മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക! ഈ പരസ്യ വാചകത്തോടെയാണ് ടാറ്റ സെസ്റ്റ് വിപണിയിലേക്ക് എത്തുന്നത്. വളരെ കുറച്ച് ആളുകൾക്ക് മാത്രം സുപരിചിതമായ വാഹനമാണ് ടാറ്റയുടെ ഈ സെഡാൻ. പല കാരണങ്ങളാൽ കൊണ്ടും വ്യത്യ‌സ്‌തമായൊരു മോഡലായിരുന്നു ഇത്.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

നിലവിലെ ജനപ്രിയ മോഡലായ ടിഗോറിന്റെ മുൻഗാമിയായിരുന്നു സെസ്റ്റ്. ബോൾട്ട്, സെസ്റ്റ് എന്നീ സഹോദരങ്ങളുടെ കൈപിടിച്ചാണ് നിലവിലെ ടിയാഗോയും ടിഗോറും വിപണിയിലേക്ക് എത്തിയത്. കാലംതെറ്റി വിപണിയിലെത്തിയ കോംപാക്‌ട് സെഡാനായിരുന്നു ഇതെന്നും വേണമെങ്കിൽ അവകാശപ്പെടാം.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ധാരാളം ഫസ്റ്റ്-ഇൻ-ക്ലാസ് സവിശേഷതകളും ശക്തമായ എഞ്ചിൻ ഓപ്ഷനുകളും ടാറ്റയുടെ മെച്ചപ്പെട്ട സുരക്ഷയും കോർത്തിണക്കിയാണ് സെസ്റ്റ് രൂപംകൊണ്ടതും. എങ്കിലും ഇക്കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞ് വാഹനത്തെ സ്വീകരിച്ചവർ വളരെ കുറവായിരുന്നു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

നാലു വർഷത്തിനിടെ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്ന ആദ്യ പുതിയ മോഡൽ എന്ന പെരുമയോടെയായിരുന്നു സെസ്റ്റിന്റെ വരവ്. അന്ന് വിപണിയിലുണ്ടായിരുന്ന ഇൻഡിക്ക വിസ്റ്റയ്ക്കും മാൻസയ്ക്കും അടിത്തറയിട്ട എക്സ് വൺ പ്ലാറ്റ്ഫോമിനെ പരിഷ്ക്കരിച്ചാണ് കമ്പനി ഇരട്ട സഹോദരങ്ങളായ ബോൾട്ടിനെയും സെസ്റ്റിനെയും അണിയിച്ചൊരുക്കിയതും.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

2014 ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ സെസ്റ്റിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കാഴ്ച്ചയിൽ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും അത്ര മോശക്കാരനായിരുന്നില്ല ഈ മോഡൽ. ‘ഡിസൈനെക്‌സ്റ്റ്' എന്ന ടാറ്റയുടെ പുതിയ ഡിസൈൻ ഭാഷ്യമാണ് സെസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ഒരു കോംപാക്‌ട് സെഡാൻ ആയതിനാൽ തന്നെ ടാറ്റ സെസ്റ്റിന് നികുതിയിളവുകളുടെ ആനുകൂല്യങ്ങളും അന്നേ ലഭിച്ചു. ഇത് താങ്ങാനാവുന്ന വില നിശ്ചയിക്കാൻ ടാറ്റയെ ഏറെ സഹായിക്കുകയും ചെയ്തു. മാന്യമായ വലിപ്പവും അതിനൊത്ത ക്യാബിൻ സ്പേസുമായിരുന്നു സെഡാന്റെ മറ്റൊരു ആകർഷണം.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

