Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

ഈ വര്‍ഷം ജൂണിലാണ് ചെക്ക് നിര്‍മാതാക്കളായ Skoda, Kushaq എന്നൊരു മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ ഈ മോഡലിന് ജനം വിപണിയില്‍ മികച്ച സ്വീകാര്യത നല്‍കിയെന്ന് വേണം പറയാന്‍.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

പോയ മാസം പുറത്തുവന്ന വില്‍പ്പന കണക്കുകളും ഇതുതന്നെയാണ് വെളിപ്പെടുത്തുന്നത്. ബ്രാന്‍ഡിന് രാജ്യത്ത് ഒരു പുതുജീവനും, ഉണര്‍വും ഉണ്ടായെന്ന് വേണം പറയാന്‍. കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് വാഹനം മത്സരിക്കുന്നതെന്ന് വേണം പറയാന്‍.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ കുറഞ്ഞ വിലയില്‍ പുതിയൊരു വേരിയന്റുകൂടി അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നിരുന്നു. എന്നാല്‍ ഇതിനെല്ലാമുള്ള ഉത്തരവുമായി കമ്പനി വക്താവ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

Kushaq എസ്‌യുവിയുടെ 1.5 ലിറ്റര്‍ TSI പതിപ്പിന്റെ കൂടുതല്‍ താങ്ങാവുന്ന വേരിയന്റ് വിപണിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. മിഡ്-സ്‌പെക്ക് അംബീഷന്‍ ട്രിമില്‍ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

ഉപയോക്താക്കളില്‍ ഒരാള്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കിക്കൊണ്ട് Skoda Auto ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. ബ്രാന്‍ഡിന് ഇതുവരെ അത്തരം പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

'1.5 TSI ടോപ്പ് ട്രിമിനായി റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് Skoda വ്യക്തമായി സ്ഥിരീകരിച്ചതിന് ശേഷം ബ്രാന്‍ഡ് അതിന്റെ പദ്ധതികള്‍ മാറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച ഒരു ഉപയോക്താവിന്, നിലവില്‍ ഇതിന് പദ്ധതികളൊന്നുമില്ല എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

വരാനിരിക്കുന്ന Volkswagen Taigun എസ്‌യുവിയെ നേരിടുക എന്ന ലക്ഷ്യത്തോടെ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ ഉപയോഗിച്ച് മിഡ്-സ്‌പെക്ക് Kushaq അവതരിപ്പിക്കാനുള്ള പദ്ധതികള്‍ Skoda ആസൂത്രണം ചെയ്യുന്നുവെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

Skoda Kushaq 1.5 ലിറ്റര്‍ TSI എഞ്ചിന്‍ നിലവില്‍ ടോപ്പ്-സ്‌പെക്ക് ട്രിം ആയി വാഗ്ദാനം ചെയ്യുന്നു, 1.0 ലിറ്റര്‍ TSI പതിപ്പിന് മുകളിലാണ് ഇത് ഇടംപിടിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ വേരിയന്റിന് 16.20 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം) DSG ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉള്ളവയ്ക്ക് 17.60 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

Kushaq 1.5 ലിറ്റര്‍ TSI മോഡല്‍ 1.0 ലിറ്റര്‍ പതിപ്പിനെക്കാള്‍ ശക്തമാണ്, പരമാവധി 150 bhp കരുത്തും 250 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും. Kushaq-ന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പാഡില്‍ ഷിഫ്റ്ററുകള്‍ക്കൊപ്പമാണ് ഇത് വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

എഞ്ചിന്‍ ലോഡ് കുറയുമ്പോള്‍ രണ്ട് സിലിണ്ടറുകള്‍ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യുന്ന ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി (ACT) ആണ് Kushaq 1.5 ലിറ്റര്‍ TSI വാഗ്ദാനം ചെയ്യുന്നത്. ഈ സവിശേഷത എസ്‌യുവിയുടെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനായി 17.95 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റിന് 17.71 കിലോമീറ്ററും ARAI സര്‍ട്ടിഫൈഡ് മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ Skoda, വാഹനത്തെ നേരത്തെ അവതരിപ്പിച്ചെങ്കിലും, ഈ മാസം ആദ്യമാണ്, ടോപ്പ്-സ്‌പെക്ക് വേരിയന്റിന്റെ ഡെലിവറികള്‍ ആരംഭിച്ചത്.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

