350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

വരുന്ന ഓഗസ്റ്റ് 31-ന് പുതിയ Tigor ഇലക്ട്രിക്കിനെ വിൽപ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് Tata Motors. ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയ സെഡാനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഫ്ലീറ്റ്-ടാക്‌സി ഓപ്പറേറ്റർമാർക്ക് മാത്രം ലഭ്യമായിരുന്ന വാഹനം സ്വകാര്യ ഉപഭോക്താക്കൾക്കായാണ് ഇത്തവണ വാഗ്‌ദാനം ചെയ്യുന്നത്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

Nexon ഇലക്‌ട്രിക്കിന്റെ വിജയം ആവർത്തിക്കാനാണ് പുതിയ Tata Tigor ഇവിയെ പുതിയ പരിഷ്ക്കാരങ്ങളുമായി കമ്പനി പുനരവതരിപ്പിച്ചിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ ഇതിനകം കണ്ട സിപ്‌ട്രോൺ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും പുതുക്കിയ സെഡാൻ എന്നതും ശ്രദ്ധേയമാണ്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

പുതുരൂപത്തിലേക്ക് മാറിയതിനൊപ്പം സാങ്കേതികതികവുകളിലും കേമനായാണ് Tigor ഇലക്‌ട്രിക് നിരത്തുകളിലേക്ക് ഇത്തവണ എത്തുന്നത്. സിപ്ട്രോൺ കരുത്തിലെത്തുന്ന കമ്പനിയുടെ എല്ലാ വൈദ്യുത വാഹനങ്ങളും മിനിമം 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് Tata Motors ഇതിനകം തന്നെ വ്യക്തമാക്കിയ കാര്യമാണ്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

213 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന X-Pres T മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പവർട്രെയിൻ സെഡാന്റെ മൊത്തത്തിലുള്ള പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തും. പുതിയ Tata Tigor ഇലക്ട്രിക്കിൽ 55kW ഇലക്ട്രിക് മോട്ടോറും 26kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

ഈ ബാറ്ററി എഞ്ചിൻ 74 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് കേവലം 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈയെത്തി പിടിക്കാനും പ്രാപ്‌തമാണ്. ഇത് 41 bhp കരുത്തും 105 Nm torque ഉം നൽകുന്ന X-Pres T പതിപ്പിന്റെ പവർട്രെയിൻ നൽകുന്നതിനേക്കാൾ വളരെ കൂടുതലാണ്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

കാറിനെക്കുറിച്ചുള്ള മിക്ക വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും കമ്പനി പ്രധാന വിവരമായ റേഞ്ചിനെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ Tata Tigor ഇലക്ട്രിക് 350 കിലോമീറ്റർ ദൂരപരിധി വാഗ്ദാനം ചെയ്യുമെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

ബാറ്ററിയുടെ ചാർജ് ലെവൽ 59 ശതമാനം ബാക്കിയുള്ളപ്പോൾ സെഡാൻ 204 കിലോമീറ്റർ റേഞ്ച് ഇനിയും നൽകുന്നുവെന്ന സൂചനയാണ് ടാക്കോമീറ്റർ നൽകുന്നത്. അതായത് Tigor EV 100 ശതമാനം ചാർജിൽ ഏകദേശം 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് വ്യക്തമാണ്. ഇത് 312 കിലോമീറ്റർ ശ്രേണി നൽകുന്ന ചെയ്യുന്ന Nexon ഇലക്ട്രിക്കിനേക്കാൾ കൂടുതലാണ്

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

Tata Tigor ഇവിയിൽ IP 67 റേറ്റിംഗ് ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. 8 വർഷവും 160000 കിലോമീറ്റർ ബാറ്ററിയും മോട്ടോർ വാറണ്ടിയുമാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇംപാക്‌ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗും ഇതിന് ലഭിക്കുന്നുണ്ട്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും Tigor ഇലക്ട്രിക്കിന് സാധിക്കും. അതേസമയം സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ചാൽ 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. കാറിലെ സിപ്‌ട്രോൺ സാങ്കേതികവിദ്യ പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനവും അനുവദിക്കുന്നുവെന്നതും സ്വാഗതാർഹമാണ്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

ആഗോളതലത്തിൽ സ്വീകാര്യമായ CCS2 ചാർജിംഗ് പ്രോട്ടോക്കോളുമായി പുതിയ Tigor EV പൊരുത്തപ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്‌തുത. റിമോട്ട് കമാൻഡുകളും റിമോട്ട് ഡയഗ്നോസ്റ്റിക്സും ഉൾപ്പെടെ മുപ്പതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന Tata-യുടെ iRA കണക്റ്റിവിറ്റി സ്യൂട്ടും Tigor EV വാഗ്‌ദാനം ചെയ്യുന്നുണ്ട്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

അതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിലൂടെ അവരുടെ വാഹനത്തെ കണക്‌ട് ചെയ്യാനാകും. ഇനി ഡിസൈനിലേക്ക് നോക്കിയാലും ആരെയും ബോറടിപ്പിക്കാത്ത ലുക്കാണ് ഇലക്‌ട്രിക് മോഡലിൽ ഒരുക്കിയിരിക്കുന്നത്. പെട്രോൾ എഞ്ചിൻ ഉപയോഗിച്ചുള്ള Tigor സമാനമായ ഡിസൈൻ സൂചകങ്ങളാണ് ഇലക്ട്രിക് പതിപ്പിലേക്കും ചേക്കേറിയിരിക്കുന്നത്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

എങ്കിലും ചില പരിഷ്ക്കാരങ്ങൾ ഇലക്ട്രിക് സെഡാന് നൽകാനും Tata Motors തയാറായിട്ടുണ്ട്. മുൻവശത്ത് ഒരു ഗ്ലോസി ബ്ലാക്ക് പാനൽ, ബ്ലൂ ഹൈലൈറ്റുകൾ എന്നിവ കാറിന്റെ ഇലക്ട്രിക് പരിവേഷത്തെ എടുത്തു കാണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ 15 ഇഞ്ച് അലോയ് വീലുകളിലും ഹെഡ്‌ലൈറ്റുകളിലും നീല ഹൈലൈറ്റുകൾ ഇടംപിടിച്ചിട്ടുമുണ്ട്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

മിനുങ്ങിയെത്തിയ ഇലകട്രിക് സബ് കോംപാക്‌ട് സെഡാന്റെ വിലയും അവതരണവേളയിൽ അതായത് 2021 ഓഗസ്റ്റ് 31 ന് പ്രഖ്യാപിക്കുമെന്നാണ് Tata Motors അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം മുൻകൂട്ടി പ്രീ-ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

350 കിലോമീറ്റർ റേഞ്ച് ഉറപ്പ്! ഹിറ്റടിക്കാൻ Tata Tigor ഇലക്‌ട്രിക്കും

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ Nexon കോംപാക്‌ട് ഇവിക്കു മുമ്പേ വിൽപ്പനയ്ക്ക് എത്തിയിരുന്നെങ്കിലും അത്ര വിജയമായിരുന്നില്ല ഈ മോഡൽ. ഫ്ലീറ്റ് മാർക്കറ്റിന് വേണ്ടി മാത്രമായിരുന്നു ലഭ്യമായിരുന്നത് എന്ന കാര്യവും ഒരു പോരായ്‌മയായിരുന്നു. പുതിയ നീക്കത്തിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് Tata Motors പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New tata tigor electric sedan could offer 350 km range in single charge
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X