3,995 മില്ലീമീറ്റർ നീളം, 1,706 മില്ലീമീറ്റർ വീതി, 1,570 മില്ലീമീറ്റർ ഉയരം, 2,470 മില്ലീമീറ്റർ വീൽബേസ്, 390 ലിറ്റർ ബൂട്ട് സ്പേസ്, 1,115 കിലോഗ്രാം ഭാരം എന്നിവയായിരുന്നു സെസ്റ്റിനുണ്ടായിരുന്നത്. ധാരാളം ഫസ്റ്റ്-ഇൻ-ക്ലാസ് സവിശേഷതകളുമായാണ് വാഹനം കളംനിറഞ്ഞതും. ടാറ്റ സെസ്റ്റിന് പ്രീമിയം എക്‌സ്റ്റീരിയറും ഇന്റീരിയറും ഉള്ള ഒരു പ്രീമിയം ഡിസൈൻ ഉണ്ടായിരുന്നു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ഒരു കോംപാക്‌ട് സെഡാൻ ആയിരുന്നെങ്കിലും മുൻവശത്തും പിൻവശത്തും മതിയായ ലെഗ്‌റൂമും ഹെഡ്‌റൂമും ഉള്ള വിശാലമായ ക്യാബിനായിരുന്നു ടാറ്റ വാഗ്‌ദാനം ചെയ്‌തതും. സെഗ്മ്റിൽ ആദ്യമായി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ പരിചയപ്പെടുത്താനും കാറിന് സാധിച്ചു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

അതോടൊപ്പം പൂർണ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, സ്റ്റിയറിംഗ് വിത്ത് ഇന്റഗ്രേറ്റഡ് കൺട്രോൾസ്, ഫോൾഡബിൾ കീ, ഹർമനിൽ നിന്നുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സിസ്റ്റം, മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവയും സെസ്റ്റ് അവതരിപ്പിച്ചു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ഇനിയാണ് സെസ്റ്റിനെ വേറിട്ടുനിർത്തിയ ഘടകത്തിലേക്ക് കടക്കുന്നത്. ഈ സെഗ്മെന്റിൽ ഇപ്പോഴും പതിവില്ലാത്ത ഒരു കാഴ്ച്ചയായ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ടാറ്റയുടെ ഈ കാർ വിപണിയിൽ എത്തിയത്. ഒന്നല്ല, മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുമായാണ് സെസ്റ്റ് കളംനിറഞ്ഞത്.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

റിവോട്രോൺ 1.2 ലിറ്റർ പെട്രോൾ ടർബോചാർജ്ഡ് എംപിഎഫ്ഐ, ടർബോചാർജ്ഡ് ക്വാഡ്രജെറ്റ് 75 ഡീസൽ, ക്വാഡ്രാജെറ്റ് 90 ടർബോചാർജ്ഡ് ഡീസൽ വിജിടി എന്നവയാണ് ടാറ്റ സെസ്റ്റിന് തുടിപ്പേകിയിരുന്നത്.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ 5,000 rpm-ൽ 90 bhp കരുത്തും 1,750-3,500 rpm-ൽ 140 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അതേസമയം ടർബോചാർജ്ഡ് ഡീസൽ 4,000 rpm-ൽ 75 bhp പവറും 1,750-3,500 rpm-ൽ 190 Nm torque ഉത്പാദിപ്പിക്കും. മറുവശത്ത് ക്വാഡ്രാജെറ്റ് 90 ഡീസൽ 4,000 rpm-ൽ 90 bhp കരുത്തും 1,750-3,500 rpm-ൽ 200 Nm torque ഉം നൽകാൻ ശേഷിയുള്ളതായിരുന്നു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ഡീസൽ എഞ്ചിൻ ഓപ്ഷനോടുകൂടിയ മോഡലിൽ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സും ടാറ്റ സെസ്റ്റിലാണ് കൊണ്ടുവന്നത്. അതോടൊപ്പം പുതിയ എഞ്ചിൻ ഉപയോഗിച്ച് അവതരിപ്പിച്ച ഒരു പ്രധാന കണ്ടുപിടിത്തമാണ് മൾട്ടി-ഡ്രൈവ് മോഡുകൾ.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

