ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാവാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ ആവശ്യം വർധിച്ചതോടെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി ശ്രേണിയിലേക്ക് വരവറിയിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച eKUV100 മൈക്രോ എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

നേരത്തെ വിപണിയിൽ എത്തേണ്ടിയിരുന്നതാണെങ്കിലും നിർഭാഗ്യവശാൽ കൊവിഡ്-19 സാഹചര്യങ്ങൾ തിരിച്ചടിക്കുകയായിരുന്നു. ഇപ്പോൾ eKUV100 എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് എന്ന് തോന്നിക്കുന്ന ഒരു മോഡലിന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

കഴിഞ്ഞ വർഷത്തെ ഓട്ടോ എക്സ്പോയിൽ പ്രീ-പ്രൊഡക്ഷൻ കൺസെപ്റ്റ് എന്ന നിലയിൽ ഇലക്ട്രിക് കാർ ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം മഹീന്ദ്ര ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇ-എസ്‌യുവി അരങ്ങേറ്റം കുറിക്കുന്നതുവരെ കാര്യമായ ഒരു വികസനവും ഉണ്ടായിട്ടില്ലായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

ഇന്ത്യൻ വാഹന വിപണിയിലെ ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനമായാണ് eKUV100 അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ മിക്ക ഭാഗങ്ങളിലും KUV100 മോഡലിന് സമാനമായിരിക്കും. റേഡിയേറ്റർ ഇല്ലാത്തതിനാൽ അടച്ച ഫ്രണ്ട് ഗ്രില്ലിൽ മാത്രമാകും മാറ്റം പ്രകടമാവുക.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

ഗ്രിൽ മെച്ചപ്പെട്ട എയറോഡൈനാമിക്സ് വാഗ്ദാനം ചെയ്യുമെന്ന് അനുമാനിക്കാം. കൂടാതെ ചെറിയ ആരോ ആകൃതിയിലുള്ള ഉൾപ്പെടുത്തലുകളും വാഹനത്തിൽ കാണാം. ഇവിയാണെന്ന് ഓർമ്മപ്പെടുത്താനായി അതിൽ ആറെണ്ണം നീല നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ചാർജിംഗ് എളുപ്പമാക്കുന്നതിന് ഇലക്ട്രിക് ക്രോസ്ഓവറിന് രണ്ട് ചാർജിംഗ് പോർട്ടുകളാണ് ലഭിക്കുക.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

അവ ഫ്രണ്ട് ഫെൻഡറിന്റെ ഇരുവശങ്ങളിലുമായാകും ഇടംപിടിക്കുക. കൂടാതെ ഹെഡ്‌ലാമ്പുകളിലും ടെയിൽലാമ്പുകളിലും നീല ഹൈലൈറ്റുകളും കാണാം. മുൻ ബമ്പറിൽ വളരെ വിശാലമായ എയർ ഇൻലെറ്റ് ഉണ്ട്. കാർ എവിടെയെങ്കിലും കുടുങ്ങിയാൽ ഒരു ടോ ഹുക്കും ലഭിക്കും. ടെയിൽ‌ഗേറ്റിലെ നമ്പർ പ്ലേറ്റ് ഹൗസിംഗിൽ മുകളിൽ കട്ടിയുള്ള ക്രോം പ്ലേറ്റും മഹീന്ദ്ര നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

മറ്റെല്ലാ ഡിസൈൻ ഘടകങ്ങളും പെട്രോൾ പവർ മോഡലായ KUV100 എസ്‌യുവിക്ക് സമാനമാണ്. കഴിഞ്ഞ വർഷം ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ആശയവുമായി താരതമ്യപ്പെടുത്തുമ്പോൾ ടെസ്റ്റ് മ്യൂളിൽ ചില സൂക്ഷ്മമായ സ്റ്റൈലിംഗ് വ്യത്യാസങ്ങളും കണ്ടെത്തി.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

കഴിഞ്ഞ വർഷം ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റർനെറ്റിൽ കണ്ട വാഹനവുമായി ചില സൂക്ഷ്മമായ സ്റ്റൈലിംഗ് വ്യത്യാസങ്ങളും കണ്ടെത്താനാകും.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

മഹീന്ദ്ര ഇതിനോടകം വരാനിരിക്കുന്ന കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവിയുടെ ചില സവിശേഷതകളും വെളിപ്പെടുത്തിയിരുന്നു. eKUV100 കൺസെപ്റ്റിൽ 15.9 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരുന്നത്. ഇത് മുൻ ആക്സിൽ സ്ഥാപിച്ചിട്ടുള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറിലേക്കാണ് പവർ കൈമാറുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

ഇത് പരമാവധി 54 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഒറ്റ ചാർജിൽ 147 കിലോമീറ്റർ റേഞ്ചാണ് പുതിയ eKUV100 വാഗ്‌ദാനം ചെയ്യുന്നത്. സാധാരണ എസി ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂർ 45 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാം.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

അതേസമയം ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 0-80 ശതമാനം ബാറ്ററി 55 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനാകും. നെക്സോൺ ഇവിയേക്കാൾ വില കുറവായിരിക്കും മഹീന്ദ്രയുടെ കാറിന് എന്നതാണ് ശ്രദ്ധേയമാവുക. അതായത് ഏകദേശം 8.25 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന് നിശ്ചയിക്കുന്ന വില.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

eKUV100 എസ്‌യുവിക്ക് പുറമെ മഹീന്ദ്ര മറ്റ് നിരവധി ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ഇന്ത്യയില്‍ അവതരണത്തിന് ഒരുങ്ങുകയാണ്. 2025 ഓടെ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറാകാൻ മഹീന്ദ്ര eKUV100; ഔദ്യോഗിക വെബ്സൈറ്റിലൂടെ ചിത്രം പുറത്ത്

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ 3,000 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. 2025 മുതല്‍ 2030 വരെ ഇവി വിഭാഗത്തില്‍ 30 മുതല്‍ 50 ശതമാനം വരെ സന്നദ്ധത കൈവരിക്കുകയാണ് ലക്ഷ്യം. മാത്രമല്ല നിലവിൽ ഇ-വെരിറ്റോ മാത്രമാണ് കമ്പനിയുടെ നിരയിൽ നിന്നും ഇവിയായി പരിഗണിക്കുന്ന ഒരേയൊരു മോഡൽ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Production spec mahindra ekuv100 suv leaked launch soon details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X