90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

ഓഗസ്റ്റ് മാസത്തേക്കായി മോഡലൽ നിരയിലാകെ സ്പെഷ്യൽ ഡിസ്‌കൗണ്ടും ആനുകൂല്യങ്ങളും ഒരുക്കി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. തെരഞ്ഞടുക്കുന്ന മോഡലിനെ അനുസരിച്ച് ലോയൽറ്റി ബോണസും കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും കൂടാതെ 90,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

ഇതുകൂടാതെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 'ബൈ നൗ, പേ ഇൻ 2022' പദ്ധതിയും റെനോ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ആറ് മാസം വരെ ഇഎംഐ അവധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം 2021 ഓഗസ്റ്റ് 31 വരെ മാത്രമാണ് സാധുതയുള്ളത്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

രസകരമെന്നു പറയട്ടെ 2021 ഓഗസ്റ്റ് മുതൽ റിലൈവ് സ്ക്രാപ്പേജ് പ്രോഗ്രാമിന് കീഴിൽ 10,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളും റെനോ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ പ്രോഗ്രാമിനായി CERO റീസൈക്ലിംഗുമായാണ് കമ്പനി സഹകരിച്ചിരിക്കുന്നത്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഇരുചക്ര വാഹനമോ ഫോർ വീലറോ സ്ക്രാപ്പ് ചെയ്യാനും ന്യായമായ സ്ക്രാപ്പ് മൂല്യനിർണയം നേടാനും പുതിയ റെനോ ക്വിഡ്, ട്രൈബർ അല്ലെങ്കിൽ ഡസ്റ്റർ വാങ്ങുന്നതിലൂടെ ആനുകൂല്യങ്ങൾ നേടാനും ഉപയോഗിക്കാം.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

ഓഗസ്റ്റ് മാസത്തെ ഓഫറിനു കീഴിൽ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ റെനോ ക്വിഡിന് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് റെനോ വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് എൻട്രി ലെവൽ ഹാച്ച്ബാക്കിൽ 40,000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

ഈ ഓഫറുകളിൽ യഥാക്രമം 20,000 രൂപയും 10,000 രൂപയും ക്യാഷ് ഡിസ്കൗണ്ടാണ് ഉൾപ്പെടുന്നത്. കൂടാതെ 20,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും കൂടാതെ 10,000 രൂപയുടെ ലോയൽറ്റി ബോണസും ഉൾപ്പെടുന്നു. യോഗ്യരായ ഉപഭോക്താക്കൾക്ക് 10 000 രൂപ വരെ അധിക കോർപ്പറേറ്റ് കിഴിവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

റെനോ ക്വിഡിനൊപ്പം 'ബൈ നൗ, പേയ് ഇൻ 2022' എന്ന പദ്ധതിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ഡെലിവറി ചെയ്ത തീയതി മുതൽ ആറ് മാസത്തേക്ക് ഇഎംഐ ഇല്ലാതെയുള്ള വായ്‌പ സൗകര്യമാണ്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

റെനോയുടെ കോംപാക്‌ട് എംപിവി വാഹനമായ ട്രൈബറിന്റെ 2020, 2021 മോഡലുകൾക്ക് ആകർഷകമായ വിവിധ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ 2020 മോഡൽ ട്രൈബർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

അതേസമയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് 60,000 രൂപയായി ചുരുങ്ങും. ഇവയിൽ യഥാക്രമം 35,000 രൂപ മുതൽ, 25,000 രൂപ വരെയുള്ള ക്യാഷ് ആനുകൂല്യങ്ങൾ, 25,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ 10 000 രൂപയുടെ ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

2021 മോഡൽ ട്രൈബർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ 60,000 രൂപ വരെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ 50 000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ യഥാക്രമം 25,000 രൂപയും 15,000 രൂപയും ക്യാഷ് ഡിസ്കൗണ്ടാണ് ഉൾപ്പെടുന്നത്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

കൂടാതെ മറ്റ് ഓഫറുകളിൽ 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 10 000 രൂപയുടെ ലോയൽറ്റി ആനുകൂല്യങ്ങളുമാണ് റെനോ വാഗ്‌ദാനം ചെയ്യുന്നത്. യോഗ്യരായ ഉപഭോക്താക്കൾക്ക് ക്വിഡിന് സമാനമായ 'ബൈ നൗ, പേയ് ഇൻ 2022' ഓഫറിനൊപ്പം 10 000 രൂപ വരെ അധിക കോർപ്പറേറ്റ് കിഴിവും നേടാനാകും.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് റെനോ ഡസ്റ്ററിൽ 90,000 രൂപ വരെ ആനുകൂല്യങ്ങൾ ഓഗസ്റ്റ് മാസം സ്വന്തമാക്കാം. അതേസമയം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് ഇത് 65,000 വരെയായി ചുരുങ്ങും.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

മേൽപ്പറഞ്ഞ നാല് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കുള്ള ഓഫറുകളിൽ 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 35 000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ വരെ ലോയൽറ്റി ആനുകൂല്യം എന്നിവയാണ് ഉപയോഗപ്പെടുത്താനാവുക.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ആനുകൂല്യമായി 30.000 രൂപ, ക്യാഷ് ഡിസ്കൗണ്ടായി 20,000 രൂപ, 15,000 രൂപ വരെ ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയാണ് റെനോയുടെ പ്രഖ്യാപനം. അതോടൊപ്പം യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് 30,000 രൂപ വരെ അധിക കോർപ്പറേറ്റ് കിഴിവും ലഭിക്കും.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ റെനോ കൈഗറിന് ക്യാഷ് ഡിസ്കൗണ്ട് ഒന്നും വാഗ്‌ദാനം ചെയ്യുന്നില്ല. എന്നാൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ട് ലഭിക്കും. അതോടൊപ്പം 'ബൈ നൗ, പേയ് ഇൻ 2022' ഓഫറും കോംപാക്‌ട് എസ്‌യുവിയിൽ ലഭ്യമാണ്.

90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ; കൂട്ടിന് 'ബൈ നൗ, പേ ഇൻ 2022' ഓഫറും

നിലവിലുള്ള റെനോ കാർ കൈഗറുമായി എക്സ്ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ അധിക ലോയൽറ്റി ബോണസും ലഭിക്കും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയാണ് റെനോ കൈഗർ.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault india is offering benefits up to rs 90 000 on selected cars in august 2021
Story first published: Monday, August 16, 2021, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X