ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

ഇന്ത്യയിലെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയെ ഇളക്കിമറിക്കാൻ തയാറെടുക്കുകയാണ് ടൊയോട്ട ഹിലക്‌സ്. 2022 ഫെബ്രുവരിയോടെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം ഏറെ കാലമായി ഇന്ത്യ കാത്തിരിക്കുന്ന ജാപ്പനീസ് മോഡലുകളിൽ ഒന്നാണ്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

ഇസൂസു ഡി-മാക്‌സിന് ശേഷം ലൈഫ്‌-സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് വിഭാഗത്തിലേക്കുള്ള രണ്ടാമത്തെ മോഡലാകും ടൊയോട്ട ഹിലക്‌സ്. ഈ വരാനിരിക്കുന്ന ടൊയോട്ട മോഡൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ അതേ IMV-2 ബോഡി-ഓൺ-ഫ്രെയിം ഷാസിയിലാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ഇത് ഒരു ഓഫ്-റോഡ് മോഡലിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

സ്‌മാർട്ട് ക്യാബ്, സിംഗിൾ ക്യാബ് പതിപ്പുകളേക്കാൾ കൂടുതൽ പ്രായോഗികമായ ക്രൂ ക്യാബ് പതിപ്പ് മാത്രമേ ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ഡി-മാക്‌സിന് സമാനമായി ഏകദേശം 5.3 മീറ്റർ നീളവും ഏകദേശം 3 മീറ്റർ വീൽബേസ് നീളവും ഹിലക്‌സിനുണ്ടാകും.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

സ്പൈ ചിത്രങ്ങൾ അനുസരിച്ച് ടൊയോട്ട പിക്കപ്പിന് ആക്രമണാത്മകവും മസ്ക്കുലർ ആയതുമായ രൂപകൽപ്പനയായിരിക്കും ഉണ്ടായിരിക്കുക. ഡാഗർ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, ചുറ്റിനും കറുത്ത ക്ലാഡിംഗ് എന്നിവയും ഡിസൈനിന്റെ ഭംഗി കൂട്ടാൻ കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

ഇന്ത്യയിൽ എത്തുന്ന ടൊയോട്ട ഹിലക്‌സിന്റെ സാങ്കേതിക സവിശേഷതകൾ നിലവിൽ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഊഹാപോഹങ്ങൾ അനുസരിച്ച് ഫോർച്യൂണറിന്റെ അതേ 2.8-ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഇതിന് ലഭിച്ചേക്കാം. ഈ എഞ്ചിൻ പരമാവധി 204 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

എന്നാൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ ടോർഖ് 420 Nm ആയി മാറും. ഹിലക്‌സിന്റെ താഴ്ന്ന വേരിയന്റുകൾക്ക് ഈ യൂണിറ്റിനു പകരം ഇന്നോവ ക്രിസ്റ്റയിൽ നിന്ന് എടുത്ത 2.4 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനും ലഭിക്കും. ഇത് 150 bhp കരുത്തിൽ 360 Nm torque ആയിരിക്കും നിർമിക്കുക.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

ഇതും മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുമ്പോൾ 343 Nm torque ആയി ചുരുങ്ങുകയും ചെയ്യും. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ആയിരിക്കും ജോടിയാക്കുക. ടൊയോട്ട ഹിലക്‌സ് റിയർ-വീൽ-ഡ്രൈവ് ഫോർമാറ്റ് സ്റ്റാൻഡേർഡ് ആയി വരാൻ സാധ്യതയുണ്ട്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

എന്നാൽ ടോപ്പ് വേരിയന്റുകളിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമായേക്കും. പിക്കപ്പ് നിരവധി സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും നൽകും. ഇന്ത്യയില്‍ ആദ്യമായി ഫോര്‍ച്യൂണര്‍ എസ്‌യുവി അവതരിപ്പിച്ചതു മുതല്‍ ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് പുറത്തിറക്കുമെന്ന് രാജ്യത്തെ നിരവധി വാഹന പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നു.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

ടൊയോട്ട ഫോര്‍ച്യൂണറിനേക്കാളും ഇന്നോവ ക്രിസ്റ്റയേക്കാളും ടൊയോട്ട ഹിലക്സിന് അതിന്റെ ലോഡിംഗ് ബേ ഏരിയ കാരണം അല്‍പ്പം നീളമുണ്ടാകും. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങി നിരവധി ഫീച്ചറുകൾ കമ്പനി നൽകും.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

അതായത് ഫോർച്യൂണർ എസ്‌യുവിക്ക് സമാനമായ അകത്തളമായിരിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. ചെലവ് ചുരുക്കുന്നതിനായാണ് പ്രാദേശികമായി നിർമിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള ഇന്റീരിയർ ഘടകങ്ങൾ ഉപയോഗിച്ച് ഹിലക്‌സിനെ ഒരുക്കിയിരിക്കുന്നത്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

25 ലക്ഷം രൂപ മുതല്‍ 32 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. കുറെ കാലമായി മാരുതി സുസുക്കിയുടെ മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് മാത്രമാണ് ജനപ്രിയരായിരുന്ന ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഹിലക്‌സ് എത്തുന്നതോടെ ആ ചീത്തപ്പേരിനും അറുതിവരുത്താൻ ടൊയോട്ടയ്ക്ക് സാധിക്കുകയും ചെയ്യും.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

കൂടാതെ ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ തായ്‌ലൻഡ് വിപണിയിലുള്ള ഹിലക്‌സ് 5 സ്റ്റാർ റേറ്റിംഗ് നേടിയത് പരിഗണിക്കുമ്പോൾ വാങ്ങുന്നവർ കുറച്ച് കൂടി ആകൃഷ്‌ടരാകും. എതിരാളികളുടെ കാര്യത്തിൽ ഹിലക്‌സിന് നേരിട്ടുള്ള മത്സരം 18.05 ലക്ഷം മുതൽ 25.60 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഇസൂസു ഹൈ-ലാൻഡർ, വി-ക്രോസ് എന്നിവയിൽ നിന്നാണ്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

സ്കോർപിയോ ഗെറ്റ്‌വേ, ടാറ്റ സെനോൺ തുടങ്ങിയ താങ്ങാനാവുന്ന പിക്ക് അപ്പ് ട്രക്കുകളോട് വിപണി അത്ര നന്നായി പ്രതികരിച്ചിട്ടില്ല. അതിനാൽ ടൊയോട്ട വാഹനത്തിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. മറ്റു വാർത്തകളിൽ 2022 ജനുവരി മുതൽ തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ടൊയോട്ട ഹിലക്‌സ് എത്തുന്നത് ഫോർച്യൂണറിന്റെ എഞ്ചിൻ കടമെടുത്ത്

അസംസ്‌കൃത വസ്തുക്കളുൾപ്പെടെയുള്ള ഇൻപുട്ട് ചെലവിൽ തുടർച്ചയായ വർധനവ് ഉണ്ടായതിനാലാണ് വില പുനഃക്രമീകരണം ആവശ്യമാകുന്നതെന്ന് ജനപ്രിയ വാഹന നിർമാതാക്കളായ ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New toyota hilux to use the fortuner 2 8 diesel engine in india
Story first published: Friday, December 24, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X