സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

പുതുവർഷം പിറക്കുമ്പോൾ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെല്ലാം അധികം മുടക്കേണ്ടി വരും. ജനുവരി ഒന്നു മുതൽ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിക്കുമെന്ന് മുഖ്യധാരാ കമ്പനികളെല്ലാം ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ടൊയോട്ട തുടങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾക്ക് ശേഷം സ്കോഡ ഓട്ടോയും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡലുകൾക്കെല്ലാം വില വർധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

അടുത്തിടെ പുറത്തിറക്കിയ കുഷാഖ് എസ്‌യുവി, റാപ്പിഡ്, ഒക്‌ടാവിയ, കൊഡിയാക്, സൂപ്പർബ് തുടങ്ങിയ മോഡലുകളാണ് സ്കോഡ നിലവിൽ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഈ കാറുകൾക്കെല്ലാം വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജനുവരി മുതൽ സ്‌കോഡ മോഡലുകളുടെ വില മൂന്ന് ശതമാനം വരെ ഉയരും. വർധിച്ചുവരുന്ന ഇൻപുട്ട് പ്രവർത്തനച്ചെലവുകളാണ് ആണ് വില പരിഷ്ക്കാരത്തിന് കാരണമാവുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

സ്ഥൂല-സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഉയർന്നു വരുന്ന വില വർധനവിന്റെ കാര്യത്തിൽ ഉപഭോക്തൃ ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും സാക് ഹോളിസ് പറഞ്ഞു. ഈ വർഷം എത്തിയ കുഷാഖിലൂടെ വിപണി പിടിക്കുന്നതിനിടയിലാണ് ഈ പരിഷ്ക്കാരം.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

മികച്ച വിജയം ലഭിച്ച മിഡ്-സൈസ് എസ്‌യുവിക്കായി പുറത്തിറങ്ങി ആദ്യ ആറ് മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും നടപ്പിലാക്കുന്ന വില വർധനവ് കാർ വാങ്ങുന്ന പ്രേക്ഷകരിൽ അത്ര നല്ല രീതിയിൽ പ്രവർത്തിക്കിമെന്നും പ്രതീക്ഷിക്കുന്നില്ല.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

ഇപ്പോൾ ഇവിടെയുള്ള എല്ലാ പ്രമുഖ ബ്രാൻഡുകളും ഈ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ടൊയോട്ട മെർസിഡീസ് ബെൻസ്, ഔഡി തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ എല്ലാ മോഡലുകളുടെയും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

ആഗോള തലത്തിൽ തന്നെ സെമികണ്ട‌ക്‌ടർ പ്രശ്‌നം നിലനിൽക്കുന്നതിനോടൊപ്പം ഉത്പാദന, വിതരണ ശൃംഖലയിലും തടസങ്ങൾ നേരിടുന്നതിനാൽ 2022 വർഷം ഇന്ത്യൻ വാഹന വ്യവസായത്തിന് ഒരു വെല്ലുവിളിയായി തുടരാൻ സാധ്യതയുണ്ട്. ഡിമാൻഡ് ശക്തമായി തുടരാൻ സാധ്യതയുണ്ടെങ്കിലും നീണ്ട കാത്തിരിപ്പ് കാലയളവുകളും വിലക്കയറ്റവും പുതിയ വാഹനം വാങ്ങുമ്പോൾ നേരിടേണ്ടി വരുമെന്ന് വിപണി നിരീക്ഷകർ ഉയർത്തിക്കാട്ടുന്നുണ്ട്.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

ആഭ്യന്തര തലത്തിലെ വാഹന വ്യവസായം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് കടന്നുപോകുന്നത്. തുടക്കത്തില്‍ വന്ന മാന്ദ്യവും, പിന്നിടുണ്ടായ കൊവിഡ് മഹാമാരിയും അതിനോട് അനുബന്ധമായി പ്രഖ്യാപിച്ച ലോക്ക്ഡൗണും ഈ മേഖലയിലെ നടുവൊടിച്ചു.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

സെമികണ്ടക്ടര്‍ ചിപ്പിന്റെ ക്ഷാമം കാരണം ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉത്പാദന പ്രക്രിയകൾ വരെ വെട്ടിച്ചുരുക്കിയിരിക്കുകയുണ്ടായി. ഇതെല്ലാം മാരുതി സുസുക്കി പോലുള്ള കമ്പനികളെയെല്ലാം കാര്യമായാണ് ബാധിച്ചത്. എന്നാൽ വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താനായി കേന്ദ്ര സർക്കാർ ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപമാണ് PLI പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇനി സ്കോഡയുടെ കാര്യത്തിലേക്ക് വന്നാൽ കുഷാഖിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ കമ്പനി ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ മോഡലിനെയും അടുത്ത വർഷം വിൽപ്പനയ്ക്ക് എത്തിക്കും.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

റാപ്പിഡിന്റെ പകരക്കാരനായി എത്തുന്ന സ്ലാവിയ പ്രീമിയം സി-സെഗ്മെന്റ് സെഡാനെ സ്കോഡ ഇതിനോടകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2022 മാർച്ചിൽ വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് സ്കോഡ സ്ഥിരീകരിച്ചിരിക്കുന്നത്. തുടർന്ന് ഏപ്രിൽ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

ആക്റ്റീവ്, അംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന സെഡാന് കുഷാഖിലൂടെ സുപരിചിതമായ 1.0 ലിറ്റർ, 3-സിലിണ്ടർ ടിഎസ്ഐ, 1.5 ലിറ്റർ, 4-സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

സ്കോഡ സ്ലാവിയയുടെ ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് അതുമല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും ഉപഭോക്താക്കൾക്ക് യഥേഷ്ടം സ്വന്തമാക്കാം. കുഷാഖിന് ശേഷം മെയ്ഡ് ഇൻ ഇന്ത്യ MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ സ്‌കോഡ കാറാണിതെന്നത്.

സ്കോഡ കാറുകൾക്കും ജനുവരി മുതൽ വില കൂടും, പരിഷ്ക്കാരം മൂന്ന് ശതമാനം വരെ

കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി എത്തുന്ന പ്രീമിയം സി-സെഗ്മെന്റ് സെഡാനായുള്ള ബുക്കിംഗും സ്കോഡ ആരംഭിച്ചിട്ടുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വമ്പൻമാരുമായാണ് പുതിയ സ്കോഡ വാഹനം മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda auto india announced price hike effective from 2022 january
Story first published: Friday, December 17, 2021, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X