂണിറ്റ്, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് ടാറ്റ ആൾട്രോസിന് തുടിപ്പേകുന്ന എഞ്ചിൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 85 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഓയിൽ ബർണർ പരമാവധി 89 bhp പവറിൽ 200 Nm torque ആണ് നൽകുന്നത്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ വേരിയന്റാണ് ആൾട്രോസ് ടർബോ. ഈ എഞ്ചിൻ 109 bhp കരുത്തിൽ 140 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. മൂന്ന് എഞ്ചിനുകളും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. കാറിന് നിലവിൽ ഓട്ടോമാറ്റിക് ഓപ്ഷനില്ല എന്നതും ഒരു വലിയ പോരായ്‌മയാണ്. എന്നാൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് പരിചയപ്പെടുത്താനുള്ള തയാറെടുപ്പും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

പ്രീമിയം ഹാച്ച്ബാക്ക് നിലവിൽ XE, XE+, XM+, XT, XZ, XZ (O), XZ+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് അണിനിരക്കുന്നത്. ആൾട്രോസിന് 5.89 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ആൾട്രോസിന്റെ സിഎൻജി പതിപ്പ് ഉടൻ പുറത്തിറക്കാനും ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നുണ്ട്.

ആൾട്രോസ് നിരയിലേക്ക് പുതിയ XE+ വേരിയന്റ്; കൂടുതൽ അടുത്തറിയാം

കൂടാതെ ഹാച്ച്ബാക്കിന്റെ ഒരു ഇലക്‌ട്രിക് പതിപ്പും അധികം വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗും 3 സ്റ്റാർ ചൈൽഡ് സേഫ്റ്റി റേറ്റിംഗും നേടിയ ടാറ്റ ആൾട്രോസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് ടാറ്റ ആൾട്രോസ്.

Most Read Articles

Malayalam
English summary
New tata altroz xe plus variant top highlights walkaround video
Story first published: Saturday, December 18, 2021, 19:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X