MQB-A0-IN എന്നൊരു ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് Kushaq-നെ പ്രധാനമായും Skoda രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Volkswagen-Skoda കൂട്ടുകെട്ടില്‍ ഈ പ്ലാറ്റ്‌ഫോമില്‍ വിപണിയില്‍ എത്തുന്ന ആദ്യമോഡല്‍ കൂടിയാണ് Kushaq.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

കനത്ത പ്രാദേശികവല്‍ക്കരത്തിന്റെ ഭാഗമായിട്ടാണ് മോഡലിന്റെ വില പിടിച്ച് നിര്‍ത്താനായതെന്നും കമ്പനി അറിയിച്ചു. ഇരുബ്രാന്‍ഡില്‍ നിന്നും ഇനി വിപണിയില്‍ എത്തുന്ന മോഡലുകള്‍കളില്‍ ഈ പ്ലാറ്റ്‌ഫോം തന്നെയാകും കമ്പനി ഉപയോഗിക്കുക.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

വിപണിയില്‍ Hyundai Creta, Kia Seltos എന്നിവരാണ് പ്രധാന എതിരാളികള്‍. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തില്‍ നിരവധി സവിശേഷതകളും, ഫീച്ചറുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

മറ്റ് Skoda കാറുകളിലേതിന് സമാനമായ ഡിസൈന്‍ ഭാഷ Kushaq-ലും ദൃശ്യമാണ്. എസ്‌യുവിയുടെ മുന്‍വശത്തെ പ്രൊഫൈല്‍ ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവകൊണ്ട് സംയോജിപ്പിച്ചിരിക്കുന്നു. മതിയായ ക്രോം ഹൈലൈറ്റിംഗ് ട്രിം ഉള്ള ലംബമായി സ്ലേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്‍ എസ്‌യുവിക്ക് ആക്രമണോത്സുകത നല്‍കുന്നു.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

ബമ്പറിന് എയര്‍ ഇന്‍ടേക്കുകള്‍ക്ക് ചുറ്റും കറുത്ത ക്ലാഡിംഗുകള്‍ ലഭിക്കുന്നു, അതേസമയം ഒരു സ്‌കിഡ് പ്ലേറ്റും കാണാന്‍ സാധിക്കും. സൈഡ് പ്രൊഫൈലിന് ബ്ലാക്ക് ലോവര്‍ ബോഡി ക്ലാഡിംഗുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ക്യാരക്ടര്‍ ലൈനുകള്‍, റൂഫ് റെയിലുകള്‍ എന്നിവ ലഭിക്കും.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

പിന്‍വശത്തെ പ്രൊഫൈലിന് വിപരീത L ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് സ്പോയിലര്‍, ടെയില്‍ ഗേറ്റ്, സ്‌കിഡ് പ്ലേറ്റ് എന്നിവ ലഭിക്കുന്നു. ക്യാബിനുള്ളില്‍, ഡിസൈന്‍, ഫീച്ചറുകള്‍, സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം Kuashq-ന് ഒരു പ്രീമിയം അനുഭവും ലഭിക്കും.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Kushaq-ന്റെ മിഡ് സ്‌പെക്ക് വേരിയന്റിനായി കാത്തിരിക്കേണ്ട; അത്തരത്തിലൊരു പദ്ധതിയും ഇല്ലെന്ന് Skoda

10 ഇഞ്ച് ടാബ് പോലെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എര്‍ഗണോമിക് രീതിയിലാണ് ചരിഞ്ഞിരിക്കുന്നത്. ഇതിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുണ്ട്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Skoda have no plan to introduce new mid spec trim in kushaq suv find here all details
Story first published: Monday, August 30, 2021, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X