കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

ഇന്ത്യയിലെ എസ്‌യുവി വിപണിയിലെ നിറസാന്നിധ്യമാവാനായി ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ പുറത്തിറക്കിയ മോഡലാണ് ടൈഗൂൺ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിൽ എന്തുകാണിക്കാനാണെന്ന് ചോദ്യം ഉയർത്തിയവർക്കെല്ലാം ഇപ്പോൾ മറുപടി കിട്ടിക്കാണും.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

2021 സെപ്റ്റംബറിൽ വിപണിയിൽ എത്തിയതിനുശേഷം 18,000 യൂണിറ്റ് ബുക്കിംഗ് മറികടന്ന് കുതിക്കുകയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ. തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് എസ്‌യുവിക്ക് രണ്ട് മാസത്തിലധികം കാത്തിരിപ്പിന് കാലയളവുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ട സഹോദരൻ എന്നറിയപ്പെടുന്ന സ്കോഡ കുഷാഖ് നേടിയതിലും ബുക്കിംഗുകളാണ് ടൈഗൂൺ സ്വന്തമാക്കിയിരിക്കുന്നത്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

കുഷാഖിന്റെ കൃത്യമായ ബുക്കിംഗ് കണക്കുകൾ സ്കോഡ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 15,000-ത്തിലധികം ബുക്കിംഗുകളുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഫോക്‌സ്‌വാഗൺ ടൈഗൂണിന് 10.49 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുങ്ങിയതിനാൽ വില ആക്രമണാത്മകമായി പിടിച്ചുനിർത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നീ വേരിയന്റുകളും ലഭ്യമാണ്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

ടൈഗൂണിന്റെ ഡൈനാമിക് ലൈനിനും പെർഫോമൻസ് ലൈൻ വേരിയന്റുകൾക്കും ഉയർന്ന ഡിമാൻഡ് ലഭിച്ചതായാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്. ടൈഗൂണിന്റെ വരവോടെ 2021 ഒക്‌ടോബറിലെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വളർച്ചയുണ്ടായെന്നും ഫോക്‌സ്‌വാഗൺ പറഞ്ഞു.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

രണ്ട് ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനുകളാണ് പുതിയ ജർമൻ കാറിന് തുടിപ്പേകുന്നത്. അതിൽ 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ടിഎസ്ഐ, 150 bhp പവറിൽ 250Nm torque നൽകുന്ന 1.5 ലിറ്റർ ടിഎസ്ഐ എന്നിവയാണ് ഉൾപ്പെടുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി ലഭ്യമാകും.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

അതേസമയം ഓട്ടോമാറ്റിക് പ്രേമികൾക്കായി 1.0 ലിറ്ററിന് 6 സ്പീഡ് ടോർഖ് കൺവെർട്ടർ യൂണിറ്റും 1.5 ലിറ്റർ എഞ്ചിന് 7 സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സ് സംവിധാനവും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഡ്രൈവിംഗ് ഇൻപുട്ടുകളെ അടിസ്ഥാനമാക്കി രണ്ട് സിലിണ്ടറുകൾ നിർജീവമാക്കുന്ന ആക്‌ടീവ് സിലിണ്ടർ സാങ്കേതികവിദ്യയും ടൈഗൂണിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

സ്കോഡ കുഷാഖിന് സമാനമായി ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുങ്ങുന്നതിനാൽ തന്നെയാണ് ഇത്രയും ബുക്കിംഗുകൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ടൈഗൂണിന് നേടിയെടുക്കാനായത്. ജർമൻ വാഹന നിർമാതാക്കളുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ ആദ്യ മോഡലാണ് ഈ മിഡ്-സൈസ് എസ്‌യുവി എന്നതും ശ്രദ്ധേയമാണ്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

നിലവിലെ ഡിമാന്റ് മറികടക്കുന്നതിനായി ഉത്പാദനം പൂർണ തോതിൽ എത്തിയാൽ ഇന്ത്യയിൽ പ്രതിമാസം ഏകദേശം 5,000 മുതൽ 6,000 യൂണിറ്റ് ടൈഗൂൺ എസ്‌യുവി പ്രതിമാസം വിൽക്കാനാണ് ഫോക്‌സ്‌വാഗണിന്റെ പദ്ധതി. യൂറോപ്യൻ അഴകുമായാണ് വാഹനത്തിന്റെ രൂപകൽപ്പന പൊരുത്തപ്പെടുന്നത്. അതായത് ആരേയും മയക്കുന്ന രൂപമാണ് ടൈഗൂണിനുള്ളതെന്ന് സാരം.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ വിപണിയിൽ എത്തുന്നത്. അതിൽ ടു സ്ലാറ്റ് ക്രോം ഗ്രിൽ, ക്രോം ഇൻസെർട്ടുകളുള്ള ബമ്പർ, സ്ക്വയർ-ഇഷ് എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ 17 ഇഞ്ച് ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയാണ് എസ്‌യുവിയുടെ മനോഹാരിത വർണിക്കുന്നത്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

ഇതുകൂടാതെ ടെയിൽഗേറ്റിന്റെ വീതിയിൽ നൽകിയിരിക്കുന്ന ടെയിൽലാമ്പ് ക്ലസ്റ്റർ, ക്രോം ഘടകങ്ങളാൽ സമ്പന്നമായ പിൻ ബമ്പർ തുടങ്ങിയ സജ്ജീകരണങ്ങളും മികച്ചതാണ്. ടൈഗൂണിന്റെ അകത്തളവും പ്രീമിയമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അതിൽ 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, മൈ ഫോക്‌സ്‌വാഗണ്‍ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളെല്ലാം തന്നെ ഫോക്‌സ്‌വാഗണ്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

ഇവയ്ക്കു പുറമെ യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഫ്ലാറ്റ്ബോട്ടം സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകൾ, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ എസി വെന്റുകള്‍, റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നീ സവിശേഷതകളും വാഹനത്തിന് എടുത്തുപറയാനുണ്ട്.

കുഷാഖിനെയും മറികടന്ന് ടൈഗൂൺ, ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളെന്ന് ഫോക്‌സ്‌വാഗൺ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, എം.ജി. ആസ്റ്റര്‍ തുടങ്ങിയ വമ്പൻമാരുമായാണ് ടൈഗൂണ്‍ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
New volkswagen taigun suv bookings reached 18000 units in india details
Story first published: Wednesday, November 3, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X