ഇവികൾക്ക് ഡിമാൻഡ് ഏറുന്നു; മൂന്ന് മാസത്തിനുള്ളിൽ പോർഷ വിറ്റത് 9,072 യൂണിറ്റ് ടെയ്‌കാൻ കാറുകൾ
2021 -ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ആഗോള തലത്തിൽ ടെയ്‌കാൻ ഓൾ-ഇലക്ട്രിക് കാർ 9,072 യൂണിറ്റ് വിൽപ്പന കൈവരിച്ചതായി പോർഷ അറിയിച്ചു.

താരതമ്യപ്പെടുത്തുമ്പോൾ, ആഢംബര സ്പോർട്സ് കാർ നിർമാതാക്കൾ ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 1,391 യൂണിറ്റ് ടെയ്‌കാനാണ് വിറ്റഴിച്ചത്.

ലോകമെമ്പാടുമുള്ള കൊവിഡ് -19 വ്യാപനത്തെ ചുറ്റിപ്പറ്റിയുള്ള സങ്കീർണതകളുടെ നേരിട്ടുള്ള പ്രതിഫലനമായിരുന്നു ഒരു വർഷം മുമ്പുള്ള വിൽപ്പനയെന്ന് പ്രത്യേകം പറയേണ്ടതില്ല.

മക്കാൻ, 911 എന്നിവയ്ക്ക് ശേഷം പോർഷയുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോഡലാണ് ടെയ്‌കാൻ ഇലക്ട്രിക് കാർ.

ജർമ്മൻ പ്രീമിയം കാർ നിർമാതാക്കൾ 2020 ജനുവരി മുതൽ ജൂൺ വരെ മൊത്തം 4,480 യൂണിറ്റും അടുത്ത മൂന്ന് മാസത്തിനുള്ളിൽ 6,464 യൂണിറ്റ് ടെയ്‌കാനും വിറ്റു.
MOST READ: എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

2020 -ന്റെ ആദ്യ 9 മാസങ്ങളിൽ വിറ്റ 10,000 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നേടിയെടുത്ത 9,072 യൂണിറ്റ് വിൽപ്പന പോർഷയുടെ ഓൾ-ഇലക്ട്രിക് ഫോർ വീലറിന്റെ ശക്തമായ ഡിമാൻഡിന്റെ വ്യക്തമായ പ്രദർശനമാണ്.

ടെയ്‌കാന്റെ ഇന്ത്യ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, പോർഷ ഈ വർഷം, അല്ലെങ്കിൽ അടുത്ത് വർഷം വാഹനം രാജ്യത്തേക്ക് കൊണ്ടുവന്നേക്കാം.
MOST READ: മലയാളിയുടെ കരവിരുതിൽ ഹാർലി ഡേവിഡ്‌സൺ പരിവേഷത്തിലൊരു ടിവിഎസ് മോപ്പഡ്

അതോടൊപ്പം, ഇന്ത്യയിൽ അതിവേഗം വളരുന്ന ആഢംബര കാർ ബ്രാൻഡുകളിലൊന്നാണ് പോർഷ. ഈ വർഷം തുടക്കത്തിൽ തന്നെ ഏറ്റവും മികച്ച ക്വാട്ടർ നേടിയതായി പോർഷ ഇന്ത്യ 2021 ഏപ്രിലിൽ അറിയിച്ചു.

ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയിൽ കുറഞ്ഞത് 154 കാറുകളെങ്കിലും എത്തിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. 2020 -ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണിത്.


Click it and Unblock the Notifications








