മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

ബ്രാൻഡിന്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായ കോറാൻഡോ ഇ-മോഷനെ വിപണിയിൽ അവതരിപ്പിച്ച് കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങ്. ഇലക്ട്രിക് എസ്‌യുവി ഈ വർഷാവസാനം അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

മഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്ചർ (MESMA) പ്ലാറ്റ്‌ഫോമിലാണ് സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് ഇന്ത്യയിലെ eXUV300 പതിപ്പിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമാണ്.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

മോഡുലാർ ആർക്കിടെക്ചർ കുറഞ്ഞ സെറ്റ്, ലിഥിയം അയൺ ബാറ്ററി പായ്ക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒപ്പം മൾട്ടി-മോട്ടോർ കോൺഫിഗറേഷനുകളെ പിന്തുണയ്ക്കാനും ഇവയ്ക്ക് കഴിയും.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

മെസ്‌മാ പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷം പരീക്ഷണത്തിന് വിധേയമായ സാങ്‌യോങ്ങിന്റെ ടിവോലി ഇവിയെയും പിന്തുണയ്‌ക്കും. എൽജി കെം വിതരണം ചെയ്യുന്ന 61.5 കിലോവാട്ട് ബാറ്ററിയാണ് കൊരണ്ടോ ഇ-മോഷന്റെ സവിശേഷത.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

കാലഹരണപ്പെട്ട NEDC ടെസ്റ്റ് സൈക്കിൾ ഉപയോഗിച്ചാണ് ഈ കണക്ക് എത്തിയതെങ്കിലും വാഹനത്തിന് 420 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി ഉണ്ടെന്ന് സാങ്‌യോങ് അവകാശപ്പെടുന്നു. ഏറ്റവും പുതിയ ഡബ്ല്യുഎൽ‌ടി‌പി ടെസ്റ്റ് സൈക്കിളിന് കീഴിൽ ഇലക്ട്രിക് കോറാൻഡോയുടെ യഥാർഥ ലോക ശ്രേണി ഏകദേശം 322 കിലോമീറ്റർ ആയിരിക്കണം.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

190 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് കോറാൻഡോ ഇ-മോഷന് തുടിപ്പേകുന്നത്. എസ്‌യുവിയുടെ പെർഫോമൻസ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 152 കിലോമീറ്റർ വേഗതയിൽ "മികച്ച ഇൻ-ക്ലാസ്" ആക്സിലറേഷനും ഉയർന്ന വേഗതയും സാങ്‌യോങ് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

കോറാൻഡോ ഇ-മോഷന്റെ ആദ്യ നോട്ടം ഇന്ത്യയിലെ ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ മഹീന്ദ്ര eXUV300 എസ്‌യുവിയുമായി പരിചിതമായ രൂപകൽപ്പനയാണുള്ളത്. പരമ്പരാഗത കോറാൻഡോ എസ്‌യുവിയിൽ നിന്ന് വേർതിരിക്കാൻ സഹായിക്കുന്നതിന് ഇ-മോഷൻ പതിപ്പിന് ചില സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ നൽകാനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

എയറോഡൈനാമിക്സിനെ സഹായിക്കുന്നതിന് സുഗമമായ ഫ്രണ്ട് ബമ്പർ ഡിസൈനും ശൂന്യമായ ഫ്രണ്ട് ഗ്രില്ലും ഇവിയിൽ ഉണ്ട്. ഫ്രണ്ട് ബമ്പറിലും മിററുകളിലും പിന്നിലെ ഡോറുകളുടെ അടിയിലും അലോയ് വീലുകളിലും ഇലക്ട്രിക് മോഡലാണെന്ന സൂചന നൽകാൻ നീല നിറവും കോറാൻഡോ ഇ-മോഷൻ അവതരിപ്പിക്കുന്നുണ്ട്.

മഹീന്ദ്രയുടെ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങി സാങ്‌യോങ് കോറാൻഡോ ഇ-മോഷൻ എസ്‌യുവി

മഹീന്ദ്രയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായതിനാൽ സാങ്‌യോങ് ഇന്ത്യയിൽ എത്താൻ സാധ്യതയില്ല. എന്നിരുന്നാലും മഹീന്ദ്ര വരും വർഷങ്ങളിൽ eXUV300 ഇന്ത്യൻ വിപണിയിലെത്തിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്സോൺ ഇവിക്ക് എതിരായാകും ഈ ഇലക്ട്രിക് എസ്‌യുവി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
SsangYong Unveiled The Korando E-Motion Electric SUV. Read in Malayalam
Story first published: Wednesday, June 16, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X