പരിഷ്ക്കരണം, പ്രകടനം, ഇന്ധന സമ്പദ്‌വ്യവസ്ഥ എന്നിവയുടെ സവിശേഷമായ മിശ്രിതം വാഗ്ദാനം ചെയ്യുന്ന ഈ സാങ്കേതികവിദ്യ സ്പോർട്ട്, ഇക്കോ, സിറ്റി എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡലുകളാണ് പരിചയപ്പെടുത്തിയത്. ഇതും ഇത് ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതയായിരുന്നു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും സബ്-4 മീറ്റർ സെഡാന്റെ പ്രത്യേകതയായി ടാറ്റ ചൂണ്ടിക്കാട്ടിയിരുന്നു. കാറിന്റെ സുരക്ഷ സംവിധാനങ്ങൾക്ക് ഇന്ത്യയിൽ പ്രാധാന്യം കൽപ്പിച്ച വാഹന നിർമാതാക്കളായിരുന്നു ടാറ്റ മോട്ടോർസ്.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

അതിനാൽ തന്നെ അടിസ്ഥാന സുരക്ഷാ സവിശേഷതകൾ അവതരിപ്പിച്ച സെസ്റ്റ് കോംപാക്‌ട് സെഡാൻ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് സ്വന്തമാക്കിയത്. എന്നാൽ എല്ലാ സവിശേഷതകളും അടിസ്ഥാന വേരിയന്റിൽ നൽകിയിട്ടില്ലായിരുന്നു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ഇബിഡിയുള്ള കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട്, റിയർ ഫോഗ് ലാമ്പുകൾ, ഇമ്മോബിലൈസർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, ഡിസ്പ്ലേയുള്ള പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ കാറിന്റെ എല്ലാ വേരിയന്റുകളിലും ടാറ്റ വാഗ്‌ദാനം ചെയ്‌തു.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

ഇത്രയും കാര്യക്ഷമതയും പെർഫോമൻസും സുരക്ഷയുമുള്ള സെസ്റ്റ് എങ്ങനെ പരാജയപ്പെട്ടുവെന്നതിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ ഒരു വ്യക്തമായ ഉത്തരം നൽകാൻ ആർക്കും സാധിക്കില്ല. നിലവിലുള്ളതുപോലെ ടാറ്റയെ വിശ്വസിക്കാൻ അക്കാലത്ത് ആളുകൾ തയാറായിരുന്നില്ല എന്നതു തന്നെയാകാം പ്രാഥമിക കാരണം.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

5.82 ലക്ഷം രൂപയായിരുന്നു ടാറ്റ സെസ്റ്റിന്റെ പ്രാരംഭ വില എന്ന ഘടകവും ആളുകളെ ആകർഷിക്കാൻ ഉതകുന്നതായിരുന്നില്ല. പ്രധാന എതിരാളിയായിരുന്ന മാരുതി സുസുക്കി ഡിസയറിന് അന്ന് ഏകദേശം 5.90 ലക്ഷം രൂപയായിരുന്നു വില. എന്നിട്ടും ആളുകൾ മാരുതിയുടെ വണ്ടിയിലേക്കാണ് ചേക്കേറിയത്.

മിടുക്കനായിരുന്നെങ്കിലും പാളിപോയ ഓട്ടം; എതിരാളികളിൽ നിന്നും ടാറ്റ സെസ്റ്റിനെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങൾ

2017 ൽ സ്വകാര്യ ഉടമസ്ഥാവകാശ വിൽപ്പനയ്ക്കായി സെസ്റ്റിനെ പിൻവലിച്ചപ്പോൾ കഴിഞ്ഞ വർഷമാണ് വാണിജ്യ ഉപഭോക്താക്കൾക്കായുള്ള മോഡലിനെ കമ്പനി നിർത്തലാക്കുന്നത്. തുടർന്ന് കോംപാക്ട് സെഡാൻ സെഗ്മെന്റ് ടിഗോറിനായി കമ്പനി മാറ്റിവെക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
One of the best compact sedan from the past tata zest details
Story first published: Saturday, August 14, 2021, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X