ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഇന്ത്യയിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച മോഡലായിരുന്നു ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഡസ്റ്റർ. ഇന്ത്യന്‍ ജനതയ്ക്ക് തികച്ചും പുതുമയായിരുന്ന ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് അക്കാലത്ത് ലഭിച്ചത്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഡസ്റ്ററിലൂടെ തന്നെയാണ് റെനോ എന്ന വാഹന നിർമാണ കമ്പനിയും ഇന്ത്യന്‍ നിരത്തുകളില്‍ പ്രവേശിച്ചത്. തുടക്കം വളരെ ഗംഭീരമായിരുന്നു. എസ്‌യുവി സ്വന്തമാക്കാൻ നിരവധിയാളുകളാണ് ഇരച്ചുകയറിയത്. എന്നാൽ പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മത്സരത്തിൽ ഏറെ പിന്നിലാണ് ഡസ്റ്റർ.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മറ്റ് ആധുനിക മോഡലുകൾ കളംപിടിച്ചതോടെ റെനോ ഡസ്റ്ററിന് കാര്യമായി ഒന്നും ചെയ്യാനില്ല. അതിനാൽ തന്നെ വിൽപ്പന അൽപം മെച്ചപ്പെടുത്താനായി ഡസ്റ്റർ എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റിന്റെ വില കമ്പനി വിവേകപൂർവം കുറച്ചിരിക്കുകയാണ്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

1.5 പെട്രോൾ, 1.3 ടർബോ പെട്രോൾ എഞ്ചിനുകളിലാണ് ഡസ്റ്റർ വാഗ്ദാനം ചെയ്യുന്നത്. 2021 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ വില നിർണയ പ്രകാരം എസ്‌യുവിയുടെ 1.5 ലിറ്റർ RXZ മാനുവൽ വേരിയന്റിന് 46,060 രൂപ വില കുറയും. അതായത് വാഹനത്തിന്റെ ഈ പതിപ്പിനായി ഇനി മുതൽ 9,99,990 രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയെന്ന് സാരം.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഇതിനുപുറമെ ഈ മാസം ഡസ്റ്ററിന് റെനോ ഇന്ത്യ ഒരു ലക്ഷം രൂപ വരെ അധിക ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ എസ്‌യുവിക്ക് 9.86 ലക്ഷം രൂപ മുതൽ 14.25 ലക്ഷം രൂപ വരെയാണ് ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി മടക്കാവുന്ന ഒആർവിഎം, ക്രൂയിസ് കൺട്രോൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 6.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ഡസ്റ്ററിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഡസ്റ്ററിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 bhp കരുത്തിൽ 142 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റില്‍ മാത്രമാണ് ടര്‍ബോ എഞ്ചിൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

സെഗ്‌മെന്റിലെ ഏറ്റവും പ്രാപ്തിയുള്ള എസ്‌യുവികളിലൊന്നാക്കി വാഹനത്തെ മാറ്റിയിരുന്ന ഓൾവീൽ ഡ്രൈവ് വേരിയന്റിന്റെ പോരായ്‌മ ഡസ്റ്റർ ശ്രേണിയിൽ ഇപ്പോഴും നിഴലിക്കുന്നുണ്ട്. കാഴ്ച്ചയിലുണ്ടായിരുന്ന യൂറോപ്യൻ സൗന്ദര്യവും ആദ്യ കാലങ്ങളിൽ സഹായകരമായെങ്കിലും പിന്നീട് കാര്യമായ പരിഷ്ക്കാരങ്ങൾ നൽകാൻ ഫ്രഞ്ച് ബ്രാൻഡ് പരാജയപ്പെട്ടതാണ് ഡസ്റ്ററിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

പുതുതായി പുറത്തിറക്കിയ കൈഗർ എന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയിൽ ഉള്ള പല സവിശേഷതകൾ പോലും ഈ മിഡ്-സൈസ് എസ്‌യുവി വഹിക്കുന്നില്ല. ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ടർബോ-പെട്രോൾ മോഡലിനും വിപണിയിൽ തരംഗമുണ്ടാക്കാൻ സാധിക്കാതെ പോവുകയായിരുന്നു.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വളരെ കാര്യക്ഷമമായ യൂണിറ്റാണ് എന്നതും ഒരു യാഥാർഥ്യമാണ്. ഇത് പരമാവധി 154 bhp കരുത്തിൽ 254 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ്. ആറ് സ്പീഡ് മാനുവലും സിവിടി യൂണിറ്റും ഗിയർബോക്സ് ഓപ്ഷനുകളിലും യഥേഷ്‌ടം തെരഞ്ഞെടുക്കാം. മാനുവൽ, സിവിടി പതിപ്പുകൾ യഥാക്രമം 16.5 കിലോമീറ്റർ, 16.42 കിലോമീറ്റർ മൈലേജ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഡിസൈനിൽ കൂടി മാറ്റംവരുത്തി എസ്‌യുവിയിൽ ഈ എഞ്ചിൻ എത്തിയിരുന്നെങ്കിൽ വിപണിയിൽ വിജയമായി തീരാനുള്ള എല്ലാ ഗുണങ്ങളും ഈ പതിപ്പിനുണ്ടായിരുന്നുവെന്നു വേണം പറയാൻ. സ്റ്റാൻഡേർഡ് ഡസ്റ്ററിൽ നിന്നും വേർതിരിക്കാനായി മുൻ ഗ്രില്ലിലെ ക്രിംസൺ റെഡ് ആക്സന്റുകൾ, ഫ്രണ്ട് ബമ്പർ, മേൽക്കൂര റെയിലുകൾ, ഫോഗ് ലാമ്പ് ക്ലസ്റ്റർ, ടെയിൽ-ഗേറ്റ് അലങ്കാരങ്ങൾ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഇതിനു പുറമെ ബോഡി കളർ ഒ‌ആർ‌വി‌എമ്മുകൾ, പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, കറുത്ത റൂഫ് റെയിലുകൾ എന്നിവയും ഡസ്റ്ററിന്റെ ടർബോ പതിപ്പിനെ വ്യത്യസ്‌തമാക്കാനായി ഇടംപിടിച്ചിരുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷൻ എന്നീ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എസ്‌യുവിൽ ലഭ്യമാവുക.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

കൂടാതെ ക്രൂയിസ് കൺട്രോൾ, അർക്കാമിസ് സോഴ്‌സ്ഡ് ഫോർ സ്പീക്കർ, രണ്ട് ട്വീറ്റർ മ്യൂസിക് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നീ സവിശേഷതകളും മാത്രമാണ് റെനോ ഡസ്റ്ററിന് എടുത്തു പറയാൻ സാധിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഇഎസ്പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് വാഹനത്തിൽ ലഭ്യമാവുക.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം! Duster എസ്‌യുവിയുടെ ഈ വേരിയന്റിന് വില കുറച്ച് റെനോ

ഇന്ത്യയിൽ നിസാൻ കിക്‌സ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നീ വമ്പൻമാരുമായാണ് റെനോ ഡസ്റ്റർ മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault duster rxz manual variant price revised in india details
Story first published: Thursday, October 14, 2021, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X