Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇന്ത്യയിൽ അത്ര പ്രചാരമില്ലാത്ത സെഗ്മെന്റാണ് മൈക്രോ എസ്‌യുവിയുടേത്. എന്നാൽ അധികം വൈകാതെ പുതിയ ചില മോഡലുകൾ കളത്തിൽ ഇറങ്ങുന്നതോടെ സാഹചര്യം അടിമുടി മാറാൻ ഒരുങ്ങുകയാണ്. Tata HBX, Hyundai Casper തുടങ്ങിയ താരങ്ങൾ എത്തുന്നതോടെ വിപണി കൂടുതൽ ഉണരുകയും ചെയ്യും.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

കാസ്‌പർ എന്ന് പേരിട്ട പുതിയ മൈക്രോ എസ്‌യുവിയെ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കൊറിയക്കാരായ Hyundai. ആദ്യം ആഗോളതലത്തിലാകും വാഹനത്തെ പരിചയപ്പെടുത്തുന്നതെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യയിലേക്കും ഇത്തിരികുഞ്ഞൻ എത്തുമെന്നതാണ് ശ്രദ്ധേയം.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

സെപ്റ്റംബർ മാസത്തോടെ കാറിനായുള്ള ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പായി വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയുടെ എഞ്ചിനുകളെക്കുറിച്ചുള്ള ചില പുതിയ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊറിയയിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാകും കുഞ്ഞൻ എസ്‌യുവി അണിഞ്ഞൊരുങ്ങുക.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് പരമാവധി 76 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. കൂടാതെ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും വാഹനത്തിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുക. അതേസമയം 1.0 ലിറ്റർ ടിജിഡിഐ ടർബോ-പെട്രോൾ എഞ്ചിൻ 100 bhp വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇത് Venue കോംപാക്‌ട് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണ്. ഈ എഞ്ചിനും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക. ഇന്ത്യയിൽ Hyundai Casper 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഉയർന്ന വേരിയന്റുകൾക്കായി മാറ്റിവെച്ചേക്കാം.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

എങ്കിലും ചെലവ് കുറയ്ക്കുന്നതിനായി നിയോസിന്റെ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ അല്ലെങ്കിൽ സാൻട്രോയുടെ 1.1 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനും കാറിൽ ഇടംപിടിച്ചേക്കും. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന Tata HBX മൈക്രോ എസ്‌യുവിയുവിയുമായി മാറ്റുരയ്ക്കാൻ Casper പ്രാപ്‌തമായിരിക്കുമെന്ന് Hyundai ഉറപ്പുവരുത്തുകയാണ് ഇതിലൂടെ.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഗിയർബോക്‌സ് ഓപ്ഷനെ സംബന്ധിച്ചിടത്തോളം ഒരു മാനുവൽ യൂണിറ്റ് തീർച്ചയായും Casper ഇന്ത്യ നിരയുടെ ഭാഗമാകും. ആഗോള നിരയിൽ Hyundai-യുടെ ഏറ്റവും ചെറിയ എസ്‌യുവിയാകും Casper. അതായത് ഇത് സബ്-4 മീറ്റർ Venue മോഡലിനേക്കാൾ ചെറുതായിരിക്കുമെന്ന് സാരം.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

Grand i10 Nios, Santro ഹാച്ച്ബാക്കുകൾക്ക് അടിവരയിടുന്ന K1 കോംപാക്‌ട് കാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും മൈക്രോ എസ്‌യുവി നിർമിക്കുക. 2021 സെപ്റ്റംബർ 15 ന് കാറിനായുള്ള നിർമാണം ആരംഭിക്കാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. അതിനായുള്ള എല്ലാവിധ തയാറെടുപ്പും കമ്പനി പൂർത്തിയാക്കിയതായാണ് സൂചന.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഡിസൈനിലേക്ക് നോക്കിയാൽ ഡിആർഎല്ലുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾക്കായുള്ള സ്പ്ലിറ്റ് സെറ്റപ്പ്, എൽഇഡി ടെയിൽ ലൈറ്റുകളിൽ ത്രികോണാകൃതിയിലുള്ള മോട്ടിഫുകൾ, കൂടാതെ മൊത്തത്തിൽ ബോക്‌സി രൂപഘടനയായിരിക്കും വാഹനത്തിനുണ്ടാവുക.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

വാഹനത്തിന് വലിയ ഫ്രണ്ട് ഗ്രില്ലും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ഒരു ക്രോസ്ഓവർ ലുക്ക് നൽകാൻ സഹായിക്കും. ഇതിന് മേൽക്കൂര റെയിലുകളും ലഭിക്കും. ഇന്റീരിയറിൽ വെളുത്ത അപ്ഹോൾസ്റ്ററിയുമായാകും Casper അണിയിച്ചൊരുക്കുക.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

അതോടൊപ്പം ഇന്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, റിയർ പാർക്കിംഗ് ക്യാമറ, കൂൾഡ് ഗ്ലോവ് ബോക്‌സ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ പോലുള്ള ധാരാളം പ്രീമിയം സവിശേഷതകളും Hyundai മൈക്രോ എസ്‌യുവിയിലേക്ക് ചേക്കേറും.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, എബി‌എസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയും ഉൾപ്പെടും. അടുത്ത മാസം കൊറിയയിൽ Hyundai Casper അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഇത് സീരീസ് നിർമാണത്തിലേക്ക് കടക്കും. കാസ്പർ ആദ്യം കൊറിയയിൽ വിൽപ്പനയ്‌ക്കെത്തും.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

തുടർന്നാകും ഇന്ത്യ പോലുള്ള കമ്പനിയുടെ പ്രധാന വിപണികളിൽ വാഹനം സാന്നിധ്യമാവുക. Maruti Suzuki Ignis, Mahindra KUV100, Frod Freestyle, വരാനിരിക്കുന്ന Tata HBX എന്നീ മോഡലുകളോടാകും Hyundai Casper പ്രധാനമായും മത്സരിക്കുക.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇതുകൂടാതെ നാലോളം പുതുമോഡലുകളും അവതരിപ്പിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പദ്ധതിയിട്ടിട്ടുണ്ട്. അതിൽ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നിവയാണ് ഉൾപ്പെടുക.

Tata HBX മോഡലിന്റെ എതിരാളി; Hyundai Casper മൈക്രോ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

i20 N Line, Stargazer എംപിവി, Creta ഫെയ്‌സ്‌ലിഫ്റ്റ്, പുതുതലമറ Tucson, തുടങ്ങിയ മോഡലുകളെയാണ് Casper കൂടാതെ ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്താൻ Hyundai തയാറെടുക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ ഇന്ത്യൻ വിപണിയിൽ Maruti Suzuki യുമായുള്ള മത്സരം കടുപ്പിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New upcoming hyundai casper micro suv engine details leaked
Story first published: Monday, August 23, 2021, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X