കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ വിൽക്കുന്നത് ആകെ രണ്ട് മോഡലുകളാണ്. സബ് കോംപാക്‌ട് എസ്‌യുവി നിരയിലെത്തി ബ്രാൻഡിന് പുതുജീവൻ സമ്മാനിച്ച മാഗ്നൈറ്റും താരപൊലിമയൊന്നുമില്ലാത്ത കിക്‌സ് ക്രോസ്‌ഓവർ എസ്‌യുവിയുമാണ് അവ.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

മാഗ്നൈറ്റ് അതിഗംഭീര വിജയവുമായി വിപണിയിൽ നേട്ടങ്ങൾ കൊയ്‌ത് മുന്നേറുമ്പോൾ കിക്‌സിന്റെ കാര്യം അൽപം പരുങ്ങലിലാണ്. ഏറെ പ്രതീക്ഷയോടെ മികച്ച എഞ്ചിൻ ഓപ്ഷനുകൾ അണിനിരത്തി എത്തിയ ക്രോസ്‌ഓവറിന്റെ വിൽപ്പന ഒന്ന് സജീവമാക്കാൻ നിസാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണിപ്പോൾ.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

എല്ലാ മസത്തിലും കിക്‌സിന് വലിയ ഓഫറുകളും ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെങ്കിലും കാര്യമായി നിസാന് ഒന്നും തടയുന്നില്ലെന്നുവേണം പറയാൻ. എങ്കിലും ആ ശ്രമം ജാപ്പനീസ് ബ്രാൻഡ് തുടരുകയാണ്. ദേ ഇപ്പോൾ 2021 ജൂലൈ മാസത്തേക്കുള്ള ഡിസ്കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചു.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

എക്സ്ചേഞ്ച് ബെനിഫിറ്റ്, ക്യാഷ് ഡിസ്കൗണ്ട്, ലോയൽറ്റി ബെനിഫിറ്റ് എന്നിവയുടെ രൂപത്തിലാണ് നിസാൻ കിക്‌സിനായി ആനുകൂല്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 2021 ജൂലൈ 31 വരെ അല്ലെങ്കിൽ സ്റ്റോക്കുകൾ ലഭ്യമാകുന്നതുവരെ മാത്രമേ ഓഫറിന് സാധുതയുള്ളൂ.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

കിക്‌സിന്റെ ടർബോ വേരിയന്റ് വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. നിസാൻ വെബ്‌സൈറ്റിൽ എസ്‌യുവി ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് 5,000 രൂപ അധികമായും ലഭിക്കും.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

അതോടൊപ്പം തെരഞ്ഞെടുത്ത കോർപ്പറേറ്റ് ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും കോർപ്പറേറ്റ് ആനുകൂല്യം 10,000 രൂപ വരെയും നിസാൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് 10,000 രൂപയുടെ പ്രത്യേക ഓഫറും ലഭിക്കും.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

എൻഐസി പ്രാപ്തമാക്കിയ ഡീലർഷിപ്പുകളിൽ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കൂ എന്നും വേരിയന്റുകളും സ്ഥലം അനുസരിച്ചും ഓഫറുകളിലും വ്യത്യാസമുണ്ടാകാം. മൂന്ന് മാസത്തെ ഇഎംഐ ഇൻസ്റ്റാൾമെന്റും ക്രോസ്ഓവർ സ്വന്തമാക്കുന്നവർക്കായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

വാഹനം വാങ്ങി മൂന്ന് മാസത്തിന് ശേഷം പ്രതിമാസ തവണകളായി പണമടയ്ക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കുമെന്നാണ് ഇതിനർഥം. ഹൈദരാബാദ്, ചെന്നൈ, ഡൽഹി എൻ‌സി‌ആർ എന്നീ നാല് നഗരങ്ങളിൽ മാഗ്നൈറ്റ്, കിക്സ് എസ്‌യുവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും അടുത്തിടെ കാർ നിർമ്മാതാവ് അവതരിപ്പിച്ചു.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

കിക്‌സ് എസ്‌യുവിയുടെ പ്രതിമാസ പദ്ധതികൾ 23,499 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. നിലവിൽ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് കിക്‌സ് വിപണിയിൽ എത്തുന്നത്. അടിസ്ഥാന മോഡലുകളില്‍ നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റര്‍ പെട്രോളും ഉയർന്ന വകഭേദങ്ങളിൽ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റുമാണ് നിസാൻ നൽകുന്നത്.

കിക്‌സിനെ ജനപ്രിയമാക്കണം! ജൂലൈയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ആണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. നിസാൻ കിക്‌സിന്റെ 1.5 ലിറ്റര്‍ പതിപ്പിന് 9.49 മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan India Announced Special Benefits And Discount Offers On Kicks Crossover SUV. Read in Malayalam
Story first published: Thursday, July 8, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X