4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

ഏവരും കാത്തിരിക്കുന്ന ടാറ്റയുടെ ഏറ്റവും പുത്തൻ മോഡലായ പഞ്ച് മൈക്രോ എസ്‌യുവി ഒക്‌ടോബർ നാലിന് വിപണിയിലേക്ക് എത്തുകയാണ്. വാഹനത്തിന്റെ അവതരണ തീയതിയെ കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നതോടെ ഇനി ഏവരും ഉറ്റുനോക്കുന്നത് വില നിർണയത്തിലേക്ക് തന്നെയാകും.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടാറ്റ പഞ്ചിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വേരിയന്റ്, കളർ ഓപ്ഷൻ, വില സംബന്ധിച്ച കാര്യങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്. പുതിയ വാർത്തകൾ പ്രകാരം മൈക്രോ എസ്‌യുവി അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് വേരിയന്റുകളിലാകും നിരത്തിലെത്തുക.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

അതായത് കമ്പനിയുടെ പതിവ് വേരിയന്റുകളായ XE, XM, XT, XZ നാമകരണങ്ങൾക്ക് വിപരീതമായാണ് ഇത് പ്രവർത്തിക്കുക. അങ്ങനെ കെട്ടിലും മട്ടിലും മൈക്രോ എസ്‌യുവി പുതുപുത്തനാണെന്ന് തെളിയിക്കുകയാണ് ടാറ്റ മോട്ടോർസ്. എൻട്രി ലെവൽ അഡ്വഞ്ചർ പതിപ്പ് ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടു കൂടിയെ ലഭ്യമാകൂ.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

എന്നാൽ പഞ്ചിന്റെ ക്രിയേറ്റീവ് വേരിയന്റ് മാനുവൽ, എഎംടി പതിപ്പുകളിൽ ലഭിക്കുമെന്നാണ് വിവരം. വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച്, വൈറ്റ്/ബ്ലാക്ക് ഡ്യുവൽ-ടോൺ, ഗ്രേ/ബ്ലാക്ക് ഡ്യുവൽ-ടോൺ, ഓറഞ്ച്/ബ്ലാക്ക് ഡ്യുവൽ-ടോൺ, ബ്ലൂ/വൈറ്റ് ഡ്യുവൽ-ടോൺ, സ്റ്റോൺഹെഞ്ച്/ബ്ലാക്ക് ഡ്യുവൽ-ടോൺ, അർബൻ ബ്രോൺസ്/എന്നീ നിറങ്ങളിലാകും മൈക്രോ എസ്‌യുവി അണിഞ്ഞൊരുങ്ങുക.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച് തുടങ്ങിയ സിംഗിൾ-ടോൺ നിറങ്ങളിൽ മാത്രമാണ് അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ് വേരിയന്റുകൾ വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. ബാക്കിയുള്ള വേരിയന്റുകൾ ഡ്യുവൽ-ടോൺ നിറങ്ങളിൽ തെരഞ്ഞെടുക്കാനാകും. ഇനി വില ശ്രേണിയിലേക്ക് നോക്കിയാൽ പഞ്ചിന്റെ അഡ്വഞ്ചർ വേരിയന്റിന് 4.99 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

അതേസമയം ടോപ്പ് എൻഡ് മോഡലായ ക്രിയേറ്റീവ് വേരിയന്റിന് 8.29 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് സൂചന. ആൾട്രോസ്, നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ ടാറ്റ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ സവിശേഷതകളുള്ള ഒരു എസ്‌യുവി നിലപാടാണ് പഞ്ചിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

H2X/HBX കൺസെപ്റ്റ് മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പായതിനാൽ പഞ്ചിന്റെ ഡിസൈനും ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ വളരെയധികം സ്വാധീനിക്കുന്നു. ബ്രാൻഡിന്റെ എസ്‌യുവി നിരയിൽ നെക്‌സോണിന് താഴെയായി പഞ്ച് സ്ഥാനംപിടിക്കും. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് ശേഷം ആൽഫാ ARC (അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർക്കിടെക്ചർ അടിസ്ഥാനമാക്കിയ രണ്ടാമത്തെ ടാറ്റ കാറാകും ഇത്.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ക്ലാംഷെൽ ആകൃതിയിലുള്ള ബോണറ്റ്, ഷാർപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പില്ലറുകളിൽ സ്ഥാപിച്ചിരിക്കുന്ന പിൻ ഡോർ ഹാൻഡിലുകൾ, റാപ്‌റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, വൈഡ് സെൻട്രൽ എയർ ഇൻലെറ്റ് തുടങ്ങിയവ കുഞ്ഞൻ എസ്‌യുവിയെ മനോഹരമാക്കും.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പഞ്ച് അതിന്റെ 7 ഇഞ്ച് കളർ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ ആൾട്രോസിൽ നിന്ന് കടമെടുക്കും. അതിൽ സ്പീഡോമീറ്ററിനുള്ള അനലോഗ് റീഡ് ഔട്ടുകളും ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ആർപിഎം, ഫ്യുവൽ ലെവൽ, ട്രിപ്പ് മീറ്റർ, ഡിസ്റ്റൻസ് ടു എംടി എന്നിവയും പ്രദർശിപ്പിക്കും.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

അകത്തളത്തിലെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോയേയും ആപ്പിൾ കാർപ്ലേയേയും പിന്തുണയ്ക്കും. പുതിയ പഞ്ച് ടാറ്റയുടെ ഏറ്റവും പുതിയ ഐആർഎ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്നും ഉറപ്പാണ്.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ത്രീ സ്പോക്ക് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഓട്ടോ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവയും മിനി എസ്‌യുവിയുടെ ഇന്റീരിയർ സവിശേഷതകളിൽ ഉൾപ്പെടും.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

സുരക്ഷയുടെ കാര്യത്തിലും മിടുക്കനായിരിക്കും പഞ്ച്. എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ക്യാമറയോടുകൂടിയ റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉപയോഗിച്ച് എബിഎസ് എന്നിവ ഉപയോഗിച്ച് വാഹനത്തെ കമ്പനി അണിയിച്ചൊരുക്കും.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

എതിരാളികളായ മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പഞ്ച് വലിപ്പത്തിന്റെ അടിസ്ഥാനത്തിലും സമ്പന്നനായിരിക്കും. മൈക്രോ എസ്‌യുവിക്ക് 3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

ഈ അളവുകളിൽ ഇത് ടാറ്റയുടെ ഏറ്റവും ചെറിയ എസ്‌യുവിയാണെങ്കിലും ഇത് മാരുതി ഇഗ്നിസിനെക്കാൾ വലുതാണെന്ന കാര്യം ശ്രദ്ധേയമാണ്. കമ്പനി ലൈനപ്പിൽ ടിയാഗോയ്ക്കും നെക്‌സോണിനും ഇടയിലാണ് പഞ്ച് ഇടംപിടിക്കുക. പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള മോഡലായിരിക്കും ടാറ്റ പഞ്ച്.

4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില; Tata Punch എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങൾ അറിയാം

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കാണുന്ന അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും മിനി എസ്‌യുവിക്ക് തുടിപ്പേകുക. ഇത് 6,000 rpm-ൽ 86 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

Most Read Articles

Malayalam
English summary
New tata punch micro suv price variants colour option details leaked ahead of launch
Story first published: Monday, September 27, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X