സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

പുതിയ 'കോംപാക്‌ട് വർക്ക് ഷോപ്പ്' സർവീസ് സംരംഭത്തിന് തുടക്കമിട്ട് സ്കോഡ ഇന്ത്യ. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 30 പുതിയ കോംപാക്‌ട് വർക്ക് ഷോപ്പുകൾ ആരംഭിക്കാനാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിന്റെ പദ്ധതി.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഏറ്റവും കുറഞ്ഞത് രണ്ട് ബേകളുടെ സൗകര്യമുള്ള സർവീസ് ടച്ച് പോയിന്റുകൾ വിപുലീകരിക്കുക എന്നതാണ് കമ്പനിയുടെ പുതിയ ആശയം. എല്ലാ കോംപാക്‌ട് വർക്ക് ഷോപ്പുകളും ആനുകാലിക മെയിന്റനൻസ് സേവനങ്ങളും പൊതുവായ അറ്റകുറ്റപ്പണികളും നൽകാനാകും സജ്ജീകരിക്കുക.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഇൻസ്പെക്‌ഷൻ സർവീസുകൾ, കൂളന്റ് റീപ്ലെയ്‌സ്മെന്റ്, ബ്രേക്ക് ഓയിൽ, ബ്രേക്ക് ഡിസ്ക് അല്ലെങ്കിൽ പാഡ് മാറ്റിസ്ഥാപിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. തീർന്നില്ല, ഇവയോടൊപ്പം ബൾബ് റീപ്ലെയ്‌സ്മെന്റ്, വൈപ്പർ ബ്ലേഡുകൾ, കാർ ഡീറ്റയിലിങ്, പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ലാത്ത ആക്‌സസറീസ് ഫിറ്റ്‌മെന്റ് എന്നിവ പോലുള്ള മറ്റ് ചെറിയ റീപ്ലേസ്മെന്റ് സേവനങ്ങളും ഉപഭോക്താവിന് പ്രയോജനപ്പെടുത്താനാകും.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഈ വർക്ക് ഷോപ്പുകൾ പ്രധാന ഡീലർഷിപ്പ് സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയും തെരഞ്ഞെടുത്ത പുതിയ വിപണികളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. കുഷ്ഖ് എന്ന മിഡ്-സൈസ് എസ്‌യുവിയുടെ വരവോടെ സ്കോഡയുടെ മുഖം ആകെ മാറിയിരിക്കുകയാണ്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

കഴിഞ്ഞ മാസം സ്കോഡ ഓട്ടോ ഇന്ത്യ മൊത്തം 3,829 യൂണിറ്റ് വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. അതുവഴി ശ്രദ്ധേയമായ 282 ശതമാനത്തിന്റെ വാർഷിക വളർച്ചയും കമ്പനി നേടിയെടുത്തിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് നേടുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിത് എന്നതും ശ്രദ്ധേയമാണ്. വിൽപ്പന ശൃംഖലയും ബ്രാൻഡ് 15 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

നൂറിലധികം നഗരങ്ങളിൽ 170-ലധികം സെയിൽസ്, സർവീസ് ടച്ച് പോയിന്റുകളും തുറക്കാനും സ്കോഡ ലക്ഷ്യമിടുന്നുണ്ട്. 2021 ഓഗസ്റ്റോടെ ഇന്ത്യയിലെ നൂറിലധികം നഗരങ്ങളിൽ ബ്രാൻഡ് സാന്നിധ്യമായുമെന്നാണ് വിലയിരുത്തൽ. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു പുതിയ വില്‍പ്പന റെക്കോര്‍ഡ് സ്ഥാപിക്കുമെന്നും അടുത്തിടെ സ്കോഡ പ്രഖ്യാപിച്ചിരുന്നു.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഈ തന്ത്രത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് സ്‌കോഡയാണ്. ഈ തന്ത്രത്തിന് കീഴില്‍ ഇന്ത്യയിലെ താങ്ങാനാവുന്ന പ്രീമിയം കാര്‍ ബ്രാന്‍ഡായി മാറാനാണ് ഫോക്‌സ്‌വാഗണും സ്കോഡയും ഉന്നംവെക്കുന്നത്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഈ പദ്ധതിക്ക് കീഴിലെ ആദ്യത്തെ മോഡലായിരുന്നു സ്കോഡ കുഷാഖ്. പുതിയ തുടക്കം മികച്ചതായതോടെ വരും വർഷങ്ങളിൽ കൂടുതൽ മോഡലുകൾ പുറത്തിക്കാനാണ് കമ്പനിയുടെ ശ്രമവും. ഫോക്‌സ്‌വാഗൺ ടൈഗൂണ്‍ എന്നൊരു മോഡലിനെ അധികം വൈകാതെ തന്നെ വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്യും.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

സ്കോഡയും ഫോക്‌സ്‌വാഗണും ചേര്‍ന്ന് പ്രാദേശികമായി വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമിലാണ് രണ്ട് മിഡ്-സൈസ് എസ്‌യുവികളും നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒരേ എഞ്ചിൻ ഓപ്ഷനുകളും ഇരുവരും പങ്കിടും. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് നിലവിൽ 10.49 ലക്ഷം രൂപ മുതൽ 17.59 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍, 1.5 ലിറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ആദ്യത്തേത് പരമാവധി 115 bhp പവറിൽ 178 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഈ യൂണിറ്റ് സ്വന്തമാക്കാം.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

മറുവശത്ത് വലിയ 1.5 ലിറ്റര്‍ ടിഎസ്ഐ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാന്‍ പ്രാപ്‌തമാണ്. ഇതിന് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഡിഎസ്ടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമാണ് സ്കോഡ നൽകിയിരിക്കുന്നത്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

എസ്‌യുവിയുടെ മൊത്തത്തിലുള്ള ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി ആക്റ്റ് സിലിണ്ടർ ടെക്നോളജി എന്നൊരു സംവിധാനം കൂടി കുഷാഖിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇത് എഞ്ചിനിൽ കൂടുതൽ സമ്മർദ്ദം ചെലുത്താത്തപ്പോൾ ഈ സവിശേഷത നാല് സിലിണ്ടറുകളിൽ രണ്ടെണം പ്രവർത്തന രഹിതമാക്കുന്ന രീതിയാണ്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, സെന്റർ കൺസോളിലെ ടച്ച് പാനലുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾക്ക് ഡ്യുവൽ ടോൺ ലെതർ അപ്ഹോൾസ്റ്ററി, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, സ്കോഡയുടെ സ്വന്തം 6 സ്പീക്കർ സിസ്റ്റം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കോഡ കുഷാഖിൽ ഒരുക്കിയിട്ടുമുണ്ട്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഇന്ത്യൻ വിപണിയിപ്പോൾ സുരക്ഷയ്ക്ക് മുൻഗമ കൊടുക്കുന്നതിനാൽ സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ ഉൾപ്പടെ ആറ് എയർബാഗുകളാണ് സ്കോഡ കുഷാഖിൽ വാഗ്‌ദാനം ചെയ്യുന്നത്.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കും, കോംപാക്‌ട് വർക്ക് ഷോപ്പ് സംരംഭത്തിന് തുടക്കമിട്ട് Skoda India

ഇതിനു പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, മൾട്ടി കൊളീഷൻ ബ്രേക്കിംഗ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് സിസ്റ്റം, ആന്റി-സ്ലിപ്പ് റെഗുലേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, റോൾഓവർ പ്രൊട്ടക്ഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നീ സജ്ജീകരണങ്ങളും വാഹനത്തിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda india announced new compact workshops across the country details
Story first published: Wednesday, September 15, 2021, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X