സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയും രംഗത്ത്. ഇതിനോടകം തന്നെ മറ്റ് നിര്‍മാതാക്കളെല്ലാം പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

2021 ഏപ്രില്‍ ഒന്നിനും മെയ് 31 നും ഇടയില്‍ കാലഹരണപ്പെടുന്ന സൗജന്യ സര്‍വീസ് / വാറന്റി കാലാവധിയുള്ള വാഹന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇവ ജൂലൈ 31 വരെ നീട്ടി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ്-19 അനുബന്ധ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നിലവിലുള്ള സാഹചര്യത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം. ഉപഭോക്താക്കളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഈ തീരുമാനമെന്നും കമ്പനി അറിയിച്ചു.

MOST READ: 2021 സ്ട്രീറ്റ്‌ഫൈറ്റര്‍ V4 മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 19.99 ലക്ഷം രൂപ

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. മറ്റെല്ലാ മേഖലകള്‍ പോലെയും വാഹന വിപണിയും നിലവില്‍ വലിയ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

നിലവിലെ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം മിക്ക ഡീലര്‍ഷിപ്പുകളും വര്‍ക്ക് ഷോപ്പുകളും അടച്ചിരിക്കുകയാണ്. നിര്‍മാതാക്കള്‍ എല്ലാവരും തന്നെ പ്ലാന്റുകളുടെയും പ്ലവര്‍ത്തനം ഏതാനും ദിവസത്തേക്ക് നിര്‍ത്തിവെച്ചു.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; കുറഞ്ഞ നിരക്കില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുങ്ങും

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

വില്‍പ്പനയ്ക്കും സേവന ആവശ്യങ്ങള്‍ക്കുമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ റെനോയും മറ്റ് നിര്‍മ്മാതാക്കളും നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കളോട് അറിയിച്ചു.

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

പ്രാദേശിക അധികൃതരും റെഗുലേറ്ററി ബോഡികളും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഡീലര്‍ പങ്കാളികളുമായി പതിവായി ഉപദേശങ്ങള്‍ പങ്കിടുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.

MOST READ: വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

അതേസമയം നിലവിലെ സാഹചര്യത്തിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന് മോഡലുകള്‍ക്ക് റെനോ കൈ നിറയെ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ വിഭാഗങ്ങളിലായി ക്വിഡിന് മൊത്തം 52,000 രൂപയുടെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

ക്വിഡ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, 2,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യും. എന്നാല്‍ MY21 പതിപ്പുകള്‍ക്ക് മാത്രമായി ഈ ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: റോയൽ എൻഫീൽഡിന്റെ കളികൾ ഇനി സിംഗപ്പൂരിലും; രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യൻ നിർമ്മാതാക്കൾ

സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

ട്രൈബറിന്റെ MY20 മോഡലുകളില്‍ 25,000 രൂപയും MY21 പതിപ്പുകളില്‍ 15,000 രൂപയും കിഴിവ് ലഭിക്കും. കമ്പനിയുടെ പ്രധാന ഓഫറായ ഡസ്റ്ററിന് 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഈ മെയ് മാസത്തില്‍ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Announced Extended Free Service And Warranty, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X