തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

പാസഞ്ചർ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ടിഗോറിന്റെ പരിഷ്ക്കരിച്ച പതിപ്പ് എത്താൻ ഇനി ദിവസങ്ങൾ മാത്രം. പുതുരൂപത്തിലേക്ക് മാറുന്നതിനൊപ്പം സാങ്കേതികതികവുകളിലും കേമനായാകും ഇത്തവണ ഇലക്‌ട്രിക് സെഡാൻ നിരത്തുകളിലേക്ക് എത്തുക.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

അതിനായി സിപ്ട്രോൺ സാങ്കേതികവിദ്യ ഉൾപ്പടെയുള്ള പരിഷ്ക്കാരങ്ങളാകും ടാറ്റ ടിഗോർ ഇവിക്ക് സമ്മാനിക്കുക. കഴിഞ്ഞ ദിവസം പുതുക്കിയ മോഡലിന്റെ ടീസർ വീഡിയോയിലൂടെയാണ് കമ്പനി ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിച്ചത്. സിപ്ട്രോൺ സാങ്കേതികവിദ്യയിലേക്ക് ചുവടുവെക്കുന്ന കോംപാക്‌ട് സെഡാൻ ഓഗസ്റ്റ് 18 ന് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ടിഗോർ ഇവി, അടുത്തിടെ എത്തിയ എക്സ്പ്രസ്-ടി എന്നിവ ഒരേ ബോഡി ഷെൽ പങ്കിടുന്നുണ്ടെങ്കിലും ടിഗോർ ഇവി സ്വകാര്യ വാഹന പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് വിപണിയിൽ എത്തുന്നത്. അതേസമയം രണ്ടാമത്തേത് വാണിജ്യ ഫ്ലീറ്റ് വാങ്ങുന്നവർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ഇതിനുപുറമെ സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടിഗോർ ഇവി പ്രവർത്തിക്കുന്നത്. ലാഭകരമായ നെക്സോൺ ഇവി അടിസ്ഥാനമാക്കിയ അതേ ഇലക്ട്രിക് വാസ്തുവിദ്യയാണ് ഇതെന്നതും അറിഞ്ഞിരിക്കണം. കൂടാതെ എക്സ്പ്രസ്-ടി മോഡലിനേക്കാൾ കൂടുതൽ കരുത്തുറ്റ പ്രകടനമായിരിക്കും പുതുക്കിയ ടിഗോൾ ഇവി വാഗ്‌ദാനം ചെയ്യുക.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

നിലവിലെ മോഡലിനെ അപേക്ഷിച്ച് പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ബമ്പർ-മൗണ്ടഡ് എൽഇഡി ഡിആർഎല്ലുകൾ, നീല ഉൾപ്പെടുത്തലുകളുള്ള അലോയ് വീലുകൾ തുടങ്ങിയ ബാഹ്യ ഹൈലൈറ്റുകൾ ടിഗോർ ഇവിയിൽ ഉണ്ടാകും. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തെ കുറിച്ച് ടാറ്റ മോട്ടോർസ് ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

പുതിയ സിപ്ട്രോൺ സംവിധാനം ഉപയോഗിക്കുന്നതോടെ ടാറ്റ ടിഗോർ ഇലക്ട്രിക് മികച്ച പെർഫോമൻസിനൊപ്പം ഉയർന്ന റേഞ്ചും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിഗോർ ഇവി ബാറ്ററിയും ഇലക്ട്രിക് മോട്ടോറും നെക്‌സോണുമായി പങ്കിടാനാണ് പുതിയ മാറ്റങ്ങളിലൂടെ കളമൊരുങ്ങുന്നത്.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

