കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

ജൂൺ 28 -ന് സ്കോഡ കുശാഖ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാൻ സജ്ജമാണ്. എന്നിരുന്നാലും, ഡീലർ വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, നിർമ്മാതാക്കൾ ഈ പറഞ്ഞ തീയതിയിൽ 1.0 ലിറ്റർ TSI പതിപ്പ് മാത്രമേ അവതരിപ്പിക്കുകയുള്ളൂ.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

ഇതിന്റെ ഡെലിവറികൾ ജൂലൈ 12 മുതൽ ആരംഭിക്കും. 1.5 ലിറ്റർ TSI പതിപ്പ് ഓഗസ്റ്റ് 4 -ന് പിന്നീട് ശ്രേണിയിലേക്ക് ചേർക്കാനാണ് കമ്പനിയുടെ തീരുമാനം.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

ടർബോചാർജ്ഡ്, മൂന്ന് സിലിണ്ടർ പെട്രോൾ യൂണിറ്റാണ് 1.0 ലിറ്റർ TSI എഞ്ചിൻ, ഇത് പരമാവധി 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. വാഹനത്തിന്റെ വില ലോഞ്ചിംഗ് ദിവസം, അതായത് ജൂൺ 28 -ന് വെളിപ്പെടുത്തും.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

1.5 ലിറ്റർ TSI എഞ്ചിൻ ഒരു ടർബോചാർജ്ഡ്, നാല് സിലിണ്ടർ യൂണിറ്റാണ്, ഇത് യഥാക്രമം 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

സ്കോഡ കുഷാക്ക് - ആക്റ്റീവ്, അമ്പീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകൾ ഓഫർ ചെയ്യും, വ്യത്യസ്ത എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ മൊത്തം ഏഴ് വേരിയന്റുകൾ വരെ നൽകുന്നു.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

1.0 ലിറ്റർ TSI മാനുവൽ മൂന്ന് ട്രിം ലെവലുകളിലും ലഭ്യമാകും, അതേസമയം 1.0 ലിറ്റർ ഓട്ടോമാറ്റിക് മിഡ്-സ്പെക്ക് അമ്പീഷൻ, ടോപ്പ്-സ്പെക്ക് സ്റ്റൈൽ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തും.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

1.5 ലിറ്റർ TSI എഞ്ചിനെ സംബന്ധിച്ചിടത്തോളം, മാനുവൽ, DSG പതിപ്പുകൾ‌ സ്റ്റൈൽ‌ ട്രിം ലെവലിൽ‌ മാത്രമേ ലഭ്യമാകൂ. കൂടാതെ, ബ്രില്യന്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ടൊർണാഡോ റെഡ്, ഹണി ഓറഞ്ച് എന്നീ അഞ്ച് പെയിന്റ് ഓപ്ഷനുകളും ഓഫറിൽ ലഭ്യമാണ്.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഒരു ഇലക്ട്രോണിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ (മൾട്ടി-ഫംഗ്ഷൻ), ഓട്ടോ ഡിമ്മിംഗ് IRVM, കീലെസ് എൻട്രി, പുഷ്- ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, വെന്റിലേറ്റഡർ മുൻ സീറ്റുകൾ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ് തുടങ്ങിയവ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

വിലകൾ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കുഷാഖിന് 9.5 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരും എന്ന് പ്രതീക്ഷിക്കാം. പുതിയ സ്കോഡ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ തുടങ്ങിയവയ്ക്കെതിരെ മത്സരിക്കും.

കുഷാഖ് ആദ്യം എത്തുന്നത് കുഞ്ഞൻ എഞ്ചിനോടെ, 1.5 പതിപ്പ് പിന്നെയെത്തും

ഫോക്‌സ്‌വാഗൺ ടൈഗൂൺ, കുഷാഖുമായി പ്ലാറ്റ്ഫോം, പവർട്രെയിൻ ഓപ്ഷനുകൾ പങ്കിടുന്നു, വരും മാസങ്ങളിൽ വാഹനം ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Skoda To Launch Kushaq Initially With 1-0L Engine And Bigger Version To Be Followed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X