ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

ഇന്ത്യയിലെ ചെറുകാർ സെഗ്മെന്റിലെ മിന്നുംതാരമായ റെനോ ക്വിഡ് പുതുചരിത്രം കുറിച്ച് മുന്നേറുകയാണ്. ഇതിനോടകം തന്നെ ബജറ്റ് കാറുകളിൽ ഒന്നാംനിരയിലുള്ള ക്വിഡ് ഇപ്പോൾ 4 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാണ കമ്പനിയായ റെനോ.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

2015-ൽ ഇന്ത്യയിലെത്തിയ ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് അതിന്റെ കോംപാക്‌ട് എസ്‌യുവി-ഇഷ് ഡിസൈനും താങ്ങാനാവുന്ന വിലയിലൂടെയുമാണ് തുടക്കത്തിൽ ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ കാരണമായത്. മോഡലിന് 2019 ഒക്ടോബറിൽ ആദ്യത്തെ മിഡ്-ലൈഫ് പരിഷക്കാരവും റെനോ സമ്മാനിച്ചിരുന്നു.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

തുടർന്ന് 2020 ജനുവരിയിൽ കാറിന്റെ ബിഎസ്-VI പതിപ്പും നിരത്തിലെത്തി. അടുത്തിടെ, ഫ്രഞ്ച് ബ്രാൻഡ് ക്വിഡ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഡ്യുവൽ എയർബാഗുകൾ നിർമിച്ചു. ഈ പരിഷ്ക്കാരത്തിലൂടെ വാഹനം ഇന്ത്യയിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സുരക്ഷാ ചട്ടങ്ങൾ പാലിക്കാൻ വരെ പ്രാപ്‌തമായിരുന്നു.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

പുതുക്കിയ മോഡലിൽ ഫ്രണ്ട് ഡ്രൈവർ സൈഡ് പൈറോടെക്കും പ്രെറ്റൻഷനറും ഉണ്ട്. അതായത് ഇനി മുതൽ വാഹനം കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന് സാരം. പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ക്വിഡിലേക്ക് ആകർഷിക്കാനും റെനോയ്ക്ക് സാധിക്കും. ഇതുകൂടാതെ, കമ്പനി ക്വിഡ് ക്ലൈംബർ പതിപ്പിൽ ഒരു പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും അവതരിപ്പിച്ചിരുന്നു.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

മോഡലിന് ഇലക്ട്രിക് ഒആർവിഎമ്മുകളും ഡേ-നൈറ്റ് ഐആർവിഎമ്മുകളും ലഭിക്കുന്നു. നിലവിൽ RXE, RXL, RXT, RXT (O) എന്നീ നാല് വകഭേദങ്ങളിലായി 10 വേരിയന്റുകളിൽ റെനോ ക്വിഡ് ലഭ്യമാണ്.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

അതോടൊപ്പം 1.0L MT (O), 1.0L MT DT, 1.0L AMT (O), 1.0L AMT (O) DT എന്നിങ്ങനെ നാല് ക്ലൈംബർ വേരിയന്റുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 5.16 ലക്ഷം രൂപ, 5.19 ലക്ഷം രൂപ, 5.56 ലക്ഷം രൂപ, 5.59 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയും.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

ഹാച്ച്ബാക്കിന്റെ എൻട്രി ലെവൽ RXE വേരിയന്റിന് 4.11 ലക്ഷം രൂപയും ടോപ്പ് എൻഡ് ക്ലൈംബർ 1.0L AMT (O) DT യുടെ വില 5.59 ലക്ഷം രൂപയുമാണ്. വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ നാല് ഓട്ടോമാറ്റിക് വേരിയന്റുകളും എൻട്രി ലെവൽ ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവിൽ ക്വിഡ് ശ്രേണിക്ക് 4.98 ലക്ഷം മുതൽ 5.59 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

800 സിസി, 3 സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് റെനോ ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 54 bhp കരുത്തിൽ 72 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.0 ലിറ്റർ പതിപ്പ് 68 bhp പവറിൽ 91 Nm torque ആണ് വികസിപ്പിക്കുന്നത്.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ ഒരു എഎംടി എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ എഎംടി 1.0 ലിറ്റർ മോഡലുകളിൽ മാത്രമാണ് ലഭ്യമാവുക. 300 ലിറ്ററിന്റെ വലിയ ബൂട്ട് സ്പെയ്സാണ് ക്വിഡിനുള്ളത്. അതേസമയം 180 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻസീറ്റ് ആംറെസ്റ്റ്, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് എൻഡ് വേരിയന്റിനായി നീക്കിവച്ചിരിക്കുന്നു.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

ഇരട്ട എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, EBD (ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ), സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ സെൻസറുകൾ എന്നിവയോടുകൂടിയ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഇതിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ റെനോ ഒരുക്കിയിട്ടുണ്ട്.

ചെറുകാർ വിഭാഗത്തിൽ പുതുചരിത്രം കുറിച്ച് ക്വിഡ്; നാല് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായി റെനോ

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എസ്-പ്രെസോ, മാരുതി ആൾട്ടോ 800 എന്നീ മോഡലുകളുമായാണ് റെനോ ക്വിഡ് മത്സരിക്കുന്നത്. ഇന്ത്യയിൽ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിൽപ്പന കൂട്ടാനായി റെനോ ഇന്ത്യ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ പ്രത്യേക ദീപാവലി ഉത്സവ സീസൺ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault kwid entry level hatchback crossed 4 lakh sales milestone in india
Story first published: Wednesday, November 17, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X