റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

സെഡാനായ സ്കോഡ റാപ്പിഡ് ടിഎസ്ഐ പതിപ്പിന്റെ ചില വേരിയന്റുകൾക്ക് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ നൽകി സ്കോഡ.

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

റാപ്പിഡ് ടി‌എസ്‌ഐ മോണ്ടെ കാർലോ, ഫീനിക്സ് വേരിയന്റുകൾക്കാണ് ചില ചെറിയ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ സ്കോഡ നൽകിയിരിക്കുന്നത്. പുതിയ ഫ്രണ്ട് ലിപ് സ്‌പോയിലർ, സൈഡ് സ്‌പോയിലർ, ബ്ലാക്ക് ഡിഫ്യൂസർ, പുതിയ ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുമായാണ് മോണ്ടെ കാർലോ വേരിയന്റിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

മറുവശത്ത് ഫീനിക്സ് വേരിയന്റിന് ക്രോം ഗ്രിൽ ചുറ്റുപാട്, സിൽവർ ഫ്രണ്ട് ലിപ് സ്‌പോയിലർ, സിൽവർ സൈഡ് മോൾഡിംഗ്സ്, സിൽവർ റൂഫ്, സിൽവർ ഒആർവിഎം എന്നിവ ലഭിക്കുന്നു. കറുത്ത അലോയ് വീലുകളിലാണ് ഇതും പുറത്തിറങ്ങുന്നത്.

MOST READ: ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

അകത്ത് ഫീനിക്സ് വേരിയന്റിന് ബ്ലാക്ക്-സിൽവർ സീറ്റുകൾ ലഭിക്കുന്നതും കാഴ്ച്ചയിൽ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്ക് പുറമെ സെഡാനിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും സ്കോഡ സമ്മാനിച്ചിട്ടില്ല.

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിച്ചതു മുതൽ റാപ്പിഡിന് ജനപ്രീതി വർധിച്ചിട്ടുണ്ട്. വിൽപ്പനയിൽ കൂടുതൽ മികവ് പുലർത്തുന്ന കമ്പനി വരും മാസങ്ങളിൽ സെഡാന്റെ പുതുതലമുറ മോഡലിനെയും ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തും.

MOST READ: പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ റാപ്പിഡിന്റെ പ്രധാന ആകർഷണം. പരമാവധി 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് ശേഷിയുണ്ട്. 6 സ്പീഡ് മാനുവൽ, ഓപ്ഷണലായി 6-സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

ഇന്റീരിയറിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളെല്ലാം സ്കോഡ റാപ്പിഡിൽ ഒരുക്കിയിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി യമഹ FZ-X; പുതിയ വിവരങ്ങള്‍ അറിയാം

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

കൂടാതെ പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും അതിലേറെയും സംവിധാനങ്ങളും റാപ്പിഡ് സെഡാന്റെ പ്രത്യേകതയാണ്.

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

ഇന്ത്യൻ വിപണിയിലെ പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നീ മോഡലുകളാണ് സ്‌കോഡ റാപ്പിഡിന്റെ പ്രധാന എതിരാളികൾ.

റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

7.79 ലക്ഷം മുതൽ 13.29 ലക്ഷം രൂപ വരെയാണ് സ്കോഡ റാപ്പിഡ് ടിഎസ്ഐ മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. . ഈ വർഷം അവസാനത്തോടെ റാപ്പിഡിന്റെ പിൻഗാമി വിൽപ്പനയ്ക്ക് തയാറെടുക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ സെയിൽസ്, സർവീസ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് വെളിപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, April 22, 2021, 10:43 [IST]
English summary
Skoda Given Cosmetic Updates To Rapid TSI Monte Carlo And Onyx Variants. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X