'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

ബിഗ്സ്റ്റർ എസ്‌യുവി കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ജോഗർ എന്നുവിളിപേരുള്ള ഫാമിലി കാർ പുറത്തിറക്കി റെനോയുടെ മാതൃ കമ്പനിയായ ഡാസിയ. അടുത്തിടെ അവതരിപ്പിച്ച സാൻഡെറോയുടെ CMF-B പ്ലാറ്റ്ഫോമിലാണ് പുതുപുത്തൻ എംപിവിയെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

ഒരു ഹൈബ്രിഡ് എഞ്ചിനുമായി എത്തുന്ന ഡാസിയയുടെ ആദ്യത്തെ മോഡലെന്ന ഖ്യാതിയും പുതിയ Jogger എംപിവിക്കുള്ളതാണ്. വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നതിനായി വീൽബേസ് ദൈർഘ്യം 300 മില്ലീമീറ്റർ നീട്ടി. പിൻവശത്തെ യാത്രക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിനായാണ് ഈ നടപടി കമ്പനി സ്വീകരിച്ചത്.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

ഒരു ഡാസിയ മോഡലിനുള്ള ഏറ്റവും വലിയ വീൽബേസാണ് ജോഗറിനുള്ളത് എന്നകാര്യവും ശ്രദ്ധേയമാണ്. ഇതിന് 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 4,547 മില്ലീമീറ്റർ നീളവുമാണുള്ളത്. റൊമാനിയൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രാൻഡ് എംപിവി, എസ്‌യുവി, എസ്റ്റേറ്റ് എന്നിവയുടെ ഗുണങ്ങൾ തേടുന്ന നിരവധി ഉപഭോക്താക്കളെയാണ് ജോഗറിലൂടെ ലക്ഷ്യമിടുന്നത്.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

പരുക്കൻ രൂപമുണ്ടായിരുന്നിട്ടും ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ എന്നത് ഒരു പോരായ്‌മയായി ചൂണ്ടി കാണിക്കാവുന്നതാണ്. ലോഡ്ജിക്കും മറ്റ് രണ്ട് മോഡലുകൾക്കും പകരമായി പ്രവർത്തിക്കുന്ന ഡാസിയ ജോഗറിന് ഒരു ആധുനിക സ്റ്റൈലിംഗ് ഉണ്ടെന്നതും സ്വാഗതാർഹമാണ്.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

ചിലർക്ക് ലോഡ്‌ജിയുടെ ഓർമ വരുമെങ്കിലും കാഴ്ച്ചയിലെ ആധുനികത വേറിട്ട കാഴ്ച്ചയാണ്. അതുമാത്രമല്ല ഡാസിയ ജോഗറിന്റെ റെനോയിലൂടെ ഇന്ത്യയിലേക്കും എത്തിയേക്കും. ഇനി എംപിവിയുടെ മറ്റ് കാര്യങ്ങളിലേക്ക് കടക്കാം. മധ്യ നിരയിൽ 60:40 സ്പ്ലിറ്റ് സീറ്റുകളുമായാണ് വാഹനം എത്തുന്നത്. എല്ലാ വരികളും ഉയർത്തുമ്പോൾ ബൂട്ട്സ്പേസ് ശേഷി 160 ലിറ്ററായി ഉയർത്താനും കഴിയും.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

മാത്രമല്ല അവസാന വരി നീക്കം ചെയ്താൽ അത് 708 ലിറ്ററായി കൂടുതൽ ഉയർത്താനും സാധിക്കും. ക്രമീകരിക്കാൻ സാധിക്കുമെങ്കിലും കൂടുതൽ സ്ഥലം സ്വതന്ത്രമാക്കാൻ സീറ്റുകൾ പരന്ന രീതിയിൽ മടക്കാൻ കഴിയില്ല. ബി-പില്ലറുകളും മേൽക്കൂരയും ഉയർത്തുന്നതുവരെ സ്റ്റൈലിംഗ് സാൻഡെറോയ്ക്ക് സമാനമാണ്.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

കൂടാതെ ബോഡിക്ക് കൂടുതൽ വീതിയും ഉയരവും നൽകാൻ വീതി കൂട്ടി. ഡാസിയയുടെ സിഗ്നേച്ചർ വൈ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാൽ ചുറ്റപ്പെട്ട വിശാലമായ ഗ്രില്ലാണ് ജോഗറിന്റെ മുൻവശത്തെ ആകർഷണം. പുറകിൽ 7 സീറ്റർ ഫാമിലി കാറിന് ലംബമായി അടുക്കിയ ടെയിൽ ലൈറ്റുകളും ക്ലീനർ ടെയിൽ ഗേറ്റും ലഭിക്കുന്നു.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

