Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ വര്‍ഷം ജൂണിലാണ് സ്‌കോഡ തങ്ങളുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയായ കുഷാഖ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള ചെക്ക് കാര്‍ നിര്‍മ്മാതാവിന്റെ ആദ്യത്തെ ഉല്‍പ്പന്നമാണ് കുഷാഖ്.

Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

വിപണിയില്‍ എത്തി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ വാഹനത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതെന്ന് വേണം പറയാന്‍. വില്‍പ്പന കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിന് ഒരു പുതുജീവന്‍ തന്നെയാണ് കുഷാഖിന്റെ അവതരണത്തോടെ ലഭിച്ചതെന്ന് വേണം പറയാന്‍.

Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ കുറഞ്ഞ കാലയളവില്‍ വാഹനത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളും കമ്പനി നടപ്പാക്കിയിരുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഫീച്ചറുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയതായിരുന്നു ഇത്തരത്തിലെ മാറ്റങ്ങള്‍.

Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ വിലയില്‍ ചെറിയ വര്‍ധനവ് വരുത്തി മാറ്റത്തിനൊരുങ്ങുകയാണ് കമ്പനിയെന്നാണ് സൂചന. ലോഞ്ച് ചെയ്യുമ്പോള്‍ 10.49 ലക്ഷം മുതല്‍ 17.59 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്റെ എക്സ്‌ഷോറൂം വില. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കാര്‍ നിര്‍മാതാവ് എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് 30,000 രൂപ വരെ വര്‍ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

പുതിയ സ്‌കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള എക്സ്‌ഷോറൂം വിലകള്‍ പരിശോധിച്ചാലോ?.

  • ആക്റ്റീവ് 1.0 TSI MT - 10.79 ലക്ഷം രൂപ
  • ആംബിഷന്‍ 1.0 TSI MT - 12.79 ലക്ഷം രൂപ
  • ആംബിഷന്‍ 1.0 TSI AT - 14.19 ലക്ഷം രൂപ
  • സ്‌റ്റൈല്‍ 1.0 TSI MT - 14.59 ലക്ഷം രൂപ
  • സ്‌റ്റൈല്‍ 1.0 TSI AT - 15.79 ലക്ഷം രൂപ
  • സ്‌റ്റൈല്‍ 1.5 TSI MT - 16.19 ലക്ഷം രൂപ
  • സ്‌റ്റൈല്‍ 1.5 TSI DSG - 17.59 ലക്ഷം രൂപ
  • ആറ് എയര്‍ബാഗുകളുള്ള സ്‌റ്റൈല്‍ 1.5 TSI DSG - 17.99 ലക്ഷം രൂപ
  • Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    എട്ട് വേരിയന്റുകളിലായി, ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിം തലങ്ങളില്‍ സ്‌കോഡ കുഷാഖ് ഇന്ത്യയില്‍ ലഭ്യമാണ്. ബേസ് ആക്റ്റീവ് വേരിയന്റിന് കമ്പനി 30,000 രൂപ വര്‍ധിപ്പിച്ചു, ഇപ്പോള്‍ ഇത് 10.79 ലക്ഷം രൂപയിലാണ് വില്‍ക്കുന്നത്.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    എന്നിരുന്നാലും, മറ്റെല്ലാ വേരിയന്റുകളുടെയും വിലകള്‍ പഴയതുപോലെ തന്നെ തുടരുന്നുവെന്നും കമ്പനി അറിയിച്ചു. ഈ വാഹനത്തിന് കമ്പനി അടുത്തിടെ ആറ് എയര്‍ബാഗുകളും TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) പോലുള്ള മെച്ചപ്പെടുത്തിയ സുരക്ഷ സവിശേഷതകളോടെ പുതിയ ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റും അവതരിപ്പിച്ചിരുന്നു.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    പുതുക്കിയ വിലയോടെ സ്‌കോഡ കുഷാഖ് ഇപ്പോള്‍ ഇന്ത്യയില്‍ 10.79 ലക്ഷം മുതല്‍ 17.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    കുഷാഖിന്റെ എഞ്ചിന്‍ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇന്ത്യയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    ആദ്യത്തേത് 113 bhp പവറും 178 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ TSI യൂണിറ്റാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    148 bhp പരമാവധി കരുത്തും 250 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ TSI മോട്ടോറും ഇതിന് ലഭിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 7-സ്പീഡ് DSG-യുമായി ജോടിയാക്കുന്നു.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് വാഹനം മത്സരിക്കുന്നത്.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    വളരെ വൈവിധ്യമാര്‍ന്ന MQB-A0-IN വെഹിക്കിള്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന കുഷാഖ്, പ്രാഥമികമായി ഇന്ത്യന്‍ കാര്‍ വിപണിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത മോഡലാണെന്നും കമ്പനി അവകാശപ്പെടുന്നു.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    ടൊറാന്‍ഡോ റെഡ് മെറ്റാലിക്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്തിരിക്കുന്ന കുഷാഖ്, ഫീച്ചറുകളുടെ കാര്യത്തിലും പിന്നോട്ടല്ലെന്ന് വേണം പറയാന്‍.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    നാളിതുവരെ വാഹനത്തിന് 15,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കുഷാഖിന്റെ വരവ് സ്‌കോഡയ്ക്ക് രാജ്യത്ത് പുതുജീവന്‍ സമ്മാനിച്ചുവെന്ന് പറയുന്നതാകും ശരി. വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവാണ് കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    Skoda Kushaq ബേസ് വേരിയന്റിനും ഇനി അധികം മുടക്കണം; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

    ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, സ്‌കോഡ 2021 നവംബര്‍ 18-ന് ഇന്ത്യയില്‍ ഏറ്റവും പുതിയ സ്ലാവിയ മിഡ്-സൈസ് സെഡാന്‍ അനാച്ഛാദനം ചെയ്യും. കുഷാഖിന്റെ അതേ പ്ലാറ്റ്‌ഫോം തന്നെയാണ് പുതിയ മോഡലിനും കമ്പനി നല്‍കുക.

More from DriveSpark

Article Published On: Wednesday, November 17, 2021, 9:00 [IST]
English summary
Skoda hiked kushaq base variant price find here variant wise new prices list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X