എക്സ്പ്രസ്-ടിയിലെ 72V AC ഇൻഡക്ഷൻ-ടൈപ്പ് മോട്ടോറിന് പകരം 300+ വോൾട്ട് പെർമെനന്റ് മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് യൂണിറ്റാകും സിപ്ട്രോൺ പവർഡ് സെഡാനിൽ ഇടംപിടിക്കുക. നെക്‌സോൺ ഇലകട്രിക്കിൽ 30.2 kWh ലിഥിയം അയൺ ബാറ്ററിയാണ് പ്രവർത്തിക്കുന്നത്. ഇത് ടിഗോറിലും എത്തുമ്പോൾ പൂർണ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിഞ്ഞേക്കും.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ഫ്ലീറ്റ് വാഹനമായ മറുവശത്ത് എക്സ്പ്രസ്-ടി 213 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. ഇതിൽ സിപ്‌ട്രോൺ സാങ്കേതികവിദ്യയല്ല ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഏകദേശം 120 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

പരിഷ്ക്കരിച്ച ഇവിക്ക് പരമാവധി 100 കിലോമീറ്റർ വേഗതയായിരിക്കും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. മാത്രമല്ല ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിവുള്ള ഒരു ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ടിഗോർ ഇവിക്ക് സമ്മാനിച്ചാൽ വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സഹായിക്കും.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ടാറ്റ ടിഗോർ ഇവിക്ക് അതിന്റെ പെട്രോൾ മോഡലിനേക്കാൾ 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം വരെ വില കൂടുതലായിരിക്കും. ഇത് നെക്‌സോൺ ഇവിക്ക് കീഴിൽ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഏറ്റവും വിലകുറഞ്ഞ ഇവി എന്ന ഖ്യാതിയോടെ അവതരിപ്പിക്കാനുള്ള സാധ്യതകളും തെളിയുന്നുണ്ട്.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ടാറ്റ നെക്‌സോൺ ഇവിക്ക് നിലവിൽ 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2019-ലാണ് ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിനെ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

എന്നാൽ നെക്സോണിലൂടെയാണ് ഇന്ത്യയിലെ ഇവി സെഗ്മെന്റ് കമ്പനി കൈയ്യടക്കുന്നത്. ആധുനിക രൂപത്തിലേക്ക് മാറുന്നതിനൊപ്പം സിപ്‌ട്രോൺ സാങ്കേതികവിദ്യയിൽ എത്തുന്നതോടെ പുതിയ ടാറ്റ ടിഗോർ ഇലക്ട്രിക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും സാധിച്ചേക്കും.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ടിഗോറിന് പുറമെ 2025 ഓടെ ഇന്ത്യൻ വിപണിയിൽ പുതിയ 10 ഇലക്ട്രിക് വാഹനങ്ങൾ കൂടി അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന വിപണിയുടെ ഭാവി എന്ന നിലയിൽ കൂടുതൽ ഇവി മോഡലുകളെ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

ടിഗോർ ഇവിക്കു ശേഷം അധികം വൈകാതെ ആൾ‌ട്രോസിന്റെ ഇലക്ട്രിക് പതിപ്പിനെ കൂടി വിപണിയിലെത്തിക്കാനാണ് ടാറ്റ മോട്ടോർസിന്റെ ശ്രമം. വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിന്റെ ഇവിയും സിപ്‌ട്രോൺ സാങ്കേതികവിദ്യയിൽ തന്നെയായിരിക്കും ഒരുങ്ങുക.

തുടിപ്പേകാൻ സിപ്ട്രോൺ സാങ്കേതികവിദ്യ; മാറ്റങ്ങളുമായി പുതിയ ടിഗോർ ഇലക്‌ട്രിക് ഓഗസ്റ്റ് 18 ന് വിപണിയിലേക്ക്

മാത്രമല്ല, അതോടൊപ്പം പുതിയ ആൾട്രോസിന് അധിക ബാറ്ററി പായ്ക്ക് ഓപ്ഷൻ ലഭിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കിൽ വാഹനത്തിന്റെ ശ്രേണിയും ഏകദേശം 25 മുതൽ 40 ശതമാനം വരെ വർധിപ്പിക്കും. അതായത് 500 കിലോമീറ്റർ റേഞ്ച് എങ്കിലും ഇതോടെ കൈവരിക്കാൻ ഹാച്ച്ബാക്ക് മോഡലിന് സാധിക്കും. ഈ വർഷം അവസാനത്തോടെ ആൾട്രോസ് ഇലക്‌ട്രിക് വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
New tata tigor electric with ziptron technology to launch on 18 august 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X