എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ
ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പുതിയ 2021 മോഡൽ ഇസൂസു MU-X. 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് മുന്നോടിയായി വിപണിയിൽ നിന്നും പിൻവാങ്ങിയ ജാപ്പനീസ് എസ്‌യുവിയുടെ ഒരു രണ്ടാംവരവായി ഇതിനെ കണക്കാക്കാം.

ബിഎസ്-VI ഇസൂസു MU-Xന് 33.23 ലക്ഷം മുതൽ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പുതുതലമുറ ആവർത്തനത്തിലേക്ക് ചുവടുവെച്ച എസ്‌യുവി അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് ഇത്തവണ ചുവടുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

എന്നിരുന്നാലും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിൽ ഇസൂസു പ്രധാനമായും ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പുതുക്കിയതാണ് ഏറ്റവും ശ്രദ്ധേയം. അതിനാൽ തന്നെ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഇന്റീരിയർ മാറ്റങ്ങളും കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ലന്നു തന്നെ പറയാം.
MOST READ: 2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, എംജി ഗ്ലോസ്റ്റർ, മഹീന്ദ്ര ആൾട്യൂറാസ് G4 എന്നിവരുൾപ്പെടുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ഇസൂസു MU-X സ്ഥാനം പിടിച്ചിരിക്കുന്നത്.

ഈ എതിരാളികൾ കൂടുതൽ പുരോഗമിക്കുമ്പോൾ MU-X അതിന്റെ പരുക്കൻ സ്വഭാവ സവിശേഷതകളെക്കുറിച്ചും ഏഴ് സീറ്റർ ലേഔട്ടിനൊപ്പം അത് കൊണ്ടുവരുന്ന പ്രായോഗികതയ്ക്കുമാണ് മുൻതൂക്കം നൽകുന്നത്.
MOST READ: 2021 ക്രെറ്റയ്ക്ക് പുത്തൻ ഫീച്ചറുകളും കണക്റ്റിവിറ്റി അപ്പ്ഡേറ്റുകളുമായി ഹ്യുണ്ടായി

മുമ്പുണ്ടായിരുന്ന 3.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പകരം ഭാരം കുറഞ്ഞ ആധുനിക 1.9 ലിറ്റർ Ddi ഡീസൽ എഞ്ചിനാണ് ഇത്തവണ ഇസൂസു MU-X എസ്‌യുവിക്ക് തുടിപ്പേകുന്നത്. അതായത് D-മാക്‌സ് V-ക്രോസിലെ അതേ യൂണിറ്റെന്ന് ചുരുക്കം. ഇത് പരമാവധി 163 bhp പവറും 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഈ എഞ്ചിൻ ഉപയോഗിച്ച് ക്യാബിന്റെ NVH അളവ് കുറക്കാൻ കമ്പനിക്ക് സാധിച്ചു. പുതിയ 6-സ്പീഡ് സീക്വൻഷൽ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 4x2, 4x4 എന്നീ വേരിയന്റുകളിലും mu-X ലഭ്യമാകും. 4x4 വേരിയന്റിൽ മികച്ച ഓഫ്-റോഡിംഗ് ശേഷിക്കായി ‘ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ' 4x4 ഡയലും ഇസൂസു കൂട്ടിച്ചേർത്തിട്ടുണ്ട്.
MOST READ: സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

അതോടൊപ്പം അപ്-ഹിൽ, ഡൗൺ-ഹിൽ ഡ്രൈവ് കൺട്രോളും MU-X എസ്‌യുവിയുടെ പ്രത്യേകതയാണ്. 4,825 മില്ലീമീറ്റർ നീളവും 1,860 മില്ലീമീറ്റർ വീതിയും 1,840 മില്ലീമീറ്റർ ഉയരവും വീൽബേസ് നീളം 2,845 മില്ലീമീറ്ററുമാണ് ഇസൂസുവിന്റെ പുതിയ മോഡലിനുള്ളത്.

MU-X എസ്‌യുവിയുടെ നേരായ ഫ്രണ്ട് ഫാസിയയും മറ്റ് ഡിസൈൻ ഘടകങ്ങളും D-മാക്സ് V-ക്രോസ് പിക്കപ്പ് ട്രക്കിൽ നിന്ന് കടമെടുത്തതാണ്. വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നു.

കൂടാതെ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ട്രാക്ഷൻ കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയാണ് MU-X എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

2021 ഇസൂസു MU-X മോഡലിന്റെ പുറംഭാഗത്ത് ഇരട്ട സ്ലാറ്റ് ക്രോംഡ് ഫ്രണ്ട് ഗ്രിൽ, മസ്കുലർ ബോണറ്റ്, 17 ഇഞ്ച് വീലുകൾ, എൽഇഡി ഡേടൈം ടണ്ണിംഗ് ലൈറ്റുകൾ, റഗ്ഡ് ക്ലാഡിംഗ്, മേൽക്കൂര റെയിലുകൾ എന്നിവ മുൻഗാമിയിലേതു പോലെ തന്നെ തുടരുന്നുമുണ്ട്.


Click it and Unblock the Notifications