80 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷിയുള്ള മോഡുലാർ റൂഫ് റെയിലുകളുമായാണ് ഇത് വരുന്നത്. ജോഗറിന്റെ പരിമിതമായ 'എക്‌സ്ട്രീം' മോഡലും ഡാസിയ അവതരിപ്പിക്കും. അതിൽ കൂടുതൽ വ്യക്തമായ ഓഫ്-റോഡ് സ്റ്റൈലിംഗ് ഉണ്ടാകും. 7 സീറ്റർ എംപിവി പേൾ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, മൂൺസ്റ്റോൺ ഗ്രേ, ഗ്ലേസിയർ വൈറ്റ്, ടെറാക്കോട്ട ബ്രൗൺ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുക.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

എക്സ്ട്രീം വേരിയന്റിന് കറുത്ത മേൽക്കൂര റെയിലുകൾ, കറുത്ത ഡോർ മിററുകൾ, കറുത്ത ഷാർക്ക്-ഫിൻ ആന്റിന, കറുത്ത അലോയ് വീലുകൾ എന്നിവ ലഭിക്കും. മെഗാലിത്ത് ഗ്രേയിൽ നിന്ന് വ്യത്യസ്തമായി സ്കിഡ് പ്ലേറ്റുകൾ ഒരുക്കും.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

ടോപ്പ് എൻഡ് വേരിയന്റുകൾ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സാറ്റലൈറ്റ് നാവിഗേഷനും വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ അനുയോജ്യതയും ലഭ്യമാണ്. ഡാസിയ ജോഗർ എക്‌സ്ട്രീമിന്റെ ഇന്റീരിയറിന് സവിശേഷമായ ചുവന്ന അപ്ഹോൾസ്റ്ററി സ്റ്റിച്ചിംഗും ക്രോം ഡോർ അലങ്കാരങ്ങളും അവതരിപ്പിക്കും.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

അതേസമയം പുതിയ ജോഗർ എംപിവിയുടെ സ്റ്റാൻഡേർഡ് സവിശേഷതകളഇൽ ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സിംഗ് ക്യാമറ, ഹാൻഡ്സ് ഫ്രീ കീ കാർഡ്, എല്ലാ യാത്രക്കാർക്കും ഫ്ലോർ മാറ്റുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

പ്ലാറ്റ്ഫോം പങ്കിടൽ എന്നതിനർഥം ഡാസിയയ്ക്ക് ജോഗറിനെ വളരെ ആക്രമണാത്മകമായി സ്ഥാനപ്പെടുത്താൻ കഴിയുമെന്നതാണ്. കൂടാതെ ഇത് വിപുലമായ എഞ്ചിൻ ശ്രേണിയിലും വാഗ്ദാനം ചെയ്യപ്പെടും. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എംപിവിക്ക് തുടിപ്പേകുന്നത്.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

108 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്. ജോഗറിന്റെ എൽപിജി പതിപ്പ് 99 bhp പവർ വികസിപ്പിക്കുകയും സാൻഡെറോയിലെന്നപോലെ ബൈ-ഫ്യുവൽ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ചേർന്ന് ഒരു ഹൈബ്രിഡ് സംവിധാനം വാഗ്‌ദാനം ചെയ്യും.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

ഇത് 2023-ൽ മാത്രമേ എത്തുകയുള്ളൂ. 1.2 kWh ബാറ്ററിയുടെയും ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ ഡാസിയ ജോഗറിന് ഇലക്ട്രിക് മോഡിൽ മാത്രമായി കുറഞ്ഞ റേഞ്ചിൽ സഞ്ചരിക്കാൻ കഴിയും. ക്ലിയോയിലും ക്യാപ്റ്ററിലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം അത്തരം ശേഷി പ്രാപ്തമാക്കുന്നതിനാൽ സമീപഭാവിയിൽ ഒരു PHEV വേരിയന്റ് വാഗ്ദാനം ചെയ്യാം.

'Jogger' പുത്തൻ 7-സീറ്റർ എംപിവി മോഡലുമായി Renault; കരുത്തിന് ഹൈബ്രിഡ് എഞ്ചിനും

റെനോ ഇന്ത്യയ്ക്കായി ഒരു എംപിവി പരിഗണിക്കുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ കോംപാക്‌ട് എംപിവി സെഗ്മെന്റിൽ റെനോ ട്രൈബറുമായി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കുഞ്ഞ വിലയും മികച്ച സുരക്ഷാ സംവിധാനങ്ങളുമാണ് ഈ കുഞ്ഞ് ഏഴ് സീറ്ററിന്റെ ജനപ്രീതിക്ക് കാരണം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault introduced the all new jogger 7 seater mpv with hybrid engine details
Story first published: Friday, September 3, 2021, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X