സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ട കാമ്രി ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഒരു വലിയ വോളിയം സെല്ലറാണ്, പ്രത്യേകിച്ച് വടക്കേ അമേരിക്കൻ വിപണിയിൽ. തുല്യമായ മെർസിഡീസ് അല്ലെങ്കിൽ ഔഡി കാറുകളിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഒട്ടുമിക്ക എല്ലാ ഫീച്ചറുകളും കാമ്രി വളരെ വിലക്കുറവിൽ നൽകുന്നു.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ടയുടെ സെഡാൻ അതിന്റെ ഹാൻഡ്‌ലിംഗിനുള്ള കഴിവുകൾക്ക് പകരം സുഖപ്രദമായ യാത്രാ നിലവാരം തിരഞ്ഞെടുക്കുന്നു. ഇതിനോടൊപ്പം കാമ്രിയുടെ ഒരു സ്പോർട്ടിയർ TRD പതിപ്പുമുണ്ട്, ഈ മോഡലും വിൽപ്പന ചാർട്ടുകളിൽ മികച്ച വിജയമാണെന്ന് തെളിയിച്ചിട്ടുണ്ട്.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

എന്നിരുന്നാലും, എക്കാലത്തെയും എക്സ്ട്രീം കാമ്രി എന്താണെന്ന് ടൊയോട്ട വെളിപ്പെടുത്തിയിരിക്കുകയാണ്. ടൊയോട്ടയും അതിന്റെ മോട്ടോർസ്പോർട്ട് വിഭാഗമായി TRD -യും ചേർന്ന് പുതിയ TRD കാമ്രി നെക്സ്റ്റ് ജെൻ പുറത്തിറക്കിയിരിക്കുകയാണ്. അടുത്ത വർഷം മുതൽ നാസ്കർ കപ്പ് സീരീസിൽ മോഡൽ മത്സരിക്കും.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ടയ്ക്ക് മുൻ കാമ്രി മോഡലുകളും തണ്ട്രയുടെയും സുപ്രയുടെയും റേസിംഗ് പതിപ്പുകളുമൊത്ത് നാസ്കറിൽ മികച്ച സാന്നിധ്യമുണ്ട്. പുതിയ TRD കാമ്രി പുതിയ നാസ്കർ നെക്സ്റ്റ് ജെൻ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് ഇത് പൂർണ്ണമായും പുതിയ വാഹനമാകുമെന്നും നിലവിലെ കപ്പ് സീരീസ് മെഷീനുകളിൽ നിന്ന് വ്യത്യസ്തമാകുമെന്നും അർത്ഥമാക്കുന്നു.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ടയുടെ അഭിപ്രായത്തിൽ, TRD കാമ്രി നെക്സ്റ്റ് ജെൻ അതിന്റെ പ്രൊഡക്ഷൻ മോഡലിനോട് മുമ്പത്തേതിനേക്കാൾ സാമ്യമുള്ളതാണ്.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

തങ്ങളുടെ എല്ലാ പങ്കാളികളും ടൊയോട്ട TRD കാമ്രി നെക്സ്റ്റ് ജെൻ കാറിൽ ഗണ്യമായ ജോലികൾ നടത്തിയിട്ടുണ്ട് എന്ന് ടൊയോട്ട മോട്ടോർ നോർത്ത് അമേരിക്കയിലെ മോട്ടോർസ്പോർട്ടുകളുടെയും ആസ്തികളുടെയും ഗ്രൂപ്പ് മാനേജർ പോൾ ഡോലെഷൽ പറഞ്ഞു. പ്രത്യേകിച്ചും TRD, കാൽട്ടി ഡിസൈൻ എന്നിവയിലെ അംഗങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ട TRD കാമ്രി നെക്സ്റ്റ് ജെൻ മുമ്പത്തെ അഞ്ച് ലഗ് നട്ടുകളുള്ള 15 ഇഞ്ചുകൾക്ക് പകരം സെന്റർ-ലോക്കിംഗ് നട്ട് വരുന്ന 18 ഇഞ്ച് ഫോർജ്ഡ് അലുമിനിയം വീലുകളുമായാണ് വരുന്നത്.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

ഹുഡ് വെന്റുകൾ, അടിവശം അടച്ചിരിക്കുന്ന ഒരു സംയോജിത ബോഡി, പുതുക്കിയ ബമ്പറുകൾ എന്നിവ ഇതിലുണ്ട്. ഒരു വലിയ റിയർ ഡിഫ്യൂസർ വാഹനത്തിലുണ്ട്. കാമ്രി നെക്സ്റ്റ് ജെൻ TRD -യുടെ സിഗ്നേച്ചർ ബ്ലാക്ക് / റെഡ് / വൈറ്റ് ലിവറിയിൽ പൂർത്തിയാക്കിയിരിക്കുന്നു.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

റോൾ ബാറുകൾ, ലെഗസി ഹുഡ് ഫ്ലാപ്പുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ മെച്ചപ്പെടുത്തലുകളുമായാണ് പുതുതലമുറ കാറുകൾ വരുന്നത്. കാറിന്റെ മധ്യരേഖയോട് ചേർന്ന് ഇരിക്കാൻ ഡ്രൈവറിന്റെ സീറ്റിംഗിനും മാറ്റം ലഭിക്കുന്നു.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

5.8 ലിറ്റർ V8 യൂണിറ്റാണ് പവർട്രെയിൻ, ഇത് ട്രാക്കിനെ ആശ്രയിച്ച് 550 അല്ലെങ്കിൽ 670 bhp കരുത്ത് പുറപ്പെടുവിക്കുന്നു, കൂടാതെ പുതിയ ആറ്-സ്പീഡ് സീക്വൻഷൽ ഷിഫ്റ്റ് ട്രാൻസ്മിഷനുമായി ഇണചേരുന്നു.

സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

2007 മുതൽ 155 നാസ്കർ കപ്പ് സീരീസ് റേസുകൾ കാമ്രി നേടിയിട്ടുണ്ട്. 2022 ഫെബ്രുവരി 20 -ന് ഡേറ്റോണ ഇന്റർനാഷണൽ സ്പീഡ്‌വേയിൽ മത്സരിക്കുമ്പോൾ പുതിയ TRD കാമ്രി നെക്സ്റ്റ് ജെൻ ഈ വിജയ നിരക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Unveiled Most Extreme Customized Camry. Read in Malayalam.
Story first published: Saturday, May 8, 2021, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X