സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

വില പ്രഖ്യാപിക്കും മുമ്പേ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ടാറ്റയുടെ പുത്തൻ മൈക്രോ എസ്‌യുവിയായ പഞ്ച്. എന്താണ് ഇതിനു പിന്നിലെ കാരണമെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ പറയാൻ. എസ്‌യുവികളുടോളുള്ള അഭിനിവേശം തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമാണെങ്കിലും പ്രായോഗികതയിൽ വലിപ്പത്തിനേക്കാൾ കേമനാണ് പഞ്ച് എന്നതിൽ ഒരു സംശയവും വേണ്ട. ചുമ്മാ എസ്‌യുവി എന്നങ്ങനെ വിളിച്ചതുമല്ല പഞ്ചിനെ. ശരിക്കും ഇത് അർഥമാക്കിയാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാലും എല്ലാ ടാറ്റ കാറുകളുടേയും അതേ ഗുണനിലവാരം തന്നെ പുതിയ വാഹനവും പുലർത്തും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പഞ്ചിന്റെ സുരക്ഷാ റേറ്റിംഗ് സംബന്ധിച്ച കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

സുരക്ഷയുടെ കാര്യത്തിൽ ബജറ്റ് കാറുകളിൽ ഏറ്റവും കൂടുതൽ നിർമാണ നിലവാരം കാത്തുസൂക്ഷിക്കുന്ന വാഹന നിർമാതാക്കളിൽ ഒരാളാണ് ടാറ്റ മോട്ടോർസ്. 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യൻ കാർ എന്ന ചരിത്രനേട്ടം സൃഷ്ടിച്ചത് അവരുടെ നെക്‌സോണാണ്. അതിനുശേഷം ടാറ്റ പുറത്തിറക്കിയ മിക്കവാറും എല്ലാ കാറുകളും മികച്ച സുരക്ഷാ റേറ്റിംഗുമായാണ് വരുന്നതും.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ലാൻഡ് റോവർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അവരുടെ മുൻനിര എസ്‌യുവികളായ ഹാരിയറും സഫാരിയും ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. മറ്റ് എല്ലാ മോഡലുകളും ഗ്ലോബൽ എൻക്യാപ് സുരക്ഷാ റേറ്റിംഗിനും വിധേയമായിട്ടുണ്ട്. നെക്‌സോണിനും ആൾട്രോസിനും 5 സ്റ്റാർ റേറ്റിംഗും ടിഗോറിനും ടിയാഗോയ്ക്കും 4 സ്റ്റാർ റേറ്റിംഗുമാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

പഞ്ച് മൈക്രോ എസ്‌യുവിയുടെ സുരക്ഷാ റേറ്റിംഗിനെക്കുറിച്ച് പറയുമ്പോൾ 2020 ഓട്ടോ എക്‌സ്‌പോയിൽ ഒരു ആശയമായി പ്രദർശിപ്പിച്ച സമയം മുതൽ വാഹനം നല്ല സുരക്ഷാ റേറ്റിംഗ് നൽകുമെന്ന് ടാറ്റയ്ക്ക് ഉറപ്പുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ഇത് ആൾട്രോസിൽ കാണുന്ന ആൽഫാ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നതു തന്നെ കാരണം.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

പുൾ എവേ അസിസ്റ്റ്, ഇംപാക്റ്റ് സെൻസിംഗ് ഡോർ അൺലോക്ക്, ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ബ്രേക്ക് സ്വേ കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകളെല്ലാം വാഹനത്തിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ടാറ്റ മോട്ടോർസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാറിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾക്കൊപ്പമാണ് മിനി എസ്‌യുവി മോഡലിന്റെ സുരക്ഷാ റേറ്റിംഗ് വിശദാംശങ്ങളും പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ കാണാനാകുന്നതുപോലെ ബേസ് വേരിന്റിൽ പോലും GNCAP 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് ഉണ്ടെന്ന് വ്യക്തമാണ്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ടാറ്റയുടെ നിരയിൽ പുതിയ പഞ്ച് ടിയാഗോയ്ക്കും നെക്‌സോണിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക. ടിയാഗോയും ആൾട്രോസും വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് തന്നെയാണ് ഈ മിനി യൂട്ടിലിറ്റി വാഹനവും ഉപയോഗിച്ചിരിക്കുന്നത്. അത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ഗിയർബോക്സ് ഓപ്ഷനുകളിൽ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടിയാണ് കമ്പനി വാഗ്‌‌ദാനം ചെയ്യുന്നത്. പഞ്ചിന്റെ ഓട്ടോമാറ്റിക്കിൽ ട്രാക്ഷൻ പ്രോ മോഡും ലഭിക്കും. എല്ലാ വേരിയന്റുകളിലും സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ടാറ്റ കൂട്ടിച്ചേർത്തിട്ടുണ്ട്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ഒക്ടോബർ 20 ന് പഞ്ചിന്റെ വില പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഔദ്യോഗിക ബുക്കിംഗും ആരംഭിക്കുന്നതായി ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ അത് അതിന്റെ വില ശ്രേണിയിലെ ഏറ്റവും സുരക്ഷിതമായ കാർ മാത്രമല്ല, ഇന്റീരിയർ സ്പേസിലും ഫീച്ചറുകളിലും ഏറ്റവും മികച്ച മോഡൽ ആയിരിക്കും.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ടാറ്റ പഞ്ചിന് ഏകദേശം 5 ലക്ഷം മുതൽ 8.5 ലക്ഷം രൂപ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി നിയോസ്, മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ എന്നിവയുമായി മാറ്റുരയ്ക്കാൻ പഞ്ച് പ്രാപ്‌തമായിരിക്കും.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് മിനി എസ്‌യുവി അവതരിപ്പിക്കുക. കൂടാതെ വിവിധ പായ്ക്കുകളും ടാറ്റ പഞ്ചിനായി ഒരുക്കിയിട്ടുണ്ട്. ടൊർണാഡോ ബ്ലൂ, ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, മെറ്റിയർ ബ്രോൺസ്, ഡേറ്റോണ ഗ്രേ, ആറ്റോമിക് ഓറഞ്ച് എന്നീ വ്യത്യസ്‌ത ഏഴ് നിറങ്ങളാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.

സുരക്ഷയിലും 5-സ്റ്റാർ; Tata Punch മൈക്രോ എസ്‌യുവി ഒരു സംഭവം തന്നെ!

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ പാർക്കിംഗ് ക്യാമറ, ഫോഗ് ലാമ്പുകൾ, സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിഫോഗർ റിയർ വൈപ്പർ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ ആംറെസ്റ്റ് തുടങ്ങിയ സഹായ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
New tata punch micro suv scored 5 star safety rating in global ncap details
Story first published: Monday, October 11, 2021, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X