സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

ഇന്ത്യൻ വിപണിക്കായി പോയ വർഷങ്ങളിലേതു പോലെയല്ല സ്കോഡ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിശക്തമായി തിരിച്ചുവന്ന ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

സൂപ്പർബ്, ഒക്‌ടാവിയ എന്നീ ആഢംബര സെഡാനുകളുടെ പരിഷ്ക്കരിച്ച പതിപ്പുകൾ പുറത്തിറക്കി അങ്കത്തിന് തുടക്കം കുറിച്ച സ്കോഡ ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

90 ശതമാനത്തോളം പ്രാദേശികമായി നിർമിച്ച കുഷാഖ് എന്നറിയപ്പെടുന്ന മോഡലുമായി എത്തിയ ബ്രാൻഡ് ഇതിനോടകം ഒരു മികച്ച പ്രതീതിയാണ് വളർത്തിയെടുക്കുന്നത്. ആയതിനാൽ തന്നെ ഭാവിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായും നിലവിലെ വാഹന ഉടമകൾക്ക് മികച്ച സേവനം നൽകുന്നതിനുമായി സ്കോഡ പ്രവർത്തിക്കുകയാണ്.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

ഈ വർഷം അവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി തുടങ്ങി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് യൂറോപ്യൻ ബ്രാൻഡിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം തന്നെ 2021-2022 സാമ്പത്തിക വർഷത്തിൽ 30,000 കാറുകളുടെ വിൽപ്പന നടത്താനും ബ്രാൻഡിന് പദ്ധതിയുണ്ട്.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

പുതുതായി സമാരംഭിച്ച സ്കോഡ കുഷാഖ് മുൻ‌കൂട്ടി പ്രവചിച്ച വിൽ‌പന നേടുന്നതിന് ഒരു പ്രധാന പങ്ക് സംഭാവന ചെയ്യും. തുടർന്ന് അടുത്ത വർഷത്തോടെ കമ്പനി 60,000 യൂണിറ്റുകൾ വിൽക്കാനും ലക്ഷ്യമിടുന്നു.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

നിരയിലേക്ക് പുതിയ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും റാപ്പിഡിന്റെ പകരക്കാരനായി എത്തുന്ന പുതിയ മിഡ്-സൈസ് സെഡാനും കൂടി ഇടംപിടിക്കുന്നതോടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

റാപ്പിഡ്, കുഷാഖ്, സൂപ്പർബ്, ഒക്‌ടാവിയ എന്നിവ ഉൾപ്പെടുന്ന സ്കോഡയുടെ നിലവിലെ നിര ഈ വർഷം അവസാനത്തോടെ കോഡിയാക്കും പുതിയ സെഡാനും ചേർത്തുകൊണ്ട് കൂടുതൽ വിപുലീകരിക്കും. എല്ലാ മോഡലുകൾക്കും പെട്രോൾ മാത്രമുള്ള എഞ്ചിനാകും ഇനിമുതൽ ഉണ്ടാവുക.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

അതോടൊപ്പം ചില കാറുകൾക്ക് സിഎൻജി ഓപ്ഷനും സ്കോഡ സമ്മാനിച്ചേക്കും. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് കുഷാഖ് എസ്‌യുവി. വിപണിയിൽ എത്തി വില കൂടി പ്രഖ്യാപിച്ചതോടെ എസ്‌യുവിയെ ആരാധകർ നെഞ്ചിലേറ്റി.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

സെഗ്മെന്റിലെ രാജാക്കൻമാരായ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും നേരിടാനുള്ള എല്ലാത്തരം കഴിവുകളും കുഷാഖിനുണ്ടുതാനും. രണ്ട് ടി‌എസ്‌ഐ എഞ്ചിനുകൾ, അഞ്ച് കളർ ഓപ്ഷനുകൾ, മൂന്ന് വേരിയന്റുകൾ എന്നിവ വാഗ്‌ദാനം ചെയ്‌താണ് പുതിയ മോഡൽ കളംനിറയുന്നത്.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

എഞ്ചിൻ ഓപ്ഷനിലെ 1.0 ലിറ്റർ ടി‌എസ്‌ഐ യൂണിറ്റ് 113 bhp കരുത്തിൽ 178 Nm torque ഉത്‌പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ എഞ്ചിൻ പരമാവധി 148 bhp പവറും 250 Nm torque ഉം വികസിപ്പിക്കും. ആദ്യത്തേത് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

സാന്നിധ്യം വർധിപ്പിക്കാൻ സ്കോഡ; വർഷാവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി എത്തും

എന്നാൽ ഉയർന്ന 1.5 ലിറ്റർ എഞ്ചിൻ ഒരേ മാനുവൽ യൂണിറ്റും അതോടൊപ്പം ഏഴ് സ്പീഡ് ഡി‌എസ്‌ജി ഗിയർബോക്‌സ് ഓപ്ഷനുമാണ് കുഷാഖിൽ അണിനിരത്തുന്നത്. നിലവിൽ 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda To Expand Dealer Network More Than 150 By End Of This Year. Read in Malayalam
Story first published: Thursday, July 1, 2021, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X