Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

ജനപ്രിയമായ റാപ്പിഡ് സി-സെഗ്മെന്റ് സെഡാന് പുതിയൊരു മോഡലിനെ സമ്മാനിക്കാൻ തയാറെടുക്കുകയാണ് സ്കോഡ. 2021 സെപ്റ്റംബർ അവസാനത്തോടെ വാഹനത്തിന് ഒരു മാറ്റ് എഡിഷൻ പുറത്തിറക്കാനാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

കഴിഞ്ഞ വർഷം നടന്ന 2020 ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് അവതാരത്തിൽ ഈ റാപ്പിഡ് മാറ്റ് എഡിഷനെ സ്കോഡ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ പ്രൊഡക്ഷൻ-റെഡി പതിപ്പിലേക്ക് എത്തുമ്പോൾ ചില ചെറിയ കോസ്മെറ്റിക് മാറ്റങ്ങൾക്ക് സെഡാൻ സാക്ഷ്യംവഹിക്കാൻ സാധ്യതയുണ്ട്.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

വിലയുടെ കാര്യത്തിൽ സ്കോഡ റാപ്പിഡ് മാറ്റ് എഡിഷന് ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിനേക്കാൾ ഏകദേശം 50,000 രൂപ അധികം വില പ്രതീക്ഷിക്കാം. റാപ്പിഡ് സ്റ്റൈൽ മാനുവൽ ഓട്ടോമാറ്റിക് വേരിയന്റുകൾ നിലവിൽ യഥാക്രമം 11.69 ലക്ഷം, 12.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

സ്കോഡ റാപ്പിഡ് മാറ്റ് എഡിഷൻ ബ്രാൻഡിന്റെ ആദ്യത്തെ ഫാക്ടറി പെയിന്റ്ഡ് മാറ്റ് നിറമുള്ള മോഡലാകും. അതിന്റെ കൺസെപ്റ്റ് മോഡൽ എന്ന പോലെ ഫൈനൽ മോഡലിൽ ഫ്രണ്ട് ഗ്രില്ലിലും റിയവർ വ്യൂ മിററുകളിലും ഗ്ലോസി ബ്ലാക്ക് ഇൻസേർട്ടുകളും സ്മോക്ക്ഡ് ടിന്റഡ് ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഉണ്ടാകും.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

അതോടൊപ്പം തന്നെ ബ്രേക്ക് കാലിപ്പർ, മിറർ ക്യാപ്പുകൾ, സൈഡ് മോൾഡിംഗ്, റിയർ ഡിഫ്യൂസർ, ട്രങ്ക് ലിഡ് സ്‌പോയിലർ എന്നിവയിലെ ചുവന്ന ഹൈലൈറ്റുകൾ അതിന്റെ സ്‌പോർട്ടി രൂപത്തിന് കൂടുതൽ ആക്കം കൂട്ടും. പുതുതായി രൂപകൽപന ചെയ്ത കറുപ്പഴകുള്ള 17 ഇഞ്ച് അലോയ് വീലുകളും സ്റ്റെയിൻലെസ് സ്റ്റീൽ സ്‌കഫ് പ്ലേറ്റുകളും സാധാരണ മോഡലിൽ നിന്ന് കൂടുതൽ സ്പോർട്ടി നിലപാടായിരിക്കും വാഹനത്തിന് സമ്മാനിക്കുക.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

കൺസെപ്റ്റ് പതിപ്പിലെന്ന പോലെ തന്നെ പ്രീമിയം ബ്ലാക്ക് അൽകന്റാര സീറ്റ് കവറുകളുള്ള ടെല്ലുലാർ ഗ്രേ നിറമായിരിക്കും ഇന്റീരിയറിന് സമ്മാനിക്കുക. അതിൽ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർഷിഫ്റ്റും സ്കോഡ നൽകും.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

ഇനി ഫീച്ചർ സവിശേഷതകളിലേക്ക് നോക്കിയാൽ മുൻവശത്ത് പുതിയ റാപ്പിഡ് മാറ്റ് എഡിഷൻ ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ക്രൂയിസ് കൺട്രോൾ, 4 എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവയോടുകൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യും.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഒഴികെ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും സ്കോഡ സെഡാനിലേക്ക് ചേർത്തേക്കില്ല. അതായത് നിലവിലെ എഞ്ചിൻ, ഗിയർബോക്‌സ് സംവിധാനങ്ങൾ എന്നിവ പുതിയ റാപ്പിഡ് മാറ്റ് എഡിഷനിൽ അതേപടി തന്നെ നിലനിർത്തുമെന്ന് സാരം.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

ബിഎസ്-VI നിലവാരത്തിലുള്ള 1.0 ലിറ്റർ, 3 സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ റാപ്പിഡ് മാറ്റ് എഡിഷന് തുടിപ്പേകുക. ഇത് പരമാവധി 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഇത് ലിറ്ററിന് ഏകദേശം 20 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

കാറിന്റെ ബിഎസ്-IV പതിപ്പിനെക്കാൾ 20 ശതമാനം അധിക ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്. പ്രത്യേക മോഡലിന് ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ സ്കോഡ നൽകിയേക്കും. കുഷാഖ് മിഡ്-സൈസ് എസ്‌യുവി എത്തുന്നതിനു മുമ്പ് സ്‌കോഡയില്‍ നിന്നും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായിരുന്നു റാപ്പിഡ്.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

മിഡ്‌-സൈസ്‌ സെഡാന്‍ പ്രതിമാസം 1000 യൂണിറ്റിനടുത്ത് വരെയാണ് വില്‍പ്പന സ്വന്തമാക്കി കൊണ്ടിരുന്നത്. ടിഎസ്ഐ എഞ്ചിന്റെ വരവോടെയാണ് വാഹനത്തിന്റെ ഡിമാന്‍ഡ് ഇത്രയധികം ഉയർന്നത്. പുതിയ മാറ്റ് എഡിഷനെ അവതരിപ്പിക്കുന്നതിനു പിന്നാലെ സെഡാന്റെ സിഎന്‍ജി പതിപ്പിനെയും വിപണിയിൽ എത്തിക്കാൻ ചെക്ക് ബ്രാൻഡിന് പദ്ധതിയുണ്ട്.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

നിലവിൽ റാപ്പിഡിന്റെ സിഎൻജി പതിപ്പിന്റെ സജീവ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി. വിപണിയിൽ എത്തുമ്പോൾ പ്രീമിയം സെഡാന്റെ വിൽപ്പന കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ റാപ്പിഡിന് ഒരു പകരക്കാൻ എത്തുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

മുൻഗാമിയേക്കാൾ അൽപം പ്രീമിയം മോഡലായിരിക്കും ഇത്തവണ കളംനിറാൻ എത്തുക. വലിയ അളവ്, വലിയ ബൂട്ട്, കൂടുതല്‍ ഇന്റീരിയര്‍ സ്‌പേസ്, കൂടുതല്‍ സവിശേഷതകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയവ ലഭിക്കും.

Rapid സെഡാന് പുതിയ മാറ്റ് എഡിഷൻ സമ്മാനിക്കാൻ Skoda

ബ്രാൻഡിന്റെ MQB A0 (IN) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ എന്നു പേരിടുമെന്ന് വിശ്വസിക്കുന്ന മോഡൽ ഒരുങ്ങുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലാകും പുതിയ വാഹനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കോഡ കുഷാഖിനൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെ കമ്പനി വരാനിരിക്കുന്ന സെഡാനിലും ഉപയോഗിക്കുമെന്നാണ് അനുമാനം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda ready to launch the rapid matte edition by the end of september 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X