നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ വിപണിയില്‍ എത്തിയ കുഷാഖിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ വാഹനത്തിന്റെ വരവോടെ വില്‍പ്പനയിലും ജീവന്‍ വെച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

പോയ മാസത്തെ വില്‍പ്പന കണക്കുകളില്‍ 234 ശതമാനത്തിന്റെ വളര്‍ച്ചയാണ് ബ്രാന്‍ഡിനുണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടാല്‍.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ഇതിന്റെ ഭാഗമായി വില്‍പ്പന വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുകയാണ് ഇപ്പോള്‍ കമ്പനി. നിലവില്‍ കുഷാഖിന് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി സമ്മാനിച്ചിരുന്നത്. ഇതില്‍ 1.0 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറികള്‍ മാത്രമായിരുന്നു കമ്പനി ആരംഭിച്ചിരുന്നത്.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറികള്‍ ഓഗസ്റ്റ് 11 മുതല്‍ ആരംഭിക്കുമെന്നായിരുന്നു കമ്പനി വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ഈ പതിപ്പിന്റെയും ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

അതുകൊണ്ട് തന്നെ വരും മാസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കോഡ. 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, എംജി ഹെക്ടര്‍, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

മെക്കാനിക്കല്‍ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI ടര്‍ബോ യൂണിറ്റ് 114 bhp കരുത്തും 178 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് രണ്ട് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം 1.0 ലിറ്ററിനൊപ്പം 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും 1.5 ലിറ്ററിനൊപ്പം 7 സ്പീഡ് DSG-യും ഓപ്ഷനുകളായും വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ആക്റ്റീവ്, അമ്പിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അളവുകളുടെ കാര്യത്തില്‍, കുഷാഖിന് 4,225 mm നീളവും 1,760 mm വീതിയും 1,612 mm ഉയരവുമുണ്ട്. 2,651 mm വീല്‍ബേസും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 385 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ഫോക്‌സ്‌വാഗണില്‍ നിന്നും ഇതേ ശ്രേണിയില്‍ എത്തിനിരിക്കുന്ന ടൈഗൂണിനും ഇതേ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാകുന്നത്.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

കൂടുതല്‍ പ്രാദേശികവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി വില പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ചെക്ക് വാഹന നിര്‍മാതാക്കളുടെ സമകാലിക ഡിസൈന്‍ ഭാഷ തന്നെയാണ് കുഷാഖ് പിന്തുടരുന്നത്. എസ്‌യുവിയുടെ മുന്‍വശത്ത് ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ചിരിക്കുന്നു.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

മതിയായ ക്രോം ഹൈലൈറ്റിംഗ് ട്രിം ഉള്ള ലംബമായി സ്ലേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്‍ വാഹനത്തിന് സ്‌പോര്‍ട്ടിനെസ് നല്‍കുന്നു. ബമ്പറിന് എയര്‍ ഇന്‍ടേക്കുകള്‍ക്ക് ചുറ്റും കറുത്ത ക്ലാഡിംഗുകള്‍ ലഭിക്കുന്നു.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

സൈഡ് പ്രൊഫൈലിന് ബ്ലാക്ക് ലോവര്‍ ബോഡി ക്ലാഡിംഗുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ക്യാരക്ടര്‍ ലൈനുകള്‍, റൂഫ് റെയിലുകള്‍ എന്നിവ ലഭിക്കും. പിന്‍വശത്തെ പ്രൊഫൈലിന് വിപരീത L ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് സ്പോയിലര്‍, ടെയില്‍ ഗേറ്റ്, സ്‌കിഡ് പ്ലേറ്റ് എന്നിവയും ലഭിക്കുന്നു. പുറമെ എല്ലാ കോണുകളില്‍ നിന്നും വൃത്തിയും സ്‌റ്റൈലിഷും ആയി വാഹനം കാണപ്പെടുന്നു.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ക്യാബിനുള്ളില്‍, ഡിസൈന്‍, ഫീച്ചറുകള്‍, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പ്രീമിയം വൈബ് സ്‌കോഡ കുഷാഖിന് ലഭിക്കും. ക്യാബിന്‍ ഒരു സ്‌പോര്‍ട്ടി ഓള്‍-ബ്ലാക്ക് കളര്‍ തീമിലാണ് വരുന്നത്. ക്യാബിന്‍ സുരക്ഷിതത്വവും പ്രയോജനകരമായ സവിശേഷതകളും ഉള്‍ക്കൊള്ളുന്നു.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

ക്യാബിന്‍ യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര ഉറപ്പുവരുത്തുന്നതിനായി ധാരാളം സ്ഥലം നല്‍കുന്നു. 10 ഇഞ്ച് ടാബ് പോലെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എര്‍ഗണോമിക് രീതിയിലാണ് ചരിഞ്ഞിരിക്കുന്നത്. ഇതിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുണ്ട്. ക്യാബിനില്‍ പ്രീമിയം ഫീല്‍ നല്‍കുന്നതിന് ഒരു സണ്‍റൂഫും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിരത്തുകളിലെ രാജാവാകാന്‍ സ്‌കോഡ കുഷാഖ്; 1.5 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു

സുരക്ഷയുടെ കാര്യത്തിലും വാഹനം പിന്നിലല്ലെന്ന് കമ്പനി അറിയിച്ചു. സവിശേഷതകളില്‍ ആറ് എയര്‍ബാഗുകള്‍, ഓട്ടോ വൈപ്പറുകള്‍, ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്സി തുടങ്ങിയവ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Skoda started kushaq 1 5l tsi engine deliveries in india
Story first published: Friday, August 13, 2